Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ശിവൻ കാളകൂട വിഷം കുടിച്ചതിന് സമാനമായ അവസ്ഥ; തന്നെ സഹായിക്കാൻ ആരുമില്ല; ഏറെ ദുഃഖിതനാണ്'; കോൺഗ്രസിനോടുള്ള അതൃപ്തി വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി

'ശിവൻ കാളകൂട വിഷം കുടിച്ചതിന് സമാനമായ അവസ്ഥ; തന്നെ സഹായിക്കാൻ ആരുമില്ല; ഏറെ ദുഃഖിതനാണ്'; കോൺഗ്രസിനോടുള്ള അതൃപ്തി വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു; അധികാരത്തിൽ കയറി രണ്ട് മാസങ്ങൾക്കുള്ളിൽ തന്നെ കോൺഗ്രസിനോടുള്ള അതൃപ്തി തുറന്നടിച്ച് കർണാടക മുഖ്യമന്ത്രി കുമാരസ്വാമി. കൂട്ടുമന്ത്രിസഭ മുന്നോട്ട് പോകുന്നത് ലോകത്തെ സംരക്ഷിക്കുവാൻ വേണ്ടി ശിവൻ കാളകൂട വിഷം കുടിച്ചതിന് തുല്യമെന്നും കുമാരസ്വാമി പറഞ്ഞു. മുഖ്യമന്ത്രിയായതിന് ശേഷം ജെഡിഎസിന്റെ അനുമോദന യോഗത്തിലാണ് കണ്ണീർ പൊഴിച്ചുകൊണ്ടിക്കാര്യം പറഞ്ഞത്.

നിങ്ങളുടെ കൂട്ടത്തിൽ നിന്ന് ഒരാൾ മുഖ്യമന്ത്രിയായതിൽ നിങ്ങളിൽ എല്ലാവരും സന്തോഷവാന്മാരാണ്. എന്നാൽ ഞാൻ ദുഃഖിതനാണ്. ശിവനെ പോലെ എന്റെ വേദന ഞാൻ കുടിച്ചിറക്കുകയാണ്. റോഡിന്റെ ശോചനീയാവസ്ഥയും, മത്സ്യത്തൊഴിലാളികളുടെ സമരങ്ങളും സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വായ്പകൾ റദ്ദാക്കാനുള്ള തന്റെ ശ്രമങ്ങൾക്ക് ആരുടെയും പിന്തുണയില്ല. വേണമെങ്കിൽ ഈ മുഖ്യമന്ത്രി പദം എനിക്ക് വലിച്ചെറിയാം. ജനങ്ങൾക്ക് നന്മ ചെയ്യണമെന്ന ആഗ്രഹം കൊണ്ടാണ് അത് ചെയ്യാത്തതെന്നും കുമാരസ്വാമി പറഞ്ഞു. കോൺഗ്രസ് ജെഡിഎസ് സഖ്യത്തെ അവിശുദ്ധ കൂട്ടുകെട്ട് എന്നാണ് ബിജെപി വിശേഷിപ്പിച്ചത്.

കർണാടക തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ബിജെപിയെ പിന്നിലാക്കിയ ശേഷം കോൺഗ്രസുമായി കൈകോർത്താണ് കുമാരസ്വാമിയുടെ ജെഡിഎസ് അധികാരത്തിൽ എത്തുകയായിരുന്നു. വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുന്നതിന് പ്രതിപക്ഷകക്ഷികളെല്ലാം ഒന്നിക്കാനിരിക്കെയാണ് ജെഡിഎസിന്റെ മനംമാറ്റം.

അതേസമയം, കുമാരസ്വാമിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. ഉപമുഖ്യമന്ത്രി ജി. പരമേശ്വരയാണ് കുമാരസ്വാമിക്കെതിരെ പരാമർശവുമായി രംഗത്ത് എത്തിയത്. മുഖ്യമന്ത്രി സന്തോഷവാനല്ലെന്ന് എങ്ങനെയാണ് അദ്ദേഹം പറയുന്നതെന്നും അങ്ങനെ അദ്ദേഹം പറയരുതെന്നും പരമേശ്വരയ്യ പറഞ്ഞു. അദ്ദേഹം സന്തോഷവാനായാൽ മാത്രമെ ഞങ്ങളും അതുപോലെ ഇരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP