Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വൺ റാങ്ക് വൺ പെൻഷനിൽ ഉറപ്പുമായി മോദിയുടെ ട്വീറ്റ്; വിമുക്തഭടന്മാർക്കായുള്ള പദ്ധയിൽ ആർക്കും സംശയം വേണ്ടെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: വിമുക്തഭടന്മാർക്കുള്ള ഒരു റാങ്ക് , ഒരു പെൻഷൻ (വൺ റാങ്ക് വൺ പെൻഷൻ) പദ്ധതി നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. അക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

പദ്ധതി ഉടൻനടപ്പാക്കുമെന്നും എന്നാൽ കൃത്യമായ ദിവസം ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും കഴിഞ്ഞദിവസം പ്രതിരോധ മന്ത്രി മനോഹർ പരീക്കർ വ്യക്തമാക്കിയിരുന്നു. പല വകുപ്പുകളെ ഏകോപിപ്പിച്ചുവേണം തീരുമാനം എടുക്കാൻ. അതിനുള്ള കാലതാമസമാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു. നടപ്പിലാക്കേണ്ട രീതി സംബന്ധിച്ച് സേനാ വിഭാഗങ്ങളുമായി യോജിച്ച് തീരുമാനത്തിലെത്തിച്ചേർന്നതായി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഇതിന്റെ സാമ്പത്തിക ബാദ്ധ്യതയുൾപ്പെടെയുള്ള കാര്യങ്ങൾ ധനമന്ത്രാലയം പരിശോധിച്ചുവരികയാണെന്നും പ്രതിരോധവകുപ്പിനുള്ള പാർലമെന്ററി സ്റ്റാൻഡിങ് സമിതിയെ മന്ത്രാലയം അറിയിച്ചു.

മന്മോഹൻ സർക്കാറിന്റെ കാലത്താണ് ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. 2014-15 ലെ ഇടക്കാല ബജറ്റിൽ ഇതിനായി 500 കോടി നീക്കിവച്ചിരുന്നു. തുടർന്ന് മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പദ്ധതി നടപ്പാക്കുമെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ബജറ്റിൽ 1000 കോടി രൂപ ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതിക്കായി നീക്കിവെക്കുകയും ചെയ്തു.

വ്യാഴാഴ്ച പൂണെയിൽ പരീക്കർ പങ്കെടുത്ത ഒരു ചടങ്ങിൽ നിന്ന് രണ്ടു ജവാന്മാർ ഇറങ്ങിപ്പോയിരുന്നു. ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഇത്. ഒരേ സേവന കാലാവധിയുള്ളവരും ഒരേ റാങ്കിൽനിന്നു പിരിഞ്ഞവരുമായ എല്ലാ സൈനിക ഉദ്യോഗസ്ഥർക്കും ഇനി മുതൽ ഒരേ പെൻഷൻ ലഭിക്കുന്ന പദ്ധതിയാണ് ഇത്. നിലവിലെ സ്ഥിതി അനുസരിച്ചു നേരത്തേ വിരമിച്ചവർക്കു കുറഞ്ഞ പെൻഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP