Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പശുവിനെ കടത്തിയെന്ന് ആരോപണം; ഹരിയാനയിലെ കുരുക്ഷേത്രയിൽ ഒരാളെ പൊലീസ് വെടിവച്ചു കൊന്നു; ഏറ്റുമുട്ടലിൽ മരിച്ചതെന്നു പൊലീസ്

പശുവിനെ കടത്തിയെന്ന് ആരോപണം; ഹരിയാനയിലെ കുരുക്ഷേത്രയിൽ ഒരാളെ പൊലീസ് വെടിവച്ചു കൊന്നു; ഏറ്റുമുട്ടലിൽ മരിച്ചതെന്നു പൊലീസ്

ചണ്ഡീഗഡ്: പശുവിനെ കടത്തിയെന്നാരോപിച്ച് ഹരിയാനയിലെ കുരുക്ഷേത്രയിൽ ഒരാളെ പൊലീസ് വെടിവച്ചു കൊന്നു. മറ്റ് മൂന്നുപേർക്ക് പരുക്കേൽക്കുകയും ചെയ്തു.

പൊലീസുമായുള്ള ഏറ്റമുട്ടലിനെ തുടർന്നാണ് ഒരാൾ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. എന്തായാലും ബിജെപി ഭരിക്കുന്ന ഹരിയാനയിൽ ഇത്തരമൊരു സംഭവം ഉണ്ടായത് വീണ്ടുമൊരു വിവാദത്തിനു കളമൊരുക്കിയിരിക്കുകയാണ്.

ചണ്ഡിഗഡിൽനിന്ന് 110 കിലോമീറ്റർ അകലെയുള്ള തനേസറിലാണ് സംഭവം. പശുവിനെ ഒരുസംഘമാളുകൾ പിക്ക് അപ് വാനിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നും നാട്ടുകാരും പൊലീസ് ഇത് തടഞ്ഞപ്പോൾ അവരെ ഇടിച്ച തെറിപ്പിച്ച വാഹനം മുന്നോട്ടെടുത്തെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം.

സംഘത്തിലുണ്ടായവർ പൊലീസിന് നേരെ വെടിയുതിർത്തെന്നും പൊലീസ് പറഞ്ഞു. ഇതേ തുടർന്നാണ് പൊലീസ് ഇവർക്കുനേരെ വെടിയുതിർത്തത്. സംഭവത്തിൽ ഒരു പശുക്കടത്തുകാരൻ കൊല്ലപ്പെട്ടുവെന്ന് കുരുക്ഷേത്ര ജില്ലാ പൊലീസ് സൂപ്രണ്ട് സിമർദീപ് സിങ് പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന മൂന്നുപേർ ഓടിരക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP