Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുർഗോൺ സുന്ദരി അദിതി ആര്യയ്ക്ക് മിസ് ഇന്ത്യ പുരസ്‌ക്കാരം; മിസ് വേൾഡ് 2015 മൽസരത്തിൽ അദിതി ഇന്ത്യയെ പ്രതിനിധീകരിക്കും

ഗുർഗോൺ സുന്ദരി അദിതി ആര്യയ്ക്ക് മിസ് ഇന്ത്യ പുരസ്‌ക്കാരം; മിസ് വേൾഡ് 2015 മൽസരത്തിൽ അദിതി ഇന്ത്യയെ പ്രതിനിധീകരിക്കും

മുംബൈ: 2015ലെ ഫെമിന മിസ് ഇന്ത്യയായി ഗൂർഗോൺ സ്വദേശിനിയായ അദിതി ആര്യ തെരഞ്ഞെടുക്കപ്പെട്ടു. മുംബൈയിലെ യഷ് രാജ് സ്റ്റുഡിയോയിൽ നടന്ന ഫൈനലിലാണ് വിജയിയെ പ്രഖ്യാപിച്ചത്. ആഫ്രീൻ റേച്ചൽ വാസ്, വാർത്തിക സിങ് എന്നിവർ ഒന്നും രണ്ടും റണ്ണഴ്‌സ് അപ്പ് ആയി. ഇരുപത്തിയൊന്ന് മത്സരാർത്ഥികളിൽ നിന്നും അഞ്ച് പേരാണ് അവസാന ഘട്ടത്തിലെത്തിയത്.

അദിതിയെ മുൻവർഷത്തെ മിസ് ഇന്ത്യ കോയൽ റാണ കിരീടമണിയിച്ചു. കഴിഞ്ഞ ദിവസം അർധരാത്രിയാണ് വിജയികളെ പ്രഖ്യാപിച്ചത്. ബോളിവുഡ് താരങ്ങളായ കരീന കപൂർ, ജാക്വിലിൻ ഫെർണാണ്ടസ്,? ഷാഹിദ് കപൂർ എന്നിവർ ഗ്രാൻഡ് ഫിനാലെയിൽ കലാപരിപാടികൾ അവതരിപ്പിച്ചു.

മിസ് ഇന്ത്യകിരീടം നേടിയതോടെ മിസ് വേൾഡ് 2015 മൽസരത്തിൽ അദിതി ഇന്ത്യയെ പ്രതിനിധീകരിക്കും. ആഫ്രീൻ മിസ് ഇന്റർനാഷനൽ സൗന്ദര്യ മൽസരത്തിലും വാർതിക മിസ് ഗ്രാൻഡ് ഇന്റർനാഷനൽ മൽസരത്തിലും പങ്കെടുക്കാനും യോഗ്യത നേടി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമാണ് സുന്ദരികൾ മത്സരിക്കാൻ എത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP