Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തമിഴ്‌നാട്ടിലെ ഹൈവേ നിർമ്മാണ കമ്പനി ഓഫീസുകളിൽ റെയ്ഡ്; ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് നൂറുകിലോ സ്വർണവും 163 കോടിയും; രാജ്യത്ത് ഇതുവരെ നടന്ന അനധികൃത സ്വത്തുവേട്ടയിൽ ഏറ്റവും വലുതെന്ന് അധികൃതർ

തമിഴ്‌നാട്ടിലെ ഹൈവേ നിർമ്മാണ കമ്പനി ഓഫീസുകളിൽ റെയ്ഡ്; ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് നൂറുകിലോ സ്വർണവും 163 കോടിയും; രാജ്യത്ത് ഇതുവരെ നടന്ന അനധികൃത സ്വത്തുവേട്ടയിൽ ഏറ്റവും വലുതെന്ന് അധികൃതർ

ചെന്നൈ: രാജ്യത്തെ എറ്റവും വലിയ അനധികൃത സ്വത്തുവേട്ടയിൽ ഒന്നെന്ന് വിശേഷിപ്പിച്ച സംഭവത്തിൽ തമിഴനാട്ടിലെ ഹൈവേ നിർമ്മാണ കമ്പനിയുടെ ഓഫീസുകളിൽ നിന്ന് 100 കിലോ സ്വർണവും 163 കോടി രൂപയും പിടിച്ചെടുത്തു. തമിഴ്‌നാട്ടിലെ പ്രമുഖ റോഡ് നിർമ്മാണ കമ്പനിയായ എസ്‌പി.കെ. ആൻഡ് കമ്പനിയുടെ വിവിധ ഓഫീസുകളിൽ ആദായ നികുതിവകുപ്പ് നടത്തിയ പരിശോധനയിലാണ് വൻതോതിൽ സ്വർണവും പണവും പിടികൂടിയത്.

163 കോടി രൂപയും 100 കിലോ സ്വർണവും പിടിച്ചെടുത്തുവെന്നാണ് പ്രാഥമികമായി വ്യക്തമാക്കിയിട്ടുള്ളത്. കമ്പനി ഡയറക്ടർ നാഗരാജൻ സെയ്യദുരൈയുടെ വിവിധ സ്ഥാപനങ്ങളിലും വീടുകളിലും തിങ്കളാഴ്ച രാത്രിയാണ് പരിശോധന നടത്തിയത്. ഇപ്പോഴും പരിശോധന പലയിടത്തും തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. 22 കേന്ദ്രങ്ങളിലായാണ് പരിശോധന. തമിഴ്‌നാട്ടിലെ രാഷ്്ട്രീയ ഉന്നതരുമായി ബന്ധമുള്ള സ്ഥാപനം കൂടിയാണിത്. തമിഴ്‌നാട്ടിലെ വിവിധ ദേശീയപാതകളുടെ കരാർ വർഷങ്ങളായി ഏറ്റെടുത്തു നടത്തുന്ന കമ്പനിയാണ് എസ്‌പികെ ഗ്രൂപ്പ്.

കമ്പനിയുടെ പ്രവർത്തനങ്ങൾ കുറച്ചുകാലമായി നിരീക്ഷിച്ചുവരുന്നതിനിടെ ആണ് വൻതോതിൽ നികുതി വെട്ടിപ്പ് കണ്ടെത്തുന്നത്. കൂടുതൽ അനധികൃത സ്വത്ത് കണ്ടെത്താൻ കഴിയുമെന്നാണ് ആദായനികുതി വകുപ്പിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞത്. കമ്പനിയുടെ ചെന്നൈ, അറുപ്പുകോട്ടൈ, കാട്പ്പാടി തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ഓഫീസുകളിൽ ആണ് പരിശോധന നടന്നത്. കാറുകളിൽ ഒളിപ്പിച്ച ട്രാവൽ ബാഗുകളിലാണ് പണം സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത സ്വർണവും രഹസ്യ അറകളിലും മറ്റും സൂക്ഷിച്ചിരിക്കുകയായിരുന്നു. സ്വർണ ബിസ്‌കറ്റുകളും ആഭരണങ്ങളും ആയാണ് സ്വർണം സൂക്ഷിച്ചിരുന്നത്.

രാജ്യത്ത് ഇതു വരെ നടന്ന അനധികൃത സ്വത്ത് വേട്ടയിൽ ഏറ്റവും വലുതാണിതെന്നാണ് സംസ്ഥാന ആദായ നികുതിവകുപ്പ് വിശേഷിപ്പിച്ചിട്ടുമുണ്ട്. നോട്ട് നിരോധനത്തിന് പിന്നാലെ 2016 ൽ 110 കോടിയോളം രൂപ തമിഴ്‌നാട്ടിലെ പ്രമുഖ ഖനന സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ഇതോടൊപ്പം നിരീക്ഷണത്തിലായിരുന്നു എസ്‌പികെ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളും. റോഡ് നിർമ്മാണ കമ്പനി നടത്തിയ നികുതി വെട്ടിപ്പുകൾ ശ്രദ്ധയിൽ പെട്ടതാണ് പെട്ടെന്നുള്ള നികുതി വകുപ്പിന്റെ പരിശോധനയ്ക്ക് പിന്നിലെന്നാണ് സൂചന. കമ്പനിയുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങളും നികുതി വെട്ടിപ്പിന് സഹായിച്ചിട്ടുണ്ടാവുമെന്നാണ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. പലരും കമ്പനിയുടെ മറവിൽ പണം വെളുപ്പിക്കുന്നുണ്ടോ എന്നും പരിശോധിച്ചുവരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP