Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇന്ത്യയിലെ പ്രധാന നഗരങ്ങളെല്ലാം വെള്ളം കയറി; ബംഗളൂരിലും മുംബൈയിലും ഡൽഹിയിലും ജനജീവിതം സ്തംഭിച്ചു; പലയിടങ്ങളിലും ഗതാഗതം പാടെ മുടങ്ങി

ഇന്ത്യയിലെ പ്രധാന നഗരങ്ങളെല്ലാം വെള്ളം കയറി; ബംഗളൂരിലും മുംബൈയിലും ഡൽഹിയിലും ജനജീവിതം സ്തംഭിച്ചു; പലയിടങ്ങളിലും ഗതാഗതം പാടെ മുടങ്ങി

ന്യൂഡൽഹി: വൻ നഗരങ്ങളിൽ കനത്ത മഴയെത്തുടർന്നു ജനജീവിതം സ്തംഭിച്ചു. ബംഗളൂരു, ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലെ കനത്ത മഴയാണ് ജനജീവിതത്തെ ബാധിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മൺസൂൺ ശക്തി പ്രാപിച്ചത്. ഡൽഹിയിലും പരിസര പ്രദേശങ്ങളിലും മൂന്നുദിവസമായി തുടരുന്ന മഴയ്ക്കു കുറവില്ല. ഗുഡ്ഗാവ്, ഫരീദാബാദ് എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി.

കാൽനടയാത്ര പോലും ദുസ്സഹമാക്കി അഴുക്കുചാലുകളിലെ വെള്ളം കരകവിഞ്ഞൊഴുകി. ഐടി തലസ്ഥാനമായ ബംഗളൂരുവും കനത്ത മഴയെത്തുടർന്ന് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിലായി. പൊതുവെ ഗതാഗതക്കുരുക്കുള്ള ബംഗളൂരുവിൽ നിർത്താതെ പെയ്ത മഴ കൂടുതൽ ദുരിതം വിതച്ചു.

പലരും ഓഫീസിലും വീട്ടിലുമെത്താതെ വഴിയിൽ കുടുങ്ങി. തടാകങ്ങൾ നിറഞ്ഞ് മൽസ്യങ്ങൾ റോഡിലെത്തിയതോടെ റോഡിൽ മീൻപിടിക്കാൻ ആളുകൾ ഇറങ്ങുകയും ചെയ്തു. കെ.സി.ഹള്ളി, മടിവാള, ബൊമ്മനഹള്ളി തുടങ്ങിയ പ്രദേശങ്ങളിലെ കെട്ടിടങ്ങളിൽ വെള്ളം കയറി. മഴ കനത്തതോടെ പകൽ താപനില 21 ഡിഗ്രി സെൽഷ്യസും രാത്രി 19 ഡിഗ്രി സെൽഷ്യസുമായി താഴ്ന്നു. അതിനിടെ, അസമിലെ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഇരുപതായി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP