Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാധുരി ദീക്ഷിത് നായികയായ ഗുലാബ് ഗ്യാങ് ആവേശം പകർന്നു; കച്ച് ഗ്രാമത്തിലെ സ്ത്രീകൾ വ്യാജമദ്യകേന്ദ്രം അടിച്ചു തകർത്തു

മാധുരി ദീക്ഷിത് നായികയായ ഗുലാബ് ഗ്യാങ് ആവേശം പകർന്നു; കച്ച് ഗ്രാമത്തിലെ സ്ത്രീകൾ വ്യാജമദ്യകേന്ദ്രം അടിച്ചു തകർത്തു

കച്ച്: എന്നും മദ്യപിച്ച് വന്ന് ഉപദ്രവിക്കുന്ന ഭർത്താക്കന്മാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയായിരുന്നു ഗുജറാത്തിലെ കച്ച് മേഖലയിലുള്ള സ്ത്രീകൾ. വ്യാജമദ്യലോബി പിടിമുറുക്കിയ മുന്ദ്ര, നഖ്ത്രാണ, ഭുജ് മേഖലകളിൽ, സത്രീകളുടെ കണ്ണീർ വീഴാത്ത രാത്രികളുണ്ടായില്ല. വ്യാജമദ്യ മാഫിയക്കെതിരെ പോരാടാൻ, ഒടുവിൽ അവിടുത്തെ സ്ത്രീകൾതന്നെ മുന്നിട്ടിറങ്ങി. വ്യാജ മദ്യ കേന്ദ്രങ്ങൾ അടിച്ചുതകർത്ത് അവർ നാടിനെ രക്ഷിച്ചു.

മാധുരി ദീക്ഷിത് നായികയായ ഗുലാബ് ഗ്യാങ് എന്ന സിനിമയാണ് ഗ്രാമത്തിലെ സ്ത്രീകളെ പ്രചോദിപ്പിച്ചത്. സ്ത്രീകൾക്ക് ആവേശം പകരാൻ ഈ സിനിമ ഉപകരിക്കുമെന്ന് കണ്ടെത്തിയത് അവിടുത്തെ മച്ച് മഹിള വികാസ് സംഘടൻ എന്ന സംഘടനയുടെ പ്രവർത്തകരും. സിനിമ കണ്ടതോടെ ആവേശഭരിതരായ സ്ത്രീകൾ, സമീപ്രദേശത്തെ വ്യാജമദ്യ കേന്ദ്രങ്ങൾ റെയ്ഡ് ചെയ്ത് തകർക്കുകയായിരുന്നു.

മുന്ദ്ര, നഖ്ത്രാന, ഭുജ് മേഖലകളിലെ ഇരുപതോളം കേന്ദ്രങ്ങളിലാണ് സ്ത്രീകൾ റെയ്ഡ് നടത്തിയത്. റെയ്ഡ് പലയിടത്തും നേരിട്ടുള്ള ഏറ്റുമുട്ടലുകളിലേക്ക് നീണ്ടതോടെ, പൊലീസ് ഇടപെട്ട് സ്ത്രീകളെ പിന്തിരിപ്പിക്കുകയാണ്. വ്യാജ മദ്യ കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കാമെന്നും അപകടകരമായ കേന്ദ്രങ്ങളിലേക്ക് സ്ത്രീകൾ തനിച്ച് പോകരുതെന്നുമാണ് കച്ച് പൊലീസ് സൂപ്രണ്ട് ഡി എൻ പട്ടേലിന്റെ അഭ്യർത്ഥന.

സ്ത്രീകളുടെ റെയ്ഡുകൾ ഫലം ചെയ്തുവെന്നാണ് ഇതുവരെയുള്ള സൂചന. സ്ത്രീകൾ റെയ്ഡ് നടത്തിയ കേന്ദ്രങ്ങളിലൊക്കെ പൊലീസ് പരിശോധന നടത്തുകയും അമ്പതോളം പേരെ ഇതുവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വ്യാജമദ്യ കേന്ദ്രങ്ങൾ ഇല്ലാതായതോടെ, പെരുവഴിയിലായ മദ്യപരെ നേർവഴിക്കുകൊണ്ടുവരാൻ മഹിള വികാസ് സംഘടൻ കൗൺസലിങ് കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP