Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

29 കരകൗശല ഉത്പന്നങ്ങളുടെ നികുതി പൂർണമായും ഒഴിവാക്കി; ഇ വൈ സംവിധാനം മാർച്ച് ഒന്നു മുതൽ; ചരക്കു സേവന നികുതിയിൽ സുപ്രധാന മാറ്റങ്ങളൊന്നുമില്ലാതെ യോഗം പിരിഞ്ഞു

29 കരകൗശല ഉത്പന്നങ്ങളുടെ നികുതി പൂർണമായും ഒഴിവാക്കി; ഇ വൈ സംവിധാനം മാർച്ച് ഒന്നു മുതൽ; ചരക്കു സേവന നികുതിയിൽ സുപ്രധാന മാറ്റങ്ങളൊന്നുമില്ലാതെ യോഗം പിരിഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജിഎസ്ടിയിടെ പരിധിയിൽ റിയൽ എസ്റ്റേറ്റ് മേഖലയെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമായില്ല. ഡൽഹിയിൽ ചേർന്ന 25ാമത് ജിഎസ്ടി കൗൺസിൽ യോഗമാണ് റിയൽ എസ്റ്റേറ്റിന്റെ കാര്യത്തിൽ തീരുമാനമാവാതെ അവസാനിച്ചത്. ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

ചരക്കു സേവന നികുതിയിൽ സുപ്രധാന മാറ്റങ്ങൾ പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. റിയൽഎസ്റ്റേറ്റ് മേഖലയെ ഉൾപ്പെടുത്തുന്ന കാര്യത്തിലടക്കം സുപ്രധാന തീരുമാനങ്ങളൊന്നുമില്ലാതെയാണ് യോഗം പിരിഞ്ഞത്.

ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ചയുണ്ടായി. കേരളത്തിന്റെ എതിർപ്പ് ധനമന്ത്രി തോമസ് ഐസക്ക് യോഗത്തിൽ ഉന്നയിച്ചു. ഇതോടെ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളാതെ നീട്ടിവച്ചു. 29 കരകൗശല ഉത്പന്നങ്ങളുടെ നികുതി പൂർണമായും ഒഴിവാക്കിയതാണ് ഇന്നു ചേർന്ന യോഗത്തിലുണ്ടായ പ്രധാന തീരുമാനം.

ഇ വൈ സംവിധാനം മാർച്ച് ഒന്നുമുതൽ പൂർണമായും നടപ്പിലാക്കും. അടുത്ത കൗൺസിൽ യോഗം പത്ത് ദിവസത്തിനകം ചേരും. പെട്രോൾ ഡീസൽ വില എന്നിവ അടുത്ത യോഗത്തിൽ ചർച്ച ചെയ്യും. പെട്രോളിയം ഉത്പന്നങ്ങളും റിയൽ എസ്റ്റേറ്റും ജി.എസ്.ടി. പരിധിയിൽ കൊണ്ടുവരണമെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ്സ് ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP