Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെൺകുട്ടിയെ കണ്ടപ്പോൾ അടുത്തിരുന്നു ശൃംഗരിക്കാൻ സുഹൃത്തിന്റെ സീറ്റ് വച്ചുമാറി; പതിമൂന്നുകാരിയോടു വിമാനത്തിൽ അപമര്യാദയായി പെരുമാറിയ ഗുജറാത്തിലെ ബിജെപി നേതാവ് അറസ്റ്റിൽ

പെൺകുട്ടിയെ കണ്ടപ്പോൾ അടുത്തിരുന്നു ശൃംഗരിക്കാൻ സുഹൃത്തിന്റെ സീറ്റ് വച്ചുമാറി; പതിമൂന്നുകാരിയോടു വിമാനത്തിൽ അപമര്യാദയായി പെരുമാറിയ ഗുജറാത്തിലെ ബിജെപി നേതാവ് അറസ്റ്റിൽ

അഹമ്മദാബാദ്: വിമാനയാത്രയ്ക്കിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ബിജെപി നേതാവ് അറസ്റ്റിൽ. ഗുജറാത്തിലെ ഗാന്ധിനഗറിലെ ബിജെപി നേതാവായ അശോക് മഖ്വാനയെന്ന നാൽപ്പത്തിയൊന്നുകാരനാണ് അറസ്റ്റിലായത്.

കഴിഞ്ഞ വെള്ളിയാഴ്ച ഗോവയിൽ നിന്നും അഹമ്മദാബാദിലേക്ക് വന്ന വിമാനത്തിൽ വച്ചാണു സംഭവം. ഇയാൾ തന്നെ ശാരീരികമായി അപമാനിക്കുവാൻ ശ്രമിച്ചുവെന്നു പെൺകുട്ടി മൊഴി നൽകി.

പെൺകുട്ടിയുടെ അടുത്തുള്ള സീറ്റ് നേതാവിന്റെ സുഹൃത്തിന്റെ പേരിലായിരുന്നു. എന്നാൽ, വിമാനം പറന്നുയർന്ന ശേഷം ഇവർ പരസ്പരം സീറ്റുമാറുകയായിരുന്നുവെന്നും വിമാനത്താവളത്തിൽ നിന്നും കിട്ടിയ രേഖകളുടെ അടിസ്ഥാനത്തിൽ പൊലീസ് വ്യക്തമാക്കി. വിമാനത്തിൽ പരാതിക്കാരിയുടെ സീറ്റിനടുത്തിരുന്ന നേതാവ് കുട്ടിയെ ശാരീരികമായി അപമാനിക്കാൻ ശ്രമിച്ചതായി പെൺകുട്ടിയുടെ മാതാപിതാക്കളും പറഞ്ഞു.

ഇന്ന് രാവിലെയാണ് നാൽപത്തിയൊന്നുകാരനായ അശോക് മഖ്വാനയെ പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തത്. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമമാണ് പോക്‌സോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP