Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട് തടവിലായ ഹാർദ്ദിക് പട്ടേൽ ജയിലിൽ നിന്നും ഇറങ്ങി; മോചനം ആറുമാസം ഗുജറാത്തിൽ പ്രവേശിക്കരുതെന്ന നിബന്ധനയിൽ

രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട് തടവിലായ ഹാർദ്ദിക് പട്ടേൽ ജയിലിൽ നിന്നും ഇറങ്ങി; മോചനം ആറുമാസം ഗുജറാത്തിൽ പ്രവേശിക്കരുതെന്ന നിബന്ധനയിൽ

സൂറത്ത്: പട്ടേൽ സമുദായ പ്രക്ഷേഭത്തിന് നേതൃത്വം നൽകിയ ഹാർദ്ദിക് പട്ടേൽ ജയിലിൽ നിന്നും പുറത്തിറങ്ങി. രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട് ജയിലിലായ ഹാർദ്ദിക് പട്ടേൽ ജയിലിൽ നിന്നും ഇറങ്ങി. ആറുമാസം ഗുജറാത്തിൽ പ്രവേശിക്കാൻ പാടില്ലെന്ന നിബന്ധനയോടെയാണ് മോചനം. അഹമ്മദാബാദിലെയും സൂരറ്റിലെയും പൊലീസ് ചുമത്തിയ രണ്ട് കേസുകളിൽ ഇയാൾക്ക് ഹൈക്കോടതി കഴിഞ്ഞയാഴ്ച ജാമ്യം നൽകിയിരുന്നു. വടക്കൻ ഗുജറാത്തിലെ കലാപത്തിലും ഈ ആഴ്ച ഇയാൾക്ക് ജാമ്യം ലഭിച്ചു.

പട്ടേൽ സമുദായത്തിന് സർക്കാർ ജോലിയിലും കോളേജ് സീറ്റുകളിലും സംവരണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് ഇയാളായിരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ സമരം അക്രമാസക്തമായതോടെ ഇയാളെ അറസ്റ്റ് ചെയ്തു. സഹപ്രവർത്തകരെയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇയാൾക്ക് ജാമ്യം ലഭിക്കാനാണ്  ഇത്രയും താമസിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP