Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സോണിയയുടെ മരുമകനിട്ടു പണികൊടുത്ത ഖെംകയ്ക്കു ഹരിയാന സർക്കാരിന്റെ കൈയടി; 45 തവണ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥനെ ട്രാൻസ്‌പോർട്ട് കമ്മിഷണറാക്കി നിയമനം

സോണിയയുടെ മരുമകനിട്ടു പണികൊടുത്ത ഖെംകയ്ക്കു ഹരിയാന സർക്കാരിന്റെ കൈയടി; 45 തവണ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥനെ ട്രാൻസ്‌പോർട്ട് കമ്മിഷണറാക്കി നിയമനം

ചണ്ഡീഗഢ്: സോണിയയുടെ മരുമകനായ റോബർട്ട് വധേരയെ വെള്ളംകുടിപ്പിച്ച അശോക് ഖെംകയെന്ന ഐഎഎസ് ഉദ്യോഗസ്ഥനു ഹരിയാന സർക്കാരിന്റെ അനുമോദനം. ഏവരും മോഹിക്കുന്ന ട്രാൻസ്‌പോർട്ട് കമ്മിഷണർ സ്ഥാനമാണ് ഹരിയാന സർക്കാർ ഖെംകയ്ക്കു നൽകിയത്.

ട്രാൻസ്‌പോർട്ട് കമ്മിഷണറായി ചുമതലയേറ്റെന്നും ഗതാഗതമേഖലയിൽ പുരോഗതി ലക്ഷ്യമിട്ടുള്ള മികച്ച ചുവടുവയ്പുകൾക്ക് തയ്യാറെടുക്കുകയാണെന്നും ഖെംക ട്വിറ്ററിൽ കുറിച്ചു. ഹരിയാനയിലെ ബിജെപി സർക്കാർ ഉദ്യോഗസ്ഥരെ പുനർവിന്യസിക്കുന്നതിന്റെ ഭാഗമായാണ് ഖെംകയ്ക്ക് സുപ്രധാന പദവി നൽകിയത്.

റോബർട്ട് വധേരയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയതിനെത്തുടർന്ന് മുൻ സർക്കാർ ഖെംകയെ നിരവധി തവണ സ്ഥലം മാറ്റിയിരുന്നു. റിയൽ എസ്റ്റേറ്റ് ഭീമന്മാരായ ഡിഎൽഎഫുമായി വധേരയ്ക്കുള്ള ഇടപാടുകൾ ചൂണ്ടിക്കാട്ടിയതാണ് ഖെംകയ്ക്കു വിനയായത്.

വധേര-ഡിഎൽഎഫ് ഇടപാടിനെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ സമിതിക്ക് നൽകിയ വിശദീകരണത്തിൽ ഗുരുതര ആരോപണങ്ങളാണ് വധേരയ്‌ക്കെതിരെ ഖെംക ഉന്നയിച്ചിരുന്നത്. 2012 ഒക്ടോബറിൽ ഇടപാട് റദ്ദാക്കിയ അന്നത്തെ രജിസ്‌ട്രേഷൻ ഐജി ഖെംകയുടെ നടപടി ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. ഈ തീരുമാനം പിന്നീട് ഹരിയാന സർക്കാർ പിൻവലിക്കുകയായിരുന്നു. തുടർന്ന് ഖെംകയെ സ്ഥലം മാറ്റുകയും ചെയ്തു.

വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി 23 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടെ 45 തവണയാണ് ഈ ഐഎഎസുകാരനെ സ്ഥലംമാറ്റിയത്. എന്നാൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയതോടെ ധീരനായ ഈ ഉദ്യോഗസ്ഥനെ സുപ്രധാന സ്ഥാനത്തു സർക്കാർ നിയമിക്കുകയായിരുന്നു.

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ വധേരയ്ക്കു അനധികൃത ഭൂമിയിടപാടുകൾ നടത്തിക്കൊടുത്ത പലർക്കും പണികിട്ടിയിരുന്നു. കഴിഞ്ഞയാഴ്ച ഒരുദ്യോഗസ്ഥനെ സർക്കാർ സസ്‌പെൻഡുചെയ്യുകയും ചെയ്തിരുന്നു. 2012ൽ വിവാദ ഭൂമി പോക്കുവരവു ചെയ്തു നൽകിയ അസിസ്റ്റന്റ് കൺസോളിഡേഷൻ ഓഫീസർ ദൽബീർ സിങ്ങിനെയാണ് സസ്‌പെൻഡു ചെയതത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP