Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മനുഷ്യരെ ബഹിരാകാശത്തേയ്ക്ക് അയക്കാൻ വഴിതെളിച്ച് ഇന്ത്യ; പത്തുവർഷം നീണ്ട പ്രയത്‌നത്തിനൊടുവിൽ ഇന്ന് കൗണ്ട് ഡൗൺ; മാർക്ക് 3 റോക്കറ്റ് നാളെ കുതിച്ചുയരുമ്പോൾ ഇന്ത്യയുടെ ചുവട് വീണ്ടും മുമ്പോട്ട്

മനുഷ്യരെ ബഹിരാകാശത്തേയ്ക്ക് അയക്കാൻ വഴിതെളിച്ച് ഇന്ത്യ; പത്തുവർഷം നീണ്ട പ്രയത്‌നത്തിനൊടുവിൽ ഇന്ന് കൗണ്ട് ഡൗൺ; മാർക്ക് 3 റോക്കറ്റ് നാളെ കുതിച്ചുയരുമ്പോൾ ഇന്ത്യയുടെ ചുവട് വീണ്ടും മുമ്പോട്ട്

ചെലവുകുറഞ്ഞ രീതിയിൽ ചൊവ്വാ പര്യവേഷണ വാഹനം നിർമ്മിക്കുകയും ആദ്യ ശ്രമത്തിൽത്തന്നെ അത് വിജയകരമായി വിക്ഷേപിച്ച് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. ബഹിരാകാശ ഗവേഷണ രംഗത്ത് അമേരിക്ക പോലും ഇന്ത്യയുടെ നീക്കങ്ങൾ സാകൂതം നിരീക്ഷിക്കുന്നു. ആ വിജയ പരമ്പരകളിലേക്ക് മറ്റൊരു ശ്രദ്ധേയ ചുവടുകൂടി വെയ്ക്കുകയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷകർ.

മനുഷ്യനെ ബഹിരാകാശത്തേയ്ക്ക് അയക്കുകയെന്ന ലക്ഷ്യത്തോടെ, പത്തുവർഷമായി തുടരുന്ന കഠിനാധ്വാനത്തിലൂടെ നിർമ്മിച്ച വിക്ഷേപണ വാഹനം നാളെ കുതിച്ചുയരും. പൂർണമായും തദ്ദേശീയമായി നിർമ്മിച്ച ജിഎസ്എൽവി മാർക്ക് 3 റോക്കറ്റാണ് നാളെ രാവിലെ ഒമ്പതരയ്ക്ക് വിക്ഷേപിക്കുക. ഐഎസ്ആർഒ നിർമ്മിച്ച ഏറ്റവും കരുത്തേറിയ റോക്കറ്റാണിത്. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണവിക്ഷേപണം കൂടിയാകും ഇത്.

ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് റോക്കറ്റ് കുതിക്കുക. ഇതിനായുള്ള കൗണ്ട്ഡൗൺ ബുധനാഴ്ച രാവിലെ 9.30ന് തുടങ്ങും. പത്തിന് ഇന്ധനം നിറയ്ക്കുന്ന പ്രക്രിയ തുടങ്ങും. വൈകിട്ട് ആറോടെ പൂർത്തിയാക്കും. രണ്ടുപേർക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന പേടകമാണ് ഇത്. പരീക്ഷണപ്പറക്കലായാൽ മനുഷ്യരുണ്ടാകില്ല.

3775 കിലോയുള്ള പേടകം 126 കിലോമീറ്റർ അപ്പുറത്തുവച്ചാണ് വിക്ഷേപണവാഹനത്തിൽനിന്ന് വേർപെടുക. തുടർന്ന് ബഹിരാകാശത്തുനിന്ന് അന്തരീക്ഷത്തിലേക്ക് തിരിച്ചുകടക്കുന്ന പേടകം ആന്തമാൻ നിക്കോബർ ദ്വീപിന് സമീപം ബംഗാൾ ഉൾക്കടലിൽ പതിക്കും. കടുത്ത ചൂട് അതീജീവിക്കാൻ പേടകത്തിന്റെ രൂപകൽപ്പനയ്ക്ക് കഴിയുമോ എന്ന പരീക്ഷണമാണ് നടക്കുക. കടലിൽ പതിക്കുന്ന പേടകം വീണ്ടെടുത്ത് നിരീക്ഷണവിധേയമാക്കും.

ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യയുടെ വലിയ മുന്നേറ്റമായാണ് ഈ പരീക്ഷണത്തെ കാണുന്നത്. നാല് ടണ്ണിലേറെയുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ശേഷിയുള്ള വിക്ഷേപണവാഹനമായാണ് ജിഎസ്എൽവി മാർക്ക് 3 വികസിപ്പിച്ചത്. വിക്ഷേപണത്തിനായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തിയ ഉന്നതതലയോഗം വിക്ഷേപണത്തിനുള്ള അന്തിമാനുമതി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP