Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുജറാത്തിൽ സ്ഥിരതാമസമാക്കിയ 114 പാക്കിസ്ഥാനികൾക്ക് ഇന്ത്യൻ പൗരത്വം; പലരും മാതൃരാജ്യം വിട്ടത് നിരന്തരമുണ്ടാകുന്ന കാലാപങ്ങളും തീവ്രവാദി ആക്രമണങ്ങളും ജീവിതം നരക തുല്യമാക്കിയതിനെ തുടർന്ന്

ഗുജറാത്തിൽ സ്ഥിരതാമസമാക്കിയ 114 പാക്കിസ്ഥാനികൾക്ക് ഇന്ത്യൻ പൗരത്വം; പലരും മാതൃരാജ്യം വിട്ടത് നിരന്തരമുണ്ടാകുന്ന കാലാപങ്ങളും തീവ്രവാദി ആക്രമണങ്ങളും ജീവിതം നരക തുല്യമാക്കിയതിനെ തുടർന്ന്

നന്ദലാൽ മെഖാനിയും ഡോ. വിഷൻദാസ് മൻകാനിയും കൃഷ്ണലാൽ അദാനിയും ഇപ്പോൾ സന്തോഷത്തിന്റെ നെറുകയിലാണ്. അടുത്തിടെ ഇന്ത്യൻ പൗരത്വം ലഭിച്ച 114 പകിസ്താനികളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് ഇവരുടെ അതിരില്ലാത്ത സന്തോഷത്തിനു കാരണം. ഇന്ത്യക്കാരാണെന്ന് അംഗീകരിച്ചു കൊണ്ടുള്ള രേഖകൾ ഇന്നലെയാണ് ഇവർക്ക് ലഭിച്ചത്.

16 വർഷം മുൻപാണ് നന്ദലാൽ ഭാര്യയ്ക്കും മകൾക്കുമൊപ്പം പാക്കിസ്ഥാനിലെ സിന്ധ്പ്രവിശ്യയിൽനിന്ന് ഇന്ത്യയിലേക്കു കുടുയേറിയത്. അന്ന് അവിടെയുണ്ടായിരുന്ന വീടും സ്ഥലവും വിറ്റാണ് ഇന്ത്യയിലേക്കു വന്നത്. പകിസ്താനിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടുതലായതാണ് തന്റെ കുടുംബത്തെ ഇന്ത്യയിലേക്ക് കുടിയേറാൻ പ്രേരിപ്പിച്ചതെന്നാണ് അദ്ദേഹം പറയുന്നത്.

അന്ന് പാക്കിസ്ഥാനിലെ മുസ്ലിം വിഭാഗത്തിൽപ്പെട്ട സുഹൃത്തുക്കളും ഇന്ത്യയിലേക്ക് കുടിയേറുന്നതിനെ അനുകൂലിച്ചു. ഭീകരതയിൽനിന്ന് ഒഴിഞ്ഞ് സ്വസ്ഥമായ ജീവിതം നയിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും നന്ദലാൽ പറയുന്നു. പാക്കിസ്ഥാനിൽ സ്‌പെയർപാട്‌സ് കച്ചവടം നടത്തിയിരുന്ന നന്ദലാൽ ഇപ്പോൾ ഗൃഹോപകരണ മേഖലയിലാണ് പ്രവർത്തിക്കുന്നത്. മകൻ മെഡിക്കൽ സ്റ്റോർ ഉടമയാണ്.

പാക്കിസ്ഥാനിലെ ജീവിതം നരകതുല്യമായിരുന്നെന്നു പറയുന്ന 59 കാരനായ കൃഷ്ണലാൽ അദാനി 2005-ൽ ആണ് ഭാര്യയ്ക്കും നാലു മക്കൾക്കുമൊപ്പം ഇന്ത്യിലെത്തിയത്. സിന്ധ്പ്രവിശ്യയിലായിരുന്നു കൃഷ്ണലാൽ അദാനിയും താമസിച്ചിരുന്നത്. പാക്കിസ്ഥാനിലെ ഭീകരതയും അടിക്കടി ഉണ്ടാകുന്ന കലാപങ്ങളുമൊക്കെ സഹുക്കാവുന്നതിലും അപ്പുറമാണെന്ന് കൃഷ്ണലാൽ പറയുന്നു. പലപ്പോഴും ഹിന്ദു മുസ്ലിം കലാപസമയങ്ങളിൽ മുസ്ലിം വിഭാഗത്തിൽപ്പെട്ട സുഹൃത്തുക്കളാണ് രക്ഷാകവചമൊരുക്കിയിരുന്നതെന്നും ഇദ്ദേഹം ഓർക്കുന്നു.

2001-ൽ സന്ദർശക വിസയിലാണ് ഡോ. വിഷൻദാസ് മൻകാനി ഇന്ത്യയിലെത്തുന്നത്. 2016-ൽ ആണ് വിഷാനും ഭര്യയ്ക്കും ഇന്ത്യൻ പൗരത്വം ലഭിക്കുന്നത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ മക്കൾക്കും പൗരത്വം ലഭിച്ചു. വളരെ സമാധാനപരമായി ജീവിക്കാമെന്നതാണ് ഇന്ത്യയുടെ പ്രത്യേകതയെന്ന് ഇദ്ദേഹം പറയുന്നു.

ജില്ലാ കളക്ടർമാർക്ക് പൗരത്വം സംബന്ധിച്ച അപേക്ഷകളിൽ നടപടിയെടുക്കാമെന്നതാണ് ഇന്ത്യയിലെ പ്രത്യേകത. അതുകൊണ്ടുതന്നെ അപേക്ഷകളിൽ നടപടി എടുക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാം. അഹമ്മദാബാദ് കളക്ടർ പൗരത്വം സംബന്ധിച്ച 216 അപേക്ഷകളാണ് ഇപ്പോൾ പരിഗണിക്കുന്നത്. ഇതിലും ഉടൻ തീരുമാനമെടുക്കുമെന്നു കളക്ടർ അവന്തിക സിങ് പറഞ്ഞു. പാക്കിസ്ഥാനികളെ കൂടാതെ അഫ്ഗാനിസ്താൻ ബംഗ്ലാദേശ് സ്വദേശികളാണ് ഇപ്പോൾ അപേക്ഷ നൽകിയിരിക്കുന്നത്.

നേരത്തെ പൗരത്വ അപേക്ഷകൾ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം നേരിട്ടാണ് പരിഗണിച്ചിരുന്നത്. ഇത് ഏറെ കാലതാമസമുണ്ടാക്കുന്നെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് ഇത്തരം അപേക്ഷകളിൽ തീർപ്പു കൽപ്പിക്കാനുള്ള അധികാരം കളക്ടർമാർക്കു നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP