Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാ ഇന്ത്യക്കാർക്കും ഒരൊറ്റ നികുതി എന്ന ആശയത്തിൽ എത്താൻ പാർലമെന്റിൽ മൂന്നിൽരണ്ടു ഭൂരിപക്ഷവും പാതി സംസ്ഥാനങ്ങളുടെ അനുമതിയും വേണം; കേൾക്കുന്നത് എല്ലാം നല്ലതുമാത്രം; ജിഎസ്ടി എന്തെന്നറിയാതെ സാധാരണക്കാർ

എല്ലാ ഇന്ത്യക്കാർക്കും ഒരൊറ്റ നികുതി എന്ന ആശയത്തിൽ എത്താൻ പാർലമെന്റിൽ മൂന്നിൽരണ്ടു ഭൂരിപക്ഷവും പാതി സംസ്ഥാനങ്ങളുടെ അനുമതിയും വേണം; കേൾക്കുന്നത് എല്ലാം നല്ലതുമാത്രം; ജിഎസ്ടി എന്തെന്നറിയാതെ സാധാരണക്കാർ

സ്വാതന്ത്ര്യം കിട്ടി ആറുപതിറ്റാണ്ട് പിന്നിട്ടെങ്കിലും, ഏകീകൃത വിപണിയെന്ന ആശയം ഇന്ത്യയിൽ ഇനിയും നടപ്പായിട്ടില്ല. സങ്കീർണമായ നികുതി സമ്പ്രദായം നിലനിൽക്കുന്ന ഇന്ത്യയിൽ, ഒരേ ഉത്പന്നത്തിന് വ്യത്യസ്ത നാടുകളിൽ വ്യത്യസ്ത വില നൽകി ശീലിച്ചവരാണ് ഇന്ത്യക്കാർ. ഈ സമ്പ്രദായം അവസാനിക്കാൻ പോകുന്നുവെന്ന ശുഭവാർത്തകളാണ് ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്. ചരക്കുസേവനനികുതി (ജി.എസ്.ടി) നിലവിൽ വരുന്നതോടെ, ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ എല്ലായിടത്തും ഒരേ നികുതിയെന്ന ലക്ഷ്യം സാക്ഷാത്കരിക്കപ്പെടും.

ചരക്കുസേവന നികുതി 2016 ഏപ്രിൽ മുതൽ നടപ്പാക്കുമെന്നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ ഒരു ഫെഡറൽ രാജ്യമായതിനാൽ, നികുതി ഏകീകരണത്തിന് കേന്ദ്ര സർക്കാരിന്റെയും പാതിയോളം സംസ്ഥാനങ്ങളുടെയും അനുമതി വേണം. പാർലമെന്റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ബിൽ പാസ്സാകണം. സംസ്ഥാനങ്ങളുടെ പിന്തുണയും തേടണം. കഴിഞ്ഞ യു.പി.എ സർക്കാരിന്റെ കാലത്താണ് ചരക്കുസേവനനികുതി നടപ്പാക്കാൻ ഊർജിത ശ്രമങ്ങളുണ്ടായത്. അതുകൊണ്ടുതന്നെ കോൺഗ്രസ് ഈ ആശയത്തോട് യോജിക്കുമെന്നാണ് ഉറപ്പ്.

നിലവിൽ പെട്രോളിയം ഉത്പന്നങ്ങളുടെ കാര്യത്തിൽ മാത്രമാണ് സംസ്ഥാനങ്ങൾ വിയോജിച്ചുനിൽക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങൾക്ക് വാണിജ്യ നികുതിയേർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അനുവാദം വേണമെന്നാണ് ആവശ്യം. പെട്രോളിയം ഉത്പന്നങ്ങളെയും നികുതിയുടെ കീഴിൽ കൊണ്ടുവരേണ്ടതുണ്ടെന്ന് ഉന്നതാധികാരസമിതി ചെയർമാൻ അബ്ദുൾ റഹീം റാത്തർ പറയുന്നു. തൽക്കാലം പെട്രോളിയം ഉത്പന്നങ്ങളൊഴിച്ചുനിർത്തിയാകും നികുതി നിയമം പരിഷ്‌കരിക്കുക.

ചരക്കുസേവന നികുതി നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങൾക്ക് ഈ നികുതി വരുന്നതോടെ വരുമാനം വർധിക്കും. മദ്യനയത്തിലൂടെ ഉണ്ടാകുന്ന വരുമാന നഷ്ടം ചരക്കുസേവന നികുതിയിലൂടെ പരിഹരിക്കാനാകുമെന്ന് ധനവകുപ്പ് കരുതുന്നു. മദ്യനയത്തിലൂടെ പ്രതിവർഷം 1800 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായാലും ജി.എസ്.ടിയിലൂടെ അതു മറികടക്കാനാകും. ഈ നികുതിസമ്പ്രദായം വന്നാൽ കേരളത്തിനു പ്രതിവർഷം 5000 കോടിയോളം രൂപയുടെ വരുമാനവർധനയുണ്ടാകുമെന്നും ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

നിലവിലുള്ള എക്‌സൈസ് തിരുവ, സേവനനികുതി, മറ്റു കേന്ദ്രനികുതികൾ എന്നിവ ഏകോപിപ്പിച്ച് ഒറ്റനികുതി സമ്പ്രദായമാണു വരാൻ പോകുന്നത്. ഇതോടെ സങ്കീർണമായ നികുതിഘടനയ്ക്കു മാറ്റമുണ്ടാകും. സേവനമേഖലയിൽ നികുതി വരുന്നതുകൊണ്ടാണ് ഈ സമ്പ്രദായം കേരളത്തിന് ഗുണകരമാവുക. പരോക്ഷനികുതികൾ പിരിക്കുന്ന ഈ മേഖലയിൽനിന്ന് കേരളത്തിന് നിലവിൽ വിഹിതമൊന്നും ലഭിക്കുന്നില്ല. 69 ശതമാനത്തോളം സേവനമേഖലയുള്ള സംസ്ഥാനമാണ് കേരളം. 7500 കോടിയോളം രൂപ ഈയിനത്തിൽ മാത്രം കേരളത്തിന് ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. 

ചരക്കുസേവന നികുതിയെക്കുറിച്ചുള്ള അജ്ഞതകൾ പല സംസ്ഥാനങ്ങളുടെയും അംഗീകാരം കിട്ടാനും കാലതാമസമുണ്ടാക്കുന്നുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് 12 വർഷത്തോളം ചരക്കുസേവന നികുതിയെ എതിർത്തയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനാണ് ഇപ്പോൾ കേന്ദ്രം പ്രാധാനം നൽകുന്നത്. കേന്ദ്രവാണിജ്യനികുതി ഇല്ലാതാകുന്നതു മൂലം സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം മൂന്നുവർഷത്തേക്കു നികത്തി നൽകാമെന്നു കേന്ദ്രധനമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. നികുതിഘടന നിലവിൽവരുമ്പോൾ സംസ്ഥാനങ്ങൾക്കു കൂടുതൽ ധനകാര്യ സ്വയംഭരണാവകാശം നൽകാമെന്നും വാഗ്ദാനമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP