Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മകളെ സൈനികൻ പീഡിപ്പിച്ചില്ലെന്ന മൊഴി നൽകാൻ നിർബന്ധിച്ചതു പൊലീസ്; മകളെ മൊഴിയെടുക്കാൻ കൊണ്ടുപോയതു തങ്ങളെ അറിയിക്കാതെ; സ്വതന്ത്ര അന്വേഷണം വേണമെന്നും പെൺകുട്ടിയുടെ മാതാവ്

മകളെ സൈനികൻ പീഡിപ്പിച്ചില്ലെന്ന മൊഴി നൽകാൻ നിർബന്ധിച്ചതു പൊലീസ്; മകളെ മൊഴിയെടുക്കാൻ കൊണ്ടുപോയതു തങ്ങളെ അറിയിക്കാതെ; സ്വതന്ത്ര അന്വേഷണം വേണമെന്നും പെൺകുട്ടിയുടെ മാതാവ്

ശ്രീനഗർ: ഹന്ദ്‌വാരയിൽ പതിനാറുകാരിയെ സൈനികൻ പീഡിപ്പിച്ചില്ലെന്ന മൊഴി പൊലീസ് നിർബന്ധപൂർവ്വം എടുത്തതാണെന്നും പെൺകുട്ടിയുടെ മാതാവ്. ബാത്ത്‌റൂമിൽ വച്ച് സൈനികൻ മകളെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതായും അവർ പറഞ്ഞു.

മകൾ പൊലീസ് സ്റ്റേഷനിൽ തനിച്ചായിരുന്നപ്പോഴാണു മൊഴിയെടുത്തത്. അതുകൊണ്ടു തന്നെ പൊലീസിന്റെ സമ്മർദ്ദത്തെ അതിജീവിക്കാൻ പെൺകുട്ടിക്ക് സാധിച്ചില്ല. തങ്ങളെ അറിയിക്കാതെയാണ് മകളെ പൊലീസ് പിടിച്ചു കൊണ്ടു പോയത്. മാദ്ധ്യമങ്ങൾക്ക് മുന്നിൽ മകളുടെ മുഖം കാണിച്ച് കുടുംബത്തെ അപമാനിക്കാൻ പൊലീസും സൈനികരും ശ്രമിച്ചെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിവരുകയായിരുന്നു പെൺകുട്ടി. അതിനിടെ മാർക്കറ്റിലെ ബാത്ത്റൂമിൽ പോയി. പെട്ടെന്ന് ഒരു ജവാൻ അവളെ പിന്തുടർന്നു. പീഡിപ്പിക്കാൻ ശ്രമിച്ചതോടെ അവൾ അലറിവിളിച്ചു. നിലവിളി കേട്ട് ഓടിക്കൂടിയ ആൺകുട്ടികളും വ്യാപാരികളും പീഡന ശ്രമത്തെ എതിർക്കുകയായിരുന്നെന്നും പെൺകുട്ടിയുടെ മാതാവ് പറയുന്നു. ഓടിക്കൂടിയ ജനത്തെ പിരിച്ചുവിടാൻ സൈന്യം വെടിയുതിർക്കുകയായിരുന്നെന്നും ഇവർ പറയുന്നു.

കഴിഞ്ഞ ദിവസം രണ്ടു യുവാക്കളാണു തന്നെ ഉപദ്രവിച്ചതെന്നും സൈനികനല്ലെന്നും പെൺകുട്ടി മൊഴി നൽകുന്ന വീഡിയോ പുറത്തുവന്നിരുന്നു. ആരോപണങ്ങൾ പിൻവലിക്കാൻ പെൺകുട്ടിയുടെ കുടുംബത്തിന്റെ മേൽ സമ്മർദ്ദം ചെലുത്താനുള്ള പൊലീസിന്റെ തന്ത്രമാണിതെന്ന് അമ്മയുടെ വെളിപ്പെടുത്തലോടെ വ്യക്തമായിരിക്കുകയാണ്.

സംഘർഷം തുടരുന്ന കാശ്മീരിൽ യുവാവും സ്ത്രീയുമടക്കം അഞ്ചുപേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഗന്ദർബാലിൽ ശനിയാഴ്ച ഉച്ചക്കും സംഘർഷമുണ്ടായി. സംഘർഷം നേരിടാൻ 3600 സമാന്തരസൈനികരെ കൂടി കേന്ദ്രം കശ്മീരിലേക്ക് അയച്ചിട്ടുണ്ട്. താഴ്‌വരയിൽ മൊബൈൽ ഇന്റർനെറ്റ് ബന്ധങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP