Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഭരണഘടന അനുസരിച്ചല്ല, മറിച്ച് ബിജെപി നേതാക്കളുടെ തോന്നലുകൾക്കനുസരിച്ചാണ് രാജ്യത്ത് ഭരണം നടക്കുന്നത്; കുറ്റാരോപിതരായ പാർട്ടി അംഗങ്ങൾക്കെതിരെയുള്ള കേസുകൾ സംസ്ഥാന സർക്കാരിന് എങ്ങനെ പിൻവലിക്കാനാകും'; കലാപ കേസുകൾ പിൻവലിക്കാനുള്ള യോഗി സർക്കാരിന്റെ നീക്കത്തിനെതിരെ ഹർദ്ദിക് പട്ടേൽ

'ഭരണഘടന അനുസരിച്ചല്ല, മറിച്ച് ബിജെപി നേതാക്കളുടെ തോന്നലുകൾക്കനുസരിച്ചാണ് രാജ്യത്ത് ഭരണം നടക്കുന്നത്; കുറ്റാരോപിതരായ പാർട്ടി അംഗങ്ങൾക്കെതിരെയുള്ള കേസുകൾ സംസ്ഥാന സർക്കാരിന് എങ്ങനെ പിൻവലിക്കാനാകും'; കലാപ കേസുകൾ പിൻവലിക്കാനുള്ള യോഗി സർക്കാരിന്റെ നീക്കത്തിനെതിരെ ഹർദ്ദിക് പട്ടേൽ

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: 2013ലെ മുസാഫർനഗർ കലാപ കേസുകൾ പിൻവലിക്കാനുള്ള യോഗി ആദിത്യനാഥ് സർക്കാരിന്റെ നീക്കത്തിനെതിരെ പട്ടേൽ സമുദായ നേതാവ് ഹർദ്ദിക് പട്ടേൽ.

കുറ്റാരോപിതരായ പാർട്ടി അംഗങ്ങൾക്കെതിരെയുള്ള കേസുകൾ സംസ്ഥാന സർക്കാരിന് എങ്ങനെ പിൻവലിക്കാനാകുമെന്ന് ഹർദ്ദിക് ചോദിച്ചു. ഭരണഘടന അനുസരിച്ചല്ല, മറിച്ച് ബിജെപി നേതാക്കളുടെ തോന്നലുകൾക്കനുസരിച്ചാണ് രാജ്യത്ത് ഭരണം നടക്കുന്നതെന്നും ഹർദ്ദിക് പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഹർദ്ദിക് തന്റെ അഭിപ്രായം തുറന്നടിച്ചത്.

ബിജെപി സർക്കാർ നാട്ഭരിക്കുമ്‌ബോൾ നിയമത്തെ കുറിച്ച് എല്ലാവർക്കും അറിവുണ്ടാകുന്നത് നല്ലതാണ്. എന്താണ് നമ്മുടെ അവകാശങ്ങൾ, ഭരണഘടന എന്താണ്, സാധാരണക്കാരന് ഉപകാരമുള്ള നിയമങ്ങൾ ഏതൊക്കെയാണ് എന്നെല്ലാം അറിയണം. ബിജെപി രാജിന്റെ കീഴിൽ വ്യാജ കേസുകൾ ചമയ്ക്കപ്പെടുന്നു. യഥാർത്ഥ കേസുകൾ പിൻ വലിക്കപ്പെടുന്നു. ഇത് ഞെട്ടിക്കുന്നതാണ് എന്നും ഹർദ്ദിക് മറ്റൊരു ട്വീറ്റിലൂടെ പറഞ്ഞു.

2013 ആഗസ്റ്റിൽ മുസാഫർനഗറിലുണ്ടായ വർഗീയ കലാപത്തിൽ 60 പേർ കൊല്ലപ്പെട്ടിരുന്നു. സാധ്വി പ്രചി, ബിജെപി എം. പി ഭർതേന്ദു സിങ്, സംസ്ഥാന മന്ത്രി സുരേഷ് റാണ, ബുധന എംഎൽഎ ഉമേഷ് മാലിക് എന്നീ നേതാക്കൾക്കെതിരെ കേസുകൾ നിലനിൽക്കുന്നുണ്ട്. ഈ കേസുകൾ പിൻ വലിക്കാനുള്ള നീക്കത്തിലാണ് യോഗി ആദിത്യനാഥ് സർക്കാർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP