Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജാതിയുടെ പേരിൽ തമിഴ്‌നാട്ടിലെ സ്‌കൂളിൽ സവർണജാതിക്കാർ നടത്തിയ അതിക്രമണത്തിനെതിരെ അന്വേഷണം; ദളിത് പാചകക്കാരിയെ നിയമിച്ച സ്‌കൂളിൽ പ്രതിഷേധിച്ച രക്ഷിതാക്കൾക്കെതിരെ നടപടിക്കൊരുങ്ങി ജില്ലാ ഭരണകൂടം; പഠനം മുടക്കിയ 30 കുട്ടികളെ തിരികെ സ്‌കൂളിലെത്തിക്കാനും നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ജാതിയുടെ വിവേചനത്തിന്റെ ഞെട്ടിക്കുന്ന കാഴ്ചയുമായി വീണ്ടും തമിഴ്‌നാട്. ദളിത് സ്ത്രീയെ പാചക്കാരിയായി നിയമിച്ചതിന്റെ പേരിൽ സവർണജാതിക്കാർ ഒത്തുകൂടി. സ്‌കൂളിനെതിരെ പ്രതിഷേധിച്ച രക്ഷിതാക്കൾക്കെതിരെ. സംഭവം വിവാദമായതോടെ സ്‌കൂൾ ആക്രമിച്ചവർക്കെതിരെ ജില്ലാ ഭരണകൂടം നിയമനടപടിയിലേക്ക് കടകുകയാണ്  തിരുപ്പൂറിലെ സർക്കാർ സ്‌കൂളിലായിരുന്നു. തൊട്ടുകൂടായ്മയുടെ പേരിൽ ജാതിക്കളി നടന്നത്.

ദളിത് സ്ത്രീ പാചകക്കാരിയായതിന്റെ പേരിൽ സവർണജാതിക്കാരായ ഒരു കൂട്ടം രക്ഷിതാക്കളുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞദിവസം പ്രതിഷേധിച്ചത്. പ്രതിഷേധിച്ചവർക്കെതിരെ ജില്ലാ ഭരണകൂടം ശ്കതമായ നിയമനടപടി സ്വീകരിച്ചു കഴിഞ്ഞു. ദളിത് യുവതി പാചകക്കാരിയാണെന്ന് അറിഞ്ഞതോടെ 30 കുട്ടികളെ സ്‌കൂളിലേക്ക് വിടാൻ രക്ഷിതാക്കൾ തയ്യാറായില്ല. എന്നാൽ വിവരം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ദയിൽപ്പെട്ടതോടെ സ്‌കൂളിലേക്ക് വിദ്യാർത്ഥികളെ തിരികെ എത്തിക്കാൻ നടപടിക്കും നിർദ്ദേശം നൽകി.

തിരുമാല ഗൗണ്ടൻപാളയം സർക്കാർ ഹൈസ്‌കൂളിലെ പാചക്കാരിയായി അരുന്തതിയാർ വിഭാഗത്തിൽപ്പെട്ട പി.പപ്പലിനെ നിയമിച്ചതിനെതിരെയാണു മറ്റു ജാതിക്കാർ രംഗത്തുവന്നത്. പപ്പലിനെ പാചകക്കാരിയായി നിയമിക്കാൻ അനുവദിക്കില്ലെന്നറിയിച്ച് ഇവർ പാത്രങ്ങളും മറ്റും വലിച്ചെറിഞ്ഞു. അസഭ്യം പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു. പപ്പലിന്റെ പരാതിയിൽ 87 പേർക്കെതിരെ പൊലീസ് കേസെടുത്തു.

പട്ടികജാതി, വർഗ പീഡന വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകളും സ്ത്രീകളെ അധിക്ഷേപിക്കുന്നതിനെതിരായ വകുപ്പുകളും ചേർത്താണു കേസ്. 12 പ്രധാന പ്രതികൾ ഒളിവിലാണ്. ജില്ലാ ഭരണകൂടം ഇടപെട്ടു പപ്പലിനു സുരക്ഷിതമായി ജോലി ചെയ്യാനുള്ള സംവിധാനമൊരുക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP