Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു; ചുടുകാറ്റിൽ മഹാരാഷ്ട്രയിൽ അഞ്ചു മരണം; രാജസ്ഥാനിലും പഞ്ചാബിലും 40 ഡിഗ്രിക്കുമുകളിൽ ചൂട് അനുഭവപ്പെട്ടതോടെ ജനത്തിന്റെ അവസ്ഥ വറചട്ടിയിൽ എന്നപോലെ; വരും ദിവസങ്ങളിൽ ഉഷ്ണം കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷകർ

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു; ചുടുകാറ്റിൽ മഹാരാഷ്ട്രയിൽ അഞ്ചു മരണം; രാജസ്ഥാനിലും പഞ്ചാബിലും 40 ഡിഗ്രിക്കുമുകളിൽ ചൂട് അനുഭവപ്പെട്ടതോടെ ജനത്തിന്റെ അവസ്ഥ വറചട്ടിയിൽ എന്നപോലെ; വരും ദിവസങ്ങളിൽ ഉഷ്ണം കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷകർ

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കനത്ത ചൂടുകാറ്റ്. മഹാരാഷ്ട്രയിൽ ചൂടുകാറ്റിൽ അഞ്ച് പേർ മരിച്ചു. 40 ഡിഗ്രി സെൽഷ്യസിലേറെ ചൂടനുഭവപ്പെടുന്നതിനാൽ സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്.

മധ്യ-വടക്കൻ മഹാരാഷ്ട്രയിലെ ജില്ലകളിലാണ് ചൂട് ഏറെ ബാധിച്ചിരിക്കുന്നത്. റയ്ഗാഡ് ജില്ലയിലെ ഭിരയിൽ 46.5 ഡിഗ്രി സെൽഷ്യസാണ് ചൂട്. ഇക്കാര്യം സ്ഥിരീകരിക്കാൻ ഒരു സംഘത്തെ അയയ്ക്കുമെന്ന് ഇന്ത്യൻ മെറ്ററോളജിക്കൽ വകുപ്പ് അറിയിച്ചു.

44.1 ഡിഗ്രി സെൽഷ്യസാണ് അകോളയിലെ ചൂട്. വർധ, നാഗ്പുർ, ചന്ദ്രപുർ എന്നിവിടങ്ങളിൽ 43 ഡിഗ്രിയും ചൂടനുഭവപ്പെടുന്നു. രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്.

വരാനിരിക്കുന്നത് കടുത്ത ചൂടിന്റെയും ഉഷ്ണക്കാറ്റിന്റെയും ദിനങ്ങളായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. വേനൽക്കാലം രണ്ടുമാസം കൂടി ശേഷിക്കെ വരൾച്ചയുടെ ഭീഷണി ഉയർത്തിയാണ് രാജ്യത്ത് ചൂട് കൂടുന്നത്. വേനൽ തുടങ്ങിയ ആഴ്ചയിൽ തന്നെ വിവിധ സംസ്ഥാനങ്ങളിൽ ചൂട് 40 ഡിഗ്രിക്ക് മുകളിലെത്തി.

രാജസ്ഥാനിലെ ബാർമറിൽ 43.4 ഡിഗ്രി ചൂടാണ് അനുഭവപ്പെടുന്നത്. ഹരിയാനയിലെ നാർനൗലിൽ 42 ഡിഗ്രി ചൂടാണ് ഇപ്പോൾ. ഇത് സാധാരണ ഇവിടെയുള്ളതിന്റെ 9 ഡിഗ്രി കൂടുതലാണ്.

ലുധിയാനയിലും പഞ്ചാബിലും സാധാരണയനുഭവപ്പെടുന്നതിന്റെ ഏഴ് ഡിഗ്രി അധികമാണ് ചൂട്. ഉത്തർപ്രദേശിൽ ചൂട് 40 ഡിഗ്രി കടന്നിരിക്കുകയാണ്. 42.8 ഡിഗ്രി സെൽഷ്യസാണ് അഹമ്മദാബാദിലെ ചൂട്. ഏഴ് വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന ചൂടാണിത്.

തെലങ്കാനയിലും ആന്ധ്രയിലും അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ 47 ഡിഗ്രിവരെ താപനില ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. ഏപ്രിൽ ഒന്നുവരെ കടുത്ത ചൂടും ഉഷ്ണക്കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP