Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാലന്റൈൻ ദിനത്തെ 'വിവാഹദിന'മാക്കാൻ ഹിന്ദു മഹാസഭ ഇക്കുറിയും രംഗത്ത്; ഫെബ്രുവരി 14ന് ബീച്ചിലോ പാർക്കിലോ കറങ്ങി നടക്കുന്നതു കണ്ടാൽ പിടിച്ചു കെട്ടിക്കുമെന്നു 'സദാചാര' ഭീഷണി

വാലന്റൈൻ ദിനത്തെ 'വിവാഹദിന'മാക്കാൻ ഹിന്ദു മഹാസഭ ഇക്കുറിയും രംഗത്ത്; ഫെബ്രുവരി 14ന് ബീച്ചിലോ പാർക്കിലോ കറങ്ങി നടക്കുന്നതു കണ്ടാൽ പിടിച്ചു കെട്ടിക്കുമെന്നു 'സദാചാര' ഭീഷണി

ന്യൂഡൽഹി: പതിവുപോലെ ഇക്കുറിയും വാലന്റൈൻ ദിനത്തിൽ ഹിന്ദു സംഘടനകളുടെ ഭീഷണി. അഖിലേന്ത്യ ഹിന്ദു മഹാസഭയാണു പ്രണയം പങ്കിടാൻ പാർക്കിലോ ബീച്ചിലോ എത്തുന്നവരെ പിടിച്ചു കെട്ടിക്കുമെന്നു ഭീഷണി മുഴക്കിയിരിക്കുന്നത്.

പ്രണയിച്ച് നടന്നിട്ടും വിവാഹം കഴിക്കാനാകാതെ വിഷമിക്കുന്നവരെ ഒരുമിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണു ഹിന്ദുമഹാസഭയുടെ അവകാശവാദം.

വാലന്റൈൻ ദിനത്തെ 'പ്രണയവിവാഹ ദിന'മായി പ്രഖ്യാപിച്ചിരിക്കുകയാണ് ഹിന്ദു സംഘടന. ഫെബ്രുവരി 14 ന് ഇക്കാര്യത്തിൽ തങ്ങളുടെ അംഗങ്ങളെ കൊണ്ട് വ്യാപക നിരീക്ഷണം തന്നെ നടപ്പാക്കാനാണ് സംഘടനയുടെ തീരുമാനം.

യൂറോപ്പ്, ശരിയായ രീതിയിലുള്ള ഒരു കുടുംബ, വിവാഹക്രമങ്ങൾ ഇല്ലാത്ത നാടാണ് അതു കൊണ്ട് തന്നെ പാശ്ചാത്യ രീതികൾ നമുക്ക് അനുയോജ്യമല്ല. അവരുടെ വാലന്റൈൻ ദിനം നമ്മുടെ നാട്ടിൽ ആഘോഷിക്കുമ്പോൾ ഇണകൾ വിവാഹിതരാകുന്നെന്നും സന്തോഷത്തോടെ ജീവിക്കുന്നെന്നും ഉറപ്പാക്കുകയാണ് വേണ്ടത്. പാശ്ചാത്യ രീതികളെ എല്ലാം തെറ്റായി കാണുന്നതാണ് നമ്മുടെ രീതി. ആൺകുട്ടികളും പെൺകുട്ടികളും വെറുതേ ചുറ്റിയടിക്കാനുള്ള ദിനം എന്നത് നമ്മുടെ സംസ്‌ക്കാരത്തിൽ ശരിയല്ല. അതുകൊണ്ട് തന്നെ വാലന്റൈൻ ദിനത്തിൽ ഒരു കാര്യവുമില്ലെന്നാണ് ഹിന്ദുമഹാസഭ ഉന്നതാധികാരികൾ പറയുന്നത്.

ചുറ്റിയടിക്കുന്ന പ്രണയികളെ കണ്ടെത്താനായി ഹിന്ദുമഹാസഭ ഡൽഹിയിലെ പാർക്കുകളും പൂന്തോട്ടങ്ങളും നിരീക്ഷിക്കാൻ 10,000 സദാചാര പൊലീസുകാരെയാണ് കഴിഞ്ഞ വർഷം നിയോഗിച്ചത്. ഇത്തവണയും പിടിക്കപ്പെട്ടാൽ ഉടൻ വിവാഹം കഴിപ്പിക്കാനാണ് തീരുമാനം. ഈ ആവശ്യത്തിനായി മന്ദിർമാർഗിലെ ഓഫീസിൽ വിവാഹവേദി സജ്ജമാക്കുന്നുമുണ്ട്. രാജ്യത്തുടനീളമുള്ള ഹിന്ദുമഹാസഭ അംഗങ്ങൾ ഈ ലക്ഷ്യവുമായാകും ഇറങ്ങുകയെന്നും ഹിന്ദുമഹാസഭ പറയുന്നു.

പെൺകുട്ടികളെ രക്ഷിക്കാനാണ് ഈ നീക്കമെന്നും പ്രണയത്തിൽ പെട്ട് ചതിക്കപ്പെടാതിരിക്കാനാണു തങ്ങൾ ശ്രമിക്കുന്നതെന്നുമാണ് ഹിന്ദുമഹാസഭയുടെ വാദം. വിവാഹം കഴിക്കാനാണോ പ്രണയിക്കുന്നതെന്ന് അറിയാൻ ആൺകുട്ടികൾക്ക് വേണ്ടിയുള്ള പരീക്ഷണം കൂടിയാണ് ഇതെന്നും പറയുന്നു. ഏതെങ്കിലും ആൺകുട്ടികൾക്ക് ഇക്കാര്യത്തിൽ താൽപ്പര്യമില്ലെങ്കിൽ ചതിയനെ പെൺകുട്ടിയുടെ മുന്നിൽ നേരിട്ട് തുറന്ന് കാണിക്കാൻ കൂടിയാണ് ഇതെന്നും വാദിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP