Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്ത്രീകളെ കൈയിൽ എടുക്കാൻ മോദിയും മേനകയും; പ്രസവത്തിന് ഒരു മാസം മുമ്പ് മുതൽ അവധി; എട്ട് മാസം വരെ ശമ്പളത്തോടെ പ്രസവ അവധി; സ്വകാര്യ മേഖലയ്ക്കും ബാധകമാക്കാൻ ആലോചന

സ്ത്രീകളെ കൈയിൽ എടുക്കാൻ മോദിയും മേനകയും; പ്രസവത്തിന് ഒരു മാസം മുമ്പ് മുതൽ അവധി; എട്ട് മാസം വരെ ശമ്പളത്തോടെ പ്രസവ അവധി; സ്വകാര്യ മേഖലയ്ക്കും ബാധകമാക്കാൻ ആലോചന

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ സമീപനങ്ങൾക്ക് എതിരായാണ് ഇന്നലെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ അഖിലേന്ത്യാ പണിമുടക്ക് നടത്തിയത്. തൊഴിലാളി അവകാശങ്ങൾ കവരുന്നു എന്നതായിരുന്നു തൊഴിലാളി സംഘടനകളുടെ പ്രധാന ആരോപണം. എന്നാൽ, ഇത്തരം ആരോപണങ്ങളെ മറികടക്കാൻ വേണ്ടി സർക്കാർ നടപടി കൈക്കൊള്ളുന്നു എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. സ്ത്രീകളായ ജീവനക്കാരെ മുഴുവൻ ഒറ്റയടിക്ക് കൈയിലെടുക്കാനാണ് മോദിയുടെയും മേനക ഗാന്ധിയുടെയും ശ്രമം. വനിതാ ജീവനക്കാർക്കു പ്രസവാവധി എട്ടു മാസമാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നവെന്നതാണ് ഇതിലെ പ്രധാകാര്യം.

കേന്ദ്ര വനിതാ - ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി ഇതിനുള്ള നിർദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമർപ്പിച്ചു. പ്രധാനമന്ത്രി ഇതിനോടു യോജിപ്പു പ്രകടിപ്പിച്ചുവെന്നാണു സൂചന. നിലവിൽ പ്രസവാവധി 180 ദിവസമാണ്. പ്രധാനമന്ത്രി ഈ നിർദ്ദേശം ക്യാബിനറ്റ് സെക്രട്ടറിക്ക് അയച്ചു. ക്യാബിനറ്റ് സെക്രട്ടറി ഇതേക്കുറിച്ചു പഠിക്കാൻ സെക്രട്ടറിമാരുടെ ഉപസമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപസമിതി റിപ്പോർട്ട് ലഭിച്ചശേഷം തീരുമാനമെടുക്കും. പ്രസവാവധി നീട്ടാൻ 1961ലെ മറ്റേർണിറ്റി ബെനിഫിറ്റ് ആക്ടിൽ ഭേദഗതി വരുത്തണം.

പ്രസവാവധി രണ്ടു ഭാഗമായി എട്ടു മാസമാക്കണമെന്നാണു നിർദ്ദേശം. പ്രസവത്തിനു മുൻപ് ഒരു മാസവും അതിനുശേഷം ഏഴു മാസവും. സർക്കാരിൽ മാത്രമല്ല, മറ്റു സ്ഥാപനങ്ങളിലും തൊഴിൽശാലകളിലും ഇതു നടപ്പാക്കണമെന്നാണു മേനക ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP