Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയുടെ പ്രതിച്ഛായ മിനുക്കാൻ ഗുജറാത്ത് മോഡൽ; കർഷകരുമായി ചേർന്നുള്ള സംയോജിത പദ്ധതികളുമായി ഗുജറാത്ത് സർക്കാർ

മോദിയുടെ പ്രതിച്ഛായ മിനുക്കാൻ ഗുജറാത്ത് മോഡൽ; കർഷകരുമായി ചേർന്നുള്ള സംയോജിത പദ്ധതികളുമായി ഗുജറാത്ത് സർക്കാർ

ഗാന്ധിനഗർ: ഭൂമി പിടിച്ചെടുക്കൽ നിയമം തിടുക്കത്തിൽ നടപ്പാക്കാൻ ഒരുങ്ങുന്ന  മോദി സർക്കാരിന് ലഭിച്ചിരിക്കുന്ന കർഷക വിരുദ്ധ പ്രതിച്ഛായ മാറ്റിയെടുക്കാനുള്ള തത്രപ്പാടിലാണ് ഗുജറാത്ത് സർക്കാർ. സർക്കാരിന്റെ പുതിയ വ്യാവസായിക നയത്തിന്റെ കീഴിൽ കർഷകരുമായി ചേർന്നുള്ള സംയോജിത പദ്ധതികളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷന് (ജിഐഡിസി) കർഷകർ ഭൂമി നൽകിയാൽ അവ ജിഐസിഡിയുമായി ചേർന്നുള്ള സംയോജിത പദ്ധതിയുടെ കീഴിൽ വികസിപ്പിച്ചെടുക്കാം എന്നതാണ് സർക്കാരിന്റെ പുതിയ പദ്ധതി. ഈ പദ്ധതി വർഷങ്ങൾക്കു മുമ്പ് മറ്റൊരു രൂപത്തിൽ നടപ്പാക്കിയിരുന്നതാണെങ്കിലും ഭൂമി പിടിച്ചെടുക്കൽ നിയമം വിവാദമായിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇതിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് സർക്കാരിന്റെ വാദം. വ്യാവസായിക ആവശ്യങ്ങൾക്കായി കർഷകരിൽ നിന്ന് ഭൂമി പിടിച്ചെടുക്കുന്ന ലാൻഡ് അക്വിസിഷൻ ബില്ലിന് താത്ക്കാലികമായി ഒരു പരിഹാരമാകുമെന്നാണ് സർക്കാർ ഉദ്യോഗസ്ഥർ പറയുന്നത്.

20 മുതൽ 100 ഹെക്ടർ വരെയുള്ള ഇൻഡസ്ട്രിയൽ പാർക്കുകൾ വികസിപ്പിച്ചെടുക്കുന്നതിനാണ് സർക്കാർ ഫിനാൻഷ്യൽ അസിസ്റ്റന്റ്‌സ് ടു ഇൻഡസ്ട്രിയൽ പാർക്ക് (എഫ്എഐപി) എന്ന പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. ഇത് കർഷകരുമായി ചേർന്ന് നടപ്പാക്കാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.  എഫ്എഐപി പദ്ധതിപ്രകാരം കർഷകർ തന്നെയായിരിക്കും ഭൂമിയുടെ ഉടമസ്ഥർ. സർക്കാരുമായി ചേർന്നുള്ള പദ്ധതിയായതിനാൽ ഇതിൽ പണമിറക്കുന്ന കാര്യത്തിലും ലാഭവിഹിതത്തിലും കർഷകർക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരും.

സ്വകാര്യ ഭൂമി പിടിച്ചെടുക്കുന്ന കാര്യത്തിൽ ജിഐഡിസിക്ക് ഒട്ടേറെ പ്രതിസന്ധികൾ നേരിടേണ്ടി വന്നുവെന്നും പുതിയ പദ്ധതി കർഷകർക്ക് ഏറെ പ്രചോദനം നൽകുന്നുവെന്നും സർക്കാർ വക്താവ് വെളിപ്പെടുത്തി. ഭൂമിയുടെ വില കൂടാതെ 30 കോടിയോളം രൂപയാണ് എഫ്എഐപി ധനസഹായം നൽകുന്നത്. തൊഴിലാളികൾക്ക് താമസസൗകര്യം നടപ്പാക്കാൻ ഉദ്ദേശമുണ്ടെങ്കിൽ 20 കോടിയോളം രൂപ അധികമായി വീണ്ടും അനുവദിച്ചുകൊടുക്കും. ഇവയ്ക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഇളവും സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP