Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിമാചലിൽ 100 കോടിയുടെ പാലം തകർന്നുവീണു; 15 വയസ് മാത്രം പ്രായമായ പഞ്ചാബുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ തകർച്ച നിർമ്മാണത്തിലെ ക്രമക്കേടുകൾ വ്യക്തമാകുന്നത്

ഹിമാചലിൽ 100 കോടിയുടെ പാലം തകർന്നുവീണു; 15 വയസ് മാത്രം പ്രായമായ പഞ്ചാബുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ തകർച്ച നിർമ്മാണത്തിലെ ക്രമക്കേടുകൾ വ്യക്തമാകുന്നത്

ന്യൂഡൽഹി: ഹിമാചലിൽ 100 കോടി മുടക്കി നിർമ്മിച്ച പാലം നിർമ്മാണത്തിലെ അപാകത മൂലം തകർന്നു വീണു. ഹിമാചൽപ്രദേശിലെ ചമ്പ പട്ടണത്തെ പഞ്ചാബിലെ പഠാൻകോട്ടുമായി ബന്ധിപ്പിക്കുന്ന പാലമാണ് നിർമ്മാണത്തിലെ ക്രമക്കേടുമൂലം തകർന്നത്. അപകടത്തിൽ ആറുപേർക്കു പരുക്കേറ്റു. 15 വർഷം മുൻപു ദേശീയ കാർഷിക വികസന ബാങ്കിന്റെ (നബാർഡ്) സഹായത്തോടെ നിർമ്മിച്ച പാലമാണിത്.

2005ൽ മുഖ്യമന്ത്രി വീരഭദ്ര സിങ്ങാണ് ഉദ്ഘാടനം ചെയ്തത്. പാലം തകരുമ്പോൾ ഒരു മോട്ടോർ സൈക്കിളും കാറും മിനി ട്രക്കും പാലത്തിലുണ്ടായിരുന്നു. മോട്ടർ സൈക്കിൾ നദിയിൽ വീണു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലം സന്ദർശിച്ച ജില്ലാ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.

നിർമ്മാണ സാമഗ്രികളുടെ നിലവാരക്കുറവോ രൂപരേഖയിലെ അപാകതയോ തകർച്ചയ്ക്കു കാരണമാകാമെന്നു കലക്ടർ പറഞ്ഞു. രൂപരേഖയെക്കുറിച്ചു നിർമ്മാണവേളയിൽത്തന്നെ വിമർശനം ഉയർന്നിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP