Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മംഗലാപുരത്തും പരിസര പ്രദേശങ്ങളിലും സ്വർണം കൊണ്ടു കൊടുക്കുന്ന തൃശൂരിലെ ജ്യൂലറി ഉടമയെ തട്ടിക്കൊണ്ട് പോയി സ്വർണ്ണവും പണവും കവരുന്നത് മറ്റൊരു ജ്യൂലറി ഉടമയും സുഹൃത്തുക്കളും; സ്വർണ്ണവുമായി ഉടുപ്പിക്ക് പോയ ദിലീപിനെ ബസിൽ നിന്നിറക്കി കൊള്ളടിച്ചവർ അറസ്റ്റിൽ

മംഗലാപുരത്തും പരിസര പ്രദേശങ്ങളിലും സ്വർണം കൊണ്ടു കൊടുക്കുന്ന തൃശൂരിലെ ജ്യൂലറി ഉടമയെ തട്ടിക്കൊണ്ട് പോയി സ്വർണ്ണവും പണവും കവരുന്നത് മറ്റൊരു ജ്യൂലറി ഉടമയും സുഹൃത്തുക്കളും; സ്വർണ്ണവുമായി ഉടുപ്പിക്ക് പോയ ദിലീപിനെ ബസിൽ നിന്നിറക്കി കൊള്ളടിച്ചവർ അറസ്റ്റിൽ

മംഗളൂരു: തൃശ്ശൂരിലെ സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപൊയി സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ഏഴുപേരെ ഉഡുപ്പി പൊലീസ് പിടികൂടി. തൃശ്ശൂർ നടത്തറ മൈനർ റോഡ് താണിക്കൽ കൊക്കേക്കാട്ട് വീട്ടിൽ ടി.ഡി.ദീലിപിന്റെ സ്വർണവും പണവുമടക്കം 45 ലക്ഷം രൂപയാണ് കഴിഞ്ഞദിവസം നഷ്ടപ്പെട്ടത്. ദിലീപ് സ്വർണം പതിവായി നൽകുന്ന കാർക്കള പുഡൂരിലെ ജൂവലറി ഉടയുടെ മകനും സംഘവുമാണ് കേസിലെ പ്രതികൾ

കാർക്കളയിലെ സ്വർണക്കടയുടമയുടെ മകൻ ഹരികൃഷ്ണ ഭട്ട് (25) ആണ് പ്രധാന പ്രതി. മുഹമ്മദ് ഇർഫാൻ (30), ജാവേദ് (25), അഷ്റഫ് (34), മൻസൂർ ഇല്ലാഹി (24), രവിചന്ദ്ര (41), സുമന്ത്കുമാർ (24) എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. ഇവർ ഹരികൃഷ്ണഭട്ടിന്റെ സുഹൃത്തുക്കളാണ്. ദിലീപ് ഈ മേഖലയിൽ കടകളിൽ സ്വർണാഭരണങ്ങൾ നൽകാനെത്തുന്ന കാര്യം ഹരികൃഷ്ണഭട്ടിന് വർഷങ്ങളായി അറിയാം. സംഭവം നടന്ന മാർച്ച് 17-നും ദിലീപ് ഇവരുടെ കടയിൽ സ്വർണാഭരണം നൽകി മടങ്ങി. പിന്നാലെ ഹരികൃഷ്ണ തന്റെ സുഹൃത്തുക്കളെ അയക്കുകയായിരുന്നു.

കാർക്കളയിൽനിന്ന് ഉഡുപ്പിക്ക് ദിലീപ് ബസിൽ കയറിയപ്പോൾ ഇവരും ഒപ്പം കയറി. പൊലീസുകരാനാണെന്ന് സ്വയം പരിചയപ്പെടുത്തി ഇതിൽ ഒരാൾ ദിലീപിനോട് സംസാരിക്കുകയും കാരണമെന്നുമില്ലാതെ വഴക്കുണ്ടാക്കുകയും ചെയ്തു. മണിപ്പാൽ ഈശ്വർനഗറിലെത്തിയപ്പോൾ ഇയാൾ ദിലിപിനെ ബസിൽനിന്ന്് വലിച്ചിറക്കി മറ്റ് അഞ്ചുപേരും കൂടിച്ചേർന്ന് കാറിൽ തള്ളിക്കയറ്റി കൊണ്ടുപോവകുയുമായിരുന്നു. തുടർന്ന് തോക്കുചൂണ്ടി സ്വർണവും പണവും കൈക്കലാക്കിയശേഷം പടുബിദ്രി നന്ദിക്കൂർ വ്യവസായമേഖലയിൽ ഇറക്കിവിട്ടു.

ഒന്നരകിലോ സ്വർണവും 2.57 ലക്ഷം രൂപയും നഷ്ടപ്പെട്ടുവെന്നാണ് ദിലീപ് പരാതി നൽകിയതെങ്കിലും 867 ഗ്രാം സ്വർണമാണ് തട്ടിയെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. അറുപതിനായിരം രൂപയും രണ്ടു കാറുകളും സംഘത്തിന്റെ കൈയിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സ്വർണം സംഘം മറ്റു കച്ചവടക്കാർക്ക് മറിച്ചുവിറ്റരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP