Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തീർത്ഥാടനം നടത്തുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾക്ക് ന്യായമായ നിരക്ക് ഉറപ്പാക്കാൻ സർക്കാരിനു ബാധ്യതയുണ്ട്; എന്നാൽ മത തീർത്ഥാടനങ്ങൾക്ക് സർക്കാർ സബ്‌സിഡി വേണ്ടെന്ന് സിപിഎം

തീർത്ഥാടനം നടത്തുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾക്ക് ന്യായമായ നിരക്ക് ഉറപ്പാക്കാൻ സർക്കാരിനു ബാധ്യതയുണ്ട്; എന്നാൽ മത തീർത്ഥാടനങ്ങൾക്ക് സർക്കാർ സബ്‌സിഡി വേണ്ടെന്ന് സിപിഎം

ന്യൂഡൽഹി: മത തീർത്ഥാടനങ്ങൾക്ക് സർക്കാർ സബ്‌സിഡി വേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വം. വിമാനക്കൂലി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കു ന്യായമായ നിരക്ക് ഉറപ്പാക്കാൻ സർക്കാരിനു ബാധ്യതയുണ്ട്.

എന്നാൽ വ്യക്തികൾ തീർത്ഥാടനം നടത്തുന്നതിന് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സർക്കാരുകൾ സബ്‌സിഡിയോ സാമ്പത്തിക സഹായമോ നൽകാൻ പാടില്ലെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. ഹജ് സബ്‌സിഡി പത്തുവർഷം കൊണ്ടു നിർത്തലാക്കണമെന്നാണു സുപ്രീം കോടതി 2012ൽ പറഞ്ഞത്.

എന്നാൽ ഹജ്ജ് സബ്‌സിഡി ഉടനടി നിർത്താനാണു കേന്ദ്ര സർക്കാർ തീരുമാനം. ഇതു തോന്നുംപടിയുള്ളതും മറ്റു കാരണങ്ങളാലുള്ളതുമായ തീരുമാനമാണ്. ഒരു മതത്തിലെയും വ്യക്തികൾക്കു തീർത്ഥാടനത്തിനു സർക്കാർ സഹായം പാടില്ലെന്നാണു രാജ്യത്തിന്റെ മതനിരപേക്ഷ തത്വങ്ങളുടെ അടിസ്ഥാനത്തിൽ പാർട്ടിയുടെ നിലപാട്.

താൻ വ്യോമയാന മന്ത്രാലയത്തിന്റെ പാർലമെന്ററി സ്ഥിരംസമിതി അധ്യക്ഷനായിരുന്നപ്പോൾ, ഹജ് തീർത്ഥാടകരോടു വിമാനക്കൂലിയിനത്തിൽ ഈടാക്കുന്നത് അമിതനിരക്കാണെന്നു പരാതി ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ, ന്യായമായ നിരക്ക് ഉറപ്പാക്കണമെന്നു മന്ത്രാലയത്തോടു ശുപാർശ ചെയ്തതാണെന്നും യച്ചൂരി പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP