Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഗുർമീതിന്റെ സിർസയിലെ ആശുപത്രിയിൽ ഗർഭം അലസിപ്പിക്കൽ പതിവ്; റാം റഹീമിന്റെ ഷാ സറ്റ്നാം ജി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും ദേരാ ആശ്രമം പോലെ ദുരൂഹത നിറഞ്ഞത്: ആശുപത്രിയിൽ നടത്തിയ അബോർഷനുകളെ കുറിച്ച് അന്വേഷിക്കാൻ ഉറച്ച് പൊലീസ്

ഗുർമീതിന്റെ സിർസയിലെ ആശുപത്രിയിൽ ഗർഭം അലസിപ്പിക്കൽ പതിവ്; റാം റഹീമിന്റെ ഷാ സറ്റ്നാം ജി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും ദേരാ ആശ്രമം പോലെ ദുരൂഹത നിറഞ്ഞത്: ആശുപത്രിയിൽ നടത്തിയ അബോർഷനുകളെ കുറിച്ച് അന്വേഷിക്കാൻ ഉറച്ച് പൊലീസ്

സിർസ: ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിമിന്റെ സിർസയിലെ ഷാ സറ്റ്നാം ജി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും ദുരൂഹതകൾ നിറഞ്ഞത്. റാം റഹിം സിങ്ങിന്റെ ആശ്രമത്തിൽ നടന്ന റെയ്ഡിന് പിന്നാലെ സിർസയിലെ ആശുപത്രി രേഖകൾ പരിശോധിക്കാനും പൊലീസ് തീരുമാനിച്ചു.

ആശുപത്രിയിൽ നടന്ന കണക്കറ്റ ഗർഭം അലസിപ്പിക്കലിനെ കുറിച്ചാണ് പൊലീസ് അന്വേഷണം ആരംഭിക്കാൻ ഒരുങ്ങുന്നത്. ആശുപത്രിയിൽ നടന്ന പ്രാഥമിക പരിശോധയിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

ക്യത്യമായ ചട്ടങ്ങൾ പാലിക്കാതെ നിരവധി ഗർഭം അലസിപ്പിക്കലാണ് ഇവിടെ നടന്നിട്ടുള്ളതെന്ന് ഹരിയാന ആരോഗ്യ വകുപ്പിന്റെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആശുപത്രിയിൽ ഇടയ്ക്കിടെ ഗർഭം അലസിപ്പിക്കൽ നടത്തിയിരുന്നുവെന്നാണ് സൂചനകൾ. ഗർഭ അലസിപ്പിക്കലിനു മുമ്പ് നടത്തേണ്ട അൽട്രാസൗണ്ട് പരിശോധനയുടെ റിപ്പോർട്ടുകളൊന്നും ആശുപത്രിയിൽ നിന്ന് കണ്ടെത്താനായിട്ടില്ല.

2015 മുതലുള്ള കാലയളവിൽ ആറു പേരെ എങ്കിലും ഇത്തരത്തിൽ ഗർഭം അലസിപ്പിക്കലിന് വിധേയമാക്കിയിട്ടുണ്ടെന്നാണ് സംഘം കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല, കൃത്യമായ ചട്ടങ്ങളോ പരിശോധനയോ ഇല്ലാതെയാണ് ആശുപത്രിയിൽ ഗർഭം അലസിപ്പിക്ക നടന്നിരുന്നതെന്ന് സിർസ ഡെപ്യൂട്ടി കമ്മിഷണർ പ്രഭജോത് സിങ് വ്യക്തമാക്കിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP