Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അപകടസമയത്ത് കാർ ഓടിച്ചത് ഹേമമാലിനി; താരം മദ്യപിച്ചിരുന്നതായും ദൃക്‌സാക്ഷികൾ; സിനിമാ നടിക്ക് വിഐപി ചികിത്സ ലഭിച്ചപ്പോൾ തങ്ങൾക്ക് അവഗണനയെന്ന് പരിക്കേറ്റ കുടുംബം

അപകടസമയത്ത് കാർ ഓടിച്ചത് ഹേമമാലിനി; താരം മദ്യപിച്ചിരുന്നതായും ദൃക്‌സാക്ഷികൾ; സിനിമാ നടിക്ക് വിഐപി ചികിത്സ ലഭിച്ചപ്പോൾ തങ്ങൾക്ക് അവഗണനയെന്ന് പരിക്കേറ്റ കുടുംബം

മഥുര: നടിയും ബിജെപി എം പിയുമായ ഹേമാമാലിനി സഞ്ചരിച്ച മെഴ്‌സിഡസ് ബെൻസ് കാർ ഇടിച്ച് നാലുവയസുകാരി പെൺകുട്ടിയുടെ മരണപ്പെട്ട സംഭവത്തിൽ ഹേമമാലിനിക്കെതിരെ ഗുരുതര ആരോപണം. അപകട സമയത്ത് കാർ ഓടിച്ചിരുന്നത് ഹേമമാലിനി ആണെന്നും അവർ മദ്യപിച്ചിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞതാണ് ബിജെപി എംവിയെ വെട്ടിലാക്കുന്നത്. സംഭവസമയത്ത് ഹേമമാലിനി മദ്യപിച്ചിരുന്നുവെന്നും ഇവർ പറയുന്നു. ഹേമമാലിനിയുടെ മുഖത്തുണ്ടായ മുറിവ് സ്റ്റിയറിങ്ങിൽ ഇടിച്ചുണ്ടായതാണെന്ന് ഇന്നലെ തന്നെ ആക്ഷേപങ്ങൾ ഉണ്ടായിരുന്നു. അപകടമുണ്ടായ സമയത്ത് കാർ അമിത വേഗതയിൽ ആയിരുന്നുവെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

സംഭവത്തിൽ ഹേമമാലിനിയുടെ െ്രെഡവർ മഹേഷ് താക്കൂറിനെ പൊലീസ് അറസ്റ്റു ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് വാഹനമോടിച്ചത് ഹേമമാലിനിയാണെന്ന വെളിപ്പെടുത്തലുകളുമായി ദൃക്‌സാക്ഷികൾ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, ബെൻസ് കാർ ഇടിച്ച് പരിക്കേറ്റ കുടുംബത്തിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പരാതി. ഹേമമാലിനിക്ക് വിഐപി ചികിത്സ ലഭിച്ചപ്പോൾ തങ്ങൾക്ക് ഭരണകൂടം ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.

അപകടത്തിൽ നാലു വയസുള്ള സോനം എന്ന കുട്ടി മരണപ്പെട്ടിരുന്നു. പരിക്കേറ്റ ഹനുമൻ ഖണ്ഡേവാൽ (38), ഭാര്യ ശിഖ ദേവി (35), മകൻ സോമിലി (5), സഹോദരി സീമ (40) എന്നിവർ ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയിൽ ചികിത്സയിലാണ്. കേസ് ഒതുക്കിത്തീർക്കുന്നതിന് പൊലീസ് ശ്രമിക്കുന്നതായും പരാതി ഉണ്ട്.

 അതേസമയം, അപകടം നടന്നയുടൻ തന്നെ ഹേമമാലിനിയെ ദൗസയിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ആധുനിക സൗകര്യങ്ങളുള്ള ഫോർട്ടിസ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. പുരികത്തിലും കാലിനും പരിക്കേറ്റ ഹേമമാലിനിക്ക് അവിടെ ശസ്ത്രക്രിയയും നടത്തി. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ, ഹേമയുടെ മകൾ ഇഷ ഡിയോൾ എന്നിവർ അവരെ ആശുപത്രിയിൽ സന്ദർശിച്ചു.

അടിയന്തര ചികിത്സ നൽകിയിരുന്നെങ്കിൽ സോനത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു എന്നാണ് ഖണ്ഡേവാൽ പറയുന്നത്. ഒരേ അപകടത്തിൽപെട്ടവർക്ക് രണ്ടു തരത്തിലുള്ള ചികിത്സ നൽകുന്നത് നീതികരിക്കാനാവില്ല. അപകടം നടന്നയുടൻ ഹേമമാലിനിയെ ഫോർട്ടിസിലേക്ക് കൊണ്ടുപോയി. മറ്റുള്ളവരെ സവായ് മാൻസിങ് ആശുപത്രിയിലും. എന്നാൽ, അവിടെയും വൈകിയാണ് ചികിത്സ ലഭിച്ചത്. എംപിക്ക് ലഭിച്ച അതേ ചികിത്സ ലഭിക്കാത്തതിൽ ദുഃഖമുണ്ട് ഖണ്ഡേവാലിന്റെ ബന്ധു രാജീവ് ഗുപ്ത പറഞ്ഞു. ശിഖയുടെ ബന്ധു സുനിത ഖൂൽവാലും സമാനമായ പരാതിയാണ് പങ്കുവച്ചത്. ചിറ്റമ്മ മനോഭാവത്തോടെയുള്ള അധികൃതരുടെ നിലപാട് അപകടത്തിൽ പെട്ടവർക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ഹേമമാലിനിയെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ മറ്റുള്ള അഞ്ചു പേരെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും സുനിത പറഞ്ഞു.

അതേസമയം, അപകടത്തിൽ പെട്ടവരെ രാത്രി 11.30നും വെള്ളിയാഴ്ച പുലർച്ചെ നാലിനും അഞ്ചിനും ഇടയ്ക്കായാണ് ആശുപത്രിയിൽ കൊണ്ടുവന്നതെന്ന് എസ്.എം.എസ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് മൻ പ്രകാശ് ശർമ പറഞ്ഞു. രാജസ്ഥാൻ ആരോഗ്യമന്ത്രി രാജേന്ദ്ര റാത്തോർ വ്യാഴാഴ്ച രാത്രി തന്നെ ആശുപത്രി സന്ദർശിച്ചിരുന്നു. വസുന്ധര രാജെ വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP