Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എനിക്ക് എബിവിപിയെ ഭയമില്ല എന്ന പ്ലക്കാർഡുയർത്തി ഇന്ത്യ മുഴുവൻ ചർച്ചയാക്കിയ രക്തസാക്ഷിയുടെ മകളെ ലോകത്തെ ഫേവറൈറ്റ് നേതാക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തി ടൈംസ് മാഗസിൻ; ഡൽഹി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ ഗൂർ മെഹർ ഇന്ത്യയിൽനിന്നും ഇടംപിടിച്ച ഏക വ്യക്തി

എനിക്ക് എബിവിപിയെ ഭയമില്ല എന്ന പ്ലക്കാർഡുയർത്തി ഇന്ത്യ മുഴുവൻ ചർച്ചയാക്കിയ രക്തസാക്ഷിയുടെ മകളെ ലോകത്തെ ഫേവറൈറ്റ് നേതാക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തി ടൈംസ് മാഗസിൻ; ഡൽഹി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ ഗൂർ മെഹർ ഇന്ത്യയിൽനിന്നും ഇടംപിടിച്ച ഏക വ്യക്തി

ന്യൂഡൽഹി: ജമ്മു കാശ്മീരിൽ ഭീകരരുമായുള്ള പോരാട്ടത്തിനിടെ വീരമൃത്യുവരിച്ച ആർമി ക്യാപ്റ്റന്റെ മകളാണ് ഡൽഹി സർവകലാശാല വിദ്യാർത്ഥിയായ ഗുർമെഹർ കൗർ. എന്നാൽ, രാജ്യത്തിന്റെ ധീരരക്തസാക്ഷിയുടെ മകളുടെ ആർജവം ഇന്ത്യ കണ്ടത് വേറിട്ടൊരു രീതിയിലാണ്. എനിക്ക് എബിവിപിക്കാരെ ഭയമില്ലെന്ന പ്ലക്കാർഡുയർത്തി ഗുർമെഹർ നടത്തിയ പ്രതിഷേധമാണ് അവരെ ശ്രദ്ധേയയാക്കിയത്. ഡൽഹിയിലെ രാംജാസ് കോളേജിലെ സഹപാഠികളുമായി ചേർന്നായിരുന്നു ഗുർമെഹറിന്റെ എബിവിപി വിരുദ്ധ പ്രകടനം.

ഈ ഒരൊറ്റ സംഭവത്തിലൂടെ രാജ്യം മുഴുവൻ ചർച്ചയായി മാറിയ ഗുർമെഹറിനെത്തേടി വീണ്ടും അംഗീകാരമെത്തിയിരിക്കുകയാണ്. ടൈം മാസികയുടെ ലോകത്തെ വരും തലമുറയുടെ നേതാക്കൾ എന്ന പട്ടികയിൽ ഗുർമെഹറിന് സ്ഥാനം ലഭിച്ചു. ഇന്ത്യയിൽനിന്ന് ഈ പട്ടികയിൽ ഇടം നേടിയ ഏക വ്യക്തികൂടിയാണ് ഗുർമെഹർ. എബിവിപിക്കെതിരായ പോസ്റ്റർ പ്രചരണത്തിനൊപ്പം തന്റെ പിതാവിന്റെ മരണത്തെക്കുറിച്ച് ഗുർമെഹർ നടത്തിയ പോസ്റ്റർ പ്രചരണവും ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ അച്ഛനെ കൊന്നത് പാക്കിസ്ഥാനല്ല, യുദ്ധമാണ് എന്നെഴുതിയ പോസ്റ്ററായിരുന്നു ആ ചിത്രത്തിൽ ഗുർമെഹറിന്റെ കൈയിലുണ്ടായിരുന്നത്.

ഈ പോസ്റ്റർ വന്നതോടെ, ഗുർമെഹറിനെതിരേ പല കോണുകളിൽനിന്നും വിമർശനമുയർന്നു. ഇന്ത്യാവിരുദ്ധയാണെന്ന് ചിത്രീകരിക്കപ്പെട്ടു. വധഭീഷണികളും ബലാൽസംഗ ഭീഷണികളും മുഴങ്ങി. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മുഖമായി ഗുർമെഹറിനെ മറ്റൊരു കൂട്ടർ വാഴ്‌ത്തി. ഈ വിവാദങ്ങൾക്കിടെയും സ്വന്തം അഭിപ്രായം സധൈര്യം വ്യക്തമാക്കി ഗുർമെഹർ കൂടുതൽ ശ്രദ്ധേയയായി.

താനെന്തിന് നിശബ്ദയായിരിക്കണം എന്നായിരുന്നു ഗുർമെഹറിന്റെ ചോദ്യം. മുൻനിരയിലേക്ക് തന്നെ എത്തിച്ചത് എതിരാളികളാണെന്നും അവർ പറഞ്ഞു. ആളുകൾ താൻ പറയുന്നത് ശ്രദ്ധിക്കുന്നത് അതിലെന്തെങ്കിലും കാര്യമുണ്ടെന്ന് അവർക്ക് തോന്നിട്ടാകാമെന്നും ഗുർമെഹർ പറഞ്ഞു. ഈ ധൈര്യവും ഊർജവുമാണ് ഗുർമെഹറിനെ ഭാവിയുടെ നേതാക്കളിലൊരാളായി മാറ്റുന്നതെന്ന് ടൈം മാസിക വിലയിരുത്തുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP