Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഹുൽ ഗാന്ധി പറഞ്ഞതിൽ തെറ്റില്ല; ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെ ആർഎസ്എസിനോടൊപ്പമായിരുന്നുവെന്ന് ഹിന്ദു മഹാസഭ; 'ഗോഡ്‌സെയെ ആർഎസ്എസ് തള്ളിപ്പറയുന്നത് ശരിയല്ല'

രാഹുൽ ഗാന്ധി പറഞ്ഞതിൽ തെറ്റില്ല; ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെ ആർഎസ്എസിനോടൊപ്പമായിരുന്നുവെന്ന് ഹിന്ദു മഹാസഭ; 'ഗോഡ്‌സെയെ ആർഎസ്എസ് തള്ളിപ്പറയുന്നത് ശരിയല്ല'

മീററ്റ്: രാഷ്ട്രപിതാവ് മാഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത് ആർഎസ്എസുകാരാണെന്ന് അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരിൽ ആർഎസ്എസ് നൽകിയ അപകീർത്തി കേസിൽ കോടതി നടപടി നേരിടുന്ന കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അനുകൂലമായ പരാമർശവുമായി ഹിന്ദുമഹാസഭ. രാഹുൽ പറഞ്ഞതിൽ തെറ്റില്ലെന്നും ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്‌സെ ആർഎസ്എസിനോടൊപ്പമായിരുന്നുവെന്നും ഹിന്ദു മഹാസഭ വ്യക്തമാക്കി. രാഷ്ട്രീയ ലാഭത്തിനു വേണ്ടി നല്ല കാര്യം ചെയ്ത ഗോഡ്‌സെയെ ആർ.എസ്.എസ് തള്ളിപ്പറയുന്നത് ശരിയല്ലെന്നും ഹിന്ദു മഹാസഭ വ്യക്തമാക്കി.

നാഥുറാം വിനായക് ഗോഡ്‌സെ ആർഎസ്എസിന്റെയും ഹിന്ദുമഹാസഭയുടെയും അവിഭാജ്യ ഘടകമായിരുന്നു. കൊലപാതകം നടത്താൻ ഗോഡ്‌സേ തീരുമാനിക്കുന്ന സമയത്ത് ആർഎസ്എസും ഹിന്ദു മഹാസഭയും ഒരുമിച്ചുണ്ടായിരുന്നു. ഗാന്ധിയെ കൊലപ്പെടുത്തി രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ ആർഎസ്എസ് ഗോഡ്‌സേയെ തള്ളിപ്പറയുകയും ജവഹർലാൽ നെഹ്‌റുവിനെ കണ്ട് ഹിന്ദുമഹാസഭയെ ഇല്ലാതാക്കാൻ ശ്രമിക്കുകയുമായിരുന്നു എന്നുമാണ് ഹിന്ദു മഹാസഭ അഭിപ്രായപ്പെട്ടത്.

ശരിയായ കാരണത്തിനു വേണ്ടി കൃത്യം ചെയ്ത ഗോഡ്‌സേ ഈ സമയത്ത് ആർഎസ്എസ് തള്ളിപ്പറയുന്നതിൽ സങ്കടമുണ്ടെന്നും ഹിന്ദുമഹാസഭയുടെ ദേശീയ ഉപാദ്ധ്യക്ഷൻ പണ്ഡിറ്റ് അശോക് ശർമ്മ പറഞ്ഞു. ഗോഡ്‌സേയെ അംഗീകരിക്കുന്നതിൽ ഞങ്ങൾക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും അദ്ദേഹത്തിന്റെ ജന്മദിനം ഞങ്ങൾ ആഘോഷിക്കാറുമുണ്ടെന്നുമായിരുന്നു ഹിന്ദുമഹാസഭയുടെ ദേശീയ പ്രസിഡന്റ് ചന്ദ്ര പ്രകാശ് കൗശികിന്റെ പ്രതികരണം. ആർഎസ്എസും അദ്ദേഹത്തെ അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ചന്ദ്ര പ്രകാശ് കൗശിക് പറഞ്ഞു.

മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത് ആർഎസ്എസാണ് എന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ആർഎസ്എസ് മാനനഷ്ടക്കേസ് നൽകിയിരുന്നു. പ്രസ്താവന പിൻവലിക്കാൻ പറ്റില്ലെന്നും കേസ് നടത്താമെന്നുമായിരുന്നു രാഹുലിന്റെ പരാമർശം. ഈ സാഹചര്യത്തിലാണ് ഹിന്ദു മഹാസഭയുടെ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP