Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹിതരായ അനുയായികൾ ഭാര്യമാരെ സഹോദരി എന്ന് വിളിക്കണം; പുരുഷ അനുയായികൾ സ്ത്രീകളുമായി ഇടപെഴകുന്നത് തന്നെ ഗുർമീതിൽ അസൂയ ഉണ്ടാക്കിയിരുന്നു; പല പുരുഷ അനുയായികളും സ്വവർഗാനുരാഗികൾ ആയിരുന്നു: റാം റഹിമിനെതിരെ വെളിപ്പെടുത്തലുമായി മുൻ അനുയായി ഗുരുദാസ് സിങ്

വിവാഹിതരായ അനുയായികൾ ഭാര്യമാരെ സഹോദരി എന്ന് വിളിക്കണം; പുരുഷ അനുയായികൾ സ്ത്രീകളുമായി ഇടപെഴകുന്നത് തന്നെ ഗുർമീതിൽ അസൂയ ഉണ്ടാക്കിയിരുന്നു; പല പുരുഷ അനുയായികളും സ്വവർഗാനുരാഗികൾ ആയിരുന്നു: റാം റഹിമിനെതിരെ വെളിപ്പെടുത്തലുമായി മുൻ അനുയായി ഗുരുദാസ് സിങ്

ഛണ്ഡീഗഡ്: ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന്റെ ആശ്രമത്തിലെ പുരുഷ അനുയായികൾ അനുഭവിച്ചിരുന്നത് കടുത്ത മാനസിക സംഘർഷമായിരുന്നെന്ന് മുൻ അനുയായി ഗുരുദാസ് സിങ്. അനുയായികളായ പുരുഷന്മാരെ സ്വന്തം ഭാര്യയുടെ മുഖത്ത് പോലും നോക്കാൻ ഗുർമീത് അനുവദിച്ചിരുന്നില്ല.

വിവാഹിതരായ അനുയായികൾ ഭാര്യമാരെ സഹോദരി എന്ന് വിളിക്കണമെന്നും ആൾദൈവം കർശന നിർദ്ദേശം നൽകിയിരുന്നു. പുരുഷന്മാർ സ്ത്രീകളുമായി ഇടപെഴുകുന്നത് പോലും ഗുർമീതിൽ കടുത്ത അസൂയ ഉളവാക്കിയിരുന്നതായും അതിനാൽ പുരുഷന്മാർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഗുരുദാസ് സിങ് വെളിപ്പെടുത്തി.

ഗുർമീതിന്റെ ആശ്രമത്തിലെ പുരുഷ അനുയായികളിൽ ഭൂരിപക്ഷവും സ്വവർഗാനുരാഗികൾ ആയിരുന്നു. അമിത ലൈംഗികാസക്തി ഉള്ള ആളായിരുന്നു ഗുർമീത്. തന്റെ അനുയായികളായ പുരുഷന്മാർ ആശ്രമത്തിലെ മറ്റ് സ്ത്രീകളെ നോക്കാൻ പോലും ഇയാൾ അനുവദിച്ചിരുന്നില്ല. നിയന്ത്രണം ലംഘിക്കുന്നവരെ പരസ്യമായി മർദ്ദിക്കുകയും മുഖത്ത് കരി ഓയിൽ അടിച്ച് കഴുതപ്പുറത്ത് നടത്തിക്കുകയും ചെയ്തിരുന്നു. ഗത്യന്തരമില്ലാതെ പുരുഷ അനുയായികളിൽ പലരും സ്വവർഗാനുരാഗത്തിലേക്ക് തിരിഞ്ഞതായും ഗുരുദാസ് വെളിപ്പെടുത്തി.

ആശ്രമത്തിലെ പല മുറികളിലും ഗുർമീത് അനുയായികളായ പുരുഷന്മാർ സ്വവർഗരതിയിൽ ഏർപ്പെടുന്നത് കണ്ടിട്ടുണ്ട്. ഇതേക്കുറിച്ച് ഗുർമീതിനോട് നേരിട്ട് പറഞ്ഞിട്ടും ഫലമുണ്ടായില്ല. സ്വവർഗ ലൈംഗികതയിലേക്ക് തിരിഞ്ഞ പലരും പുതിയ അനുയായികളേയും മറ്റും ഭീഷണിപ്പെടുത്തിയാണ് സ്വർവർഗരതിയിൽ ഏർപ്പെട്ടിരുന്നത്. ലൈംഗിക ചൂഷണത്തിനെതിരെ പരാതി പറയുന്നവരെ പരസ്യമായി അപമാനിക്കുകയും ആശ്രമത്തിൽ നിന്ന് പുറത്താക്കുകയുമാണ് ചെയ്തിരുന്നതെന്നും ഗുരുദാസ് വെളിപ്പെടുത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP