Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹരിയാനയിൽ വിദ്യാർത്ഥി സ്‌കൂൾ പ്രിൻസിപ്പലിനെ വെടിവച്ചു കൊന്നു; പിതാവിന്റെ തോക്കുമായി എത്തി വെടിയുതിർത്തത് മോശം പെരുമാറ്റത്തെ തുടർന്ന് പ്രിൻസിപ്പൽ പുറത്താക്കിയതിന്റെ പ്രതികാരമായി

ഹരിയാനയിൽ വിദ്യാർത്ഥി സ്‌കൂൾ പ്രിൻസിപ്പലിനെ വെടിവച്ചു കൊന്നു; പിതാവിന്റെ തോക്കുമായി എത്തി വെടിയുതിർത്തത് മോശം പെരുമാറ്റത്തെ തുടർന്ന് പ്രിൻസിപ്പൽ പുറത്താക്കിയതിന്റെ പ്രതികാരമായി

ചണ്ഡീഗഢ്: ഹരിയാനയിൽ പ്ലസ്ടു വിദ്യാർത്ഥി സ്‌കൂൾ പ്രിൻസിപ്പലിനെ വെടിവച്ചുകൊന്നു. യമുന നഗറിലെ സ്വകാര്യ സ്‌കൂളിലാണു സംഭവം. സ്വന്തം പിതാവിന്റെ ലൈസൻസുള്ള തോക്കുപയോഗിച്ചാണ് വിദ്യാർത്ഥി പ്രിൻസിപ്പലിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. റീത്തു ചബ്രയാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ പ്രിൻസിപ്പലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തുടർച്ചയായി സ്‌കൂളിൽ എത്താത്തതിനെ തുടർന്നു വിദ്യാർത്ഥിയെ സ്‌കൂളിൽ നിന്നു പുറത്താക്കിയിരുന്നു. ഇന്ന് ഉച്ചയോടെ സ്‌കൂളിലെത്തിയ വിദ്യാർത്ഥി പ്രിൻസിപ്പലിനെ കാണണമെന്ന് ആവശ്യപ്പെടുകയും മുറിയിൽ കയറിയുടൻ വെടിയുതിർക്കുകയുമായിരുന്നു. ശബ്ദം കേട്ടെത്തിയ ജീവനക്കാർ വിദ്യാർത്ഥിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഹാജർ കുറവായതിനാലും മോശം പെരുമാറ്റത്തെതുടർന്നുമാണ് വിദ്യാർത്ഥിക്കെതിരെ പ്രിൻസിപ്പൽ അച്ചടക്ക നടപടി സ്വീകരിച്ചത്.

ഡൽഹിയിലെ റയാൻ സ്‌കൂളിൽ സീനിയർ വിദ്യാർത്ഥി രണ്ടാം ക്ലാസ്സുകാരനെ കഴുത്തറുത്തുകൊന്നത് കഴിഞ്ഞ സെപ്റ്റംബറിലാണ്. ലഖ്നൗവിൽ ഒന്നാം ക്ലാസ്സുകാരനെ ആറാം ക്ലാസ്സുകാരി കത്തി കൊണ്ട് ആക്രമിച്ചത് കഴിഞ്ഞ ദിവസമാണ്. അടുത്തകാലങ്ങളിലായി സ്‌കൂൾ വിദ്യാർത്ഥികൾ കൊലപാതകക്കേസിൽ ഉൾപ്പെട്ട് അറസ്റ്റിലാവുന്ന മൂന്നാമത്തെ സംഭവമാണിത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP