Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചരക്കുസേവന നികുതി ബില്ലിനു കോൺഗ്രസിന്റെ പിന്തുണ തേടിയുള്ള കേന്ദ്ര ധനമന്ത്രിയുടെ ശ്രമം പരാജയം; ബില്ലിനെ എതിർക്കുമെന്ന് അണ്ണാ ഡിഎംകെയും

ചരക്കുസേവന നികുതി ബില്ലിനു കോൺഗ്രസിന്റെ പിന്തുണ തേടിയുള്ള കേന്ദ്ര ധനമന്ത്രിയുടെ ശ്രമം പരാജയം; ബില്ലിനെ എതിർക്കുമെന്ന് അണ്ണാ ഡിഎംകെയും

ന്യൂഡൽഹി: ചരക്കുസേവന നികുതി ബില്ലിന് കോൺഗ്രസിന്റെ പിന്തുണ നേടാനുള്ള കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ ശ്രമം പരാജയപ്പെട്ടു. പാർട്ടിക്കുള്ളിൽ കൂടുതൽ ചർച്ച ആവശ്യമുണ്ടെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ജയ്റ്റ്‌ലിയെ അറിയിച്ചു.

അതിനിടെ, ബില്ലിനെ എതിർക്കുമെന്ന നിലപാടിൽ അണ്ണാ ഡിഎംകെയും ഉറച്ചു നില്ക്കുകയാണ്. ചരക്കുസേവന നികുതി ബിൽ വർഷകാല സമ്മേളനത്തിൽ പാസ്സാക്കി ചരിത്രം കുറിക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമത്തിനാണ് തിരിച്ചടിയേറ്റത്.

രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ഉപനേതാവ് ആനന്ദ് ശർമ്മ എന്നിവരെയാണ് ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയും പാർലമെന്ററികാര്യ മന്ത്രി അനന്ത് കുമാറും കണ്ടത്. പാർലമെന്റിൽ ഗുലാംനബി ആസാദിന്റെ മുറിയിലെത്തിയാണ് ജയ്റ്റ്‌ലി കൂടിക്കാഴ്ച നടത്തിയത്. പരമാവധി നികുതി 18 ശതമാനമാക്കാനുള്ള വ്യവസ്ഥ ഭരണഘടനാ ഭേദഗതിയിൽ തന്നെ നടപ്പാക്കണമെന്ന ആവശ്യത്തിൽ നിന്ന് കോൺഗ്രസ് പിന്നോട്ടു പോയില്ല. ഇതിന് ബദൽ നിർദ്ദേശങ്ങൾ ജയ്റ്റ്‌ലി നല്കി.

പാർട്ടിയിൽ വീണ്ടും ചർച്ച നടക്കണമെന്ന് ഗുലാം നബി ആസാദ് അറിയിച്ചു. അടുത്തയാഴ്ച വീണ്ടും സർക്കാരുമായി ചർച്ചയാവാമെന്ന് കോൺഗ്രസ് സമ്മതിച്ചെന്ന് ജയ്റ്റ്‌ലി പിന്നീട് മാദ്ധ്യമങ്ങളെ അറിയിച്ചു. ഇത് പ്രാഥമിക ചർച്ചയായിരുന്നെന്നും ജയ്റ്റ്‌ലി പറഞ്ഞു. ബില്ല് ഈ സമ്മേളനത്തിൽ തന്നെ പാസ്സാകുമോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നായിരുന്നു ഗുലാംനബി ആസാദിന്റെ പ്രതികരണം. അരുണാചൽപ്രദേശ് വിഷയത്തിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് കടുത്ത നിലപാട് എടുക്കുമോ എന്ന ആശങ്ക സർക്കാരിനുണ്ട്. സമവായശ്രമം തുടരുന്നതിനാൽ ചൈനയിൽ നടക്കുന്ന ജി20 രാജ്യങ്ങളിലെ ധന മന്ത്രിമാരുടെ സമ്മേളനത്തിനായുള്ള യാത്ര അരുൺ ജയ്റ്റ്‌ലി റദ്ദാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP