Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉഷ്ണക്കാറ്റ്: രാജ്യത്ത് മരണസംഖ്യ 1500 കവിഞ്ഞു

ഹൈദരാബാദ്: ഉഷ്ണക്കാറ്റ് രൂക്ഷമായതിനെ തുടർന്ന് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1500 കവിഞ്ഞു. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമാണ് ഉഷ്ണക്കാറ്റ് രൂക്ഷ ദുരന്തം വിതയ്ക്കുന്നത്.

സൂര്യാഘാതത്താൽ വ്യാഴാഴ്ച മാത്രം തെലങ്കാനയിലും ആന്ധ്രയിലും 65 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കൊടും ചൂടിലും ഉഷ്ണക്കാറ്റിലും തെലങ്കാനയിൽ 30 പേർ മരിച്ചപ്പോൾ ആന്ധ്രയിൽ 35 പേർ മരിച്ചു. ഇരു സംസ്ഥാനങ്ങളിലേയും വ്യാഴാഴ്ചത്തെ കൂടിയ താപനില 47 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഉഷ്ണക്കാറ്റ് രണ്ടു ദിവസം കൂടി നീണ്ടു നിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

ബുധനാഴ്ച ഉഷ്ണക്കാറ്റിൽ മരിച്ചവരുടെ എണ്ണം 1,367 ആയിരുന്നു. ആന്ധ്രയിൽ 1,027 പേരും തെലുങ്കാനയിൽ 340 പേരും മരിച്ചു. ഭവനരഹിതരായവർ, കെട്ടിടംപണിക്കാർ, റിക്ഷ വലിക്കുന്നവർ, വഴിയോരകച്ചവടക്കാർ എന്നിവരെയാണ് ഉഷ്ണക്കാറ്റ് കൂടുതലായും ബാധിച്ചത്. മരിച്ചവരുടെ കുടുംബത്തിന് ആന്ധ്ര സർക്കാർ ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. തെലങ്കാനയ്ക്കും ആന്ധ്രയ്ക്കും പുറമേ, ഉത്തർപ്രദേശ്, ഒഡീഷ, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് എന്നീ സംസ്ഥാനങ്ങളും കടുത്തചൂടിൽ വലയുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP