Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹിന്ദി ദേശീയ ഭാഷയല്ലെന്നും മനസ്സിലാക്കാൻ എളുപ്പമുള്ളതും ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളതുമായ ഭാഷമാത്രമാണതെന്നും ശശി തരൂർ; ആരുടേയും മേൽ അടിച്ചേൽപ്പിക്കരുതെന്നും കോൺഗ്രസ് നേതാവ്; ഹിന്ദിയെ ചൊല്ലിയുള്ള തർക്കം ഇങ്ങനെ

ഹിന്ദി ദേശീയ ഭാഷയല്ലെന്നും മനസ്സിലാക്കാൻ എളുപ്പമുള്ളതും ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളതുമായ ഭാഷമാത്രമാണതെന്നും ശശി തരൂർ; ആരുടേയും മേൽ അടിച്ചേൽപ്പിക്കരുതെന്നും കോൺഗ്രസ് നേതാവ്; ഹിന്ദിയെ ചൊല്ലിയുള്ള തർക്കം ഇങ്ങനെ

ന്യൂഡൽഹി: ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും സംസാരിക്കുന്ന ഭാഷയായതു കൊണ്ട് തന്നെ രാഷ്ട്ര ഭാഷയായ ഹിന്ദി പഠിക്കേണ്ടത് അനിവാര്യമാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ പ്രസ്താവന വിവാദത്തിൽ. ഇംഗ്ലീഷിന് അമിത പ്രാധാന്യം നൽകുന്നുണ്ടെന്നും മാതൃഭാഷയുടെ പ്രചാരം അനിവാര്യമാണെന്നും അദ്ദേഹം അറിയിച്ചു.സബർമതി ആശ്രമത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ വെങ്കയ്യ നായിഡുവിന്റെ പ്രസ്താവനയ്ക്കെതിരെ വിവിധ നേതാക്കൾ എതിർപ്പുമായി രംഗത്ത് വന്നു. ഇന്ത്യൻ ഭരണഘടനയിലെ 343ാം അനുഛേദത്തിൽ ഇംഗ്ലീഷിനെയും ഹിന്ദിയെയും ഔദ്യോഗിക ഭാഷയായി മാത്രമാണ് പരിഗണിച്ചതെന്നും അത് രാഷ്ട്ര ഭാഷയല്ലെന്നും പലരും പ്രതികരിച്ചു. ഹിന്ദി ദേശീയ ഭാഷയല്ലെന്നും മനസ്സിലാക്കാൻ എളുപ്പമുള്ളതും ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളതുമായ ഭാഷമാത്രമാണതെന്നും ശശിതരൂരും ട്വീറ്റ് ചെയ്തു. ഹിന്ദി ആരുടെയും മേൽ അടിച്ചേൽപ്പിക്കരുതെന്നും തരൂർ ട്വീറ്റിൽ കുറിച്ചു.

'രാഷ്ട്ര ഭാഷയായതിനാൽ ഹിന്ദി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും സംസാരഭാഷയാണത്. അതുകൊണ്ട് തന്നെ ഹിന്ദി പഠിക്കേണ്ടത് പ്രധാനമാണ്. അതേസമയം നമുക്ക് മാതൃഭാഷ അനായാസം കൈകാര്യം ചെയ്യാനും കഴിയണം', എന്നായിരുന്നു വെങ്കയ്യ നായിഡു പറഞ്ഞത്.

'മറ്റ് ഭാഷകളെ പ്രാദേശിക ഭാഷകളെന്ന് ഞാൻ പറയില്ല. പക്ഷെ അവയെല്ലാം മാതൃഭാഷകളും ദേശീയ ഭാഷകളുമാണ്. പക്ഷെ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് തന്നെ ഹിന്ദി രാഷ്ട്ര ഭാഷയായി തീരുകയാണ്. ഇംഗ്ലീഷിനോടുള്ള അമിത പ്രതിപത്തി രാജ്യ പുരോഗതിക്കുതന്നെ തടസ്സമാണ്'. നമ്മുടെ പാഠ്യ പദ്ധതിയിൽ മാതൃഭാഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണം. നമ്മൾ ഇംഗ്ലീഷ് മീഡിയത്തിന് പ്രാധാന്യം നൽകുന്നത് ദൗർഭാഗ്യകരമാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP