Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കയറ്റുമതിക്കും ചെറുകിട മേഖലയ്ക്കും ജി എസ് ടി ഇളവുകൾ; ഒരു കോടി രൂപ വരെ വിറ്റു വരവുള്ളവർക്ക് നികുതി റിട്ടേൺ മൂന്നു മാസത്തിലൊരിക്കൽ മാത്രം; കയറ്റുമതി നിരക്ക് 0.1%; ഹോട്ടൽ ഭക്ഷണത്തിന്റെ നികുതി നിരക്ക് കുറയും, തീരുമാനിക്കാൻ സമിതി; പാൻ കാർഡ് ഇല്ലാതെ സ്വർണം വാങ്ങാനുള്ള പരിധി രണ്ടു ലക്ഷമാക്കാനും ധാരണ; പെട്രോളും ഡീസലും ജിഎസ് ടിക്ക് പുറത്തു തന്നെ; സാമ്പത്തിക ഉത്തേജനത്തിന് സഹായകരമെന്ന് വിലയിരുത്തൽ

കയറ്റുമതിക്കും ചെറുകിട മേഖലയ്ക്കും ജി എസ് ടി ഇളവുകൾ; ഒരു കോടി രൂപ വരെ വിറ്റു വരവുള്ളവർക്ക് നികുതി റിട്ടേൺ മൂന്നു മാസത്തിലൊരിക്കൽ മാത്രം; കയറ്റുമതി നിരക്ക് 0.1%; ഹോട്ടൽ ഭക്ഷണത്തിന്റെ നികുതി നിരക്ക് കുറയും, തീരുമാനിക്കാൻ സമിതി; പാൻ കാർഡ് ഇല്ലാതെ സ്വർണം വാങ്ങാനുള്ള പരിധി രണ്ടു ലക്ഷമാക്കാനും ധാരണ; പെട്രോളും ഡീസലും ജിഎസ് ടിക്ക് പുറത്തു തന്നെ; സാമ്പത്തിക ഉത്തേജനത്തിന് സഹായകരമെന്ന് വിലയിരുത്തൽ


ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെ നേരിടാൻ ചെറുകിടക്കാരെ കൂടെക്കൂട്ടുകയാണ് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലി. ചരക്കുസേവന നികുതി ഘടനയിൽ ഭേദഗതി വരുത്താനുള്ള ജിഎസ് ടി കൗൺസിലിന്റെ പ്രയോജനം കൂടുതലായും കിട്ടുക ചെറുകിട കച്ചവടക്കാർക്കും കയറ്റുമതിക്കാർക്കുമാണ്. ജി എസ് ടിയിൽ അംഗങ്ങളായവരിൽ ബഹുഭൂരിപക്ഷവും ചെറുകിടക്കാർ ആണെന്നിരിക്കെ അവർക്ക് പ്രയോജനകരമായ പരിഷക്കാരങ്ങളാണ് ഇന്നു പ്രഖ്യാപിക്കപ്പെട്ടത്. സാമ്പത്തിക ഉത്തേജനം സാദ്ധ്യമാക്കുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജി.എസ്.ടിയിൽ ഭേദഗതി വരുത്തിയത്. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റലിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് നിർണായക പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചത്

ഒരു കോടി രൂപ വരെ വിറ്റു വരവുള്ള ചെറുകിട സ്ഥാപനങ്ങൾക്ക് നിരക്കിൽ ഇളവുകൾ വരുത്താനും ഇവർ സമർപ്പിക്കേണ്ട റിട്ടേൺ മൂന്നു മാസത്തിലൊരിക്കൽ ആക്കാനും തീരുമാനമായി. നേരത്തേ 75 ലക്ഷം രൂപ വരെ വിറ്റുവരവുള്ളവരായിരുന്നു ഈ പരിധിയിൽ വരുന്നത് . ഇതോടെ ഈ കച്ചവടക്കാർ മൂന്ന് മാസത്തെ ഇടവേളയിൽ ഇനി വർഷത്തിൽ നാല്് തവണ മാത്രം ജിഎസ്ടി റിട്ടേൺ സമർപ്പിച്ചാൽ മതിയെന്നതാണ് ജിഎസ്ടി കൗൺസിലെടുത്ത നിർണായക തീരുമാനം. ഇതോടെ ജിഎസ്ടി നടപ്പാക്കിയത് വഴി ചെറുകിടക്കാരിലുണ്ടായ സ്തംഭനാവസ്ഥ ഒരു പരിധിയോളം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹോട്ടൽ ഭക്ഷണത്തിന്റെ നികുതി നിരക്കു കുറയ്ക്കാനും ധാരണയായിട്ടുണ്ട്. എന്നാൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടില്ല. ഇക്കാര്യം പഠിക്കാനായി ഒരു കമ്മിറ്റിയെ നിയമിക്കും. എസി റസ്റ്റോറന്റുകളുടെ നിരക്ക് 18 ശതമാനത്തിൽ നിന്ന് 12 ആയി കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രവാസികൾക്ക് നികുതി കൂടാതെ 5000 രൂപവരെയുള്ള വിലയുള്ള സാധനങ്ങൾ വിദേശത്തു നിന്ന് കൊണ്ടുവരാനാവുമെന്നും മന്ത്രി അറിയിച്ചു.

കയറ്റുമതി മേഖലയിലെ നികുതി നാമമാത്രമാക്കി. ദശാംശം ഒരു ശതമാനം മാത്രമാണ് ഇനി കയറ്റുമതിയുടെ നികുതി നിരക്ക്. ഈ മേഖലയിൽ അധിക നികുതി റീഫണ്ട് കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കാൻ ഇ വാലറ്റ് സംവിധാനം ഏർപ്പെടുത്തും.അടുത്ത സാമ്പത്തികവർഷം മുതൽ ഇത് നിലവിൽ വരുമെന്നാണ് ധനമന്ത്രി അറിയിച്ചത്. ജൂൺ മാസം മുതൽ സമാഹരിച്ച അധിക നികുതി ചെക്കായി മടക്കി നല്കും. ഒക്ടോബർ 10 മുതൽ ഇതിന്റെ വിതരണം തുടങ്ങുമെന്നാണ് മന്ത്രി അറിയിച്ചത്.

ചരക്ക് സേവന നികുതി നടപ്പിലാക്കിയതിനു ശേഷം മൂന്നു മാസം കഴിഞ്ഞ് വിലയിരുത്തലിനും പരിഷ്‌ക്കരണത്തിനുമാണ് കൗൺസിൽ യോഗം ചേർന്നത്. ഹോട്ടൽ മേഖലയിലെ പരിഷ്‌ക്കരണത്തിനായി പ്രത്യേക കമ്മിറ്റിയെ നിയോഗിക്കും. നികുതി നിരക്ക് 12 ശതമാനമായി കുറയ്ക്കാനും തീരുമാനമായതായി അറിയുന്നു. 50,000 രൂപയ്ക്കു മേൽ സ്വർണം വാങ്ങുന്നതിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഈ പരിധി രണ്ടു ലക്ഷമായി ഉയർത്തും. ജൂവലറികളെ കള്ളപ്പണനിയമത്തിൽ നിന്ന് ഒഴിവാക്കുമെന്നും അറിയുന്നു. അതുകൊണ്ടുതന്നെ സ്വർണ്ണ രത്‌ന വ്യാപാരത്തിൽ 2 ലക്ഷത്തിനു താഴെ പാൻ കാർഡ് ഹാജരാക്കേണ്ടിവരില്ല.

എന്നാൽ ഏവരുംകാത്തിരുന്ന ഇന്ധനനികുതിയിലെ പരിഷ്‌ക്കരണത്തിന് കൗൺസിൽ മുതിർന്നില്ല. പെട്രോളും ഡീസലും ജി എസ് ടിക്ക് പുറത്തു തന്നെ തുടരും

ഗൃഹോപകരണങ്ങളുടെ നികുതി നിരക്കും കുറഞ്ഞേക്കും. ഇതിൽ പലതിനും 28 ശതമാനമാണ് ഇപ്പോൾ നികുതി. കയർ ഉത്പന്നങ്ങളുടെ നികുതി 5 ശതമാനമാക്കും. ഉത്പന്നങ്ങളുടെ വിലയിൽ കുറവ് വരുന്ന രീതിയിൽ നികുതി പരിഷ്‌കരിക്കാനാണ് ജിഎസ്ടി കൗൺസിലിൽ തീരുമാനമായതെന്നാണ് സൂചന. ജിഎസ്ടി നടപ്പാക്കി മൂന്ന് മാസം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ചുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഇന്ന് ചേർന്ന് ജിഎസ്ടി കൗൺസിലിന്റെ 22-ാം യോഗം നിർണായക തീരുമാനങ്ങൾ എടുത്തത്. ഗുവാഹത്തിയിൽ വച്ച് നവംബറിൽ നടക്കുന്ന അടുത്ത കൗൺസിൽ യോഗത്തിൽ കൂടുതൽ ഉത്പന്നങ്ങളുടെ നികുതി പുനപരിശോധിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP