Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രളയക്കെടുതിയില്‍പ്പെട്ട കശ്മീർ ജനതയെ സഹായിക്കാൻ ആവശ്യപ്പെട്ട വൈസ് ചാൻസലർക്ക് മർദനം; രാഷ്ട്രപിതാവിന്റേതുൾപ്പെടെ സർവകലാശാല ഓഫീസിൽ സൂക്ഷിച്ചിരുന്ന പ്രതിമകളും ഹിന്ദു സംഘടനകൾ തകർത്തു; പ്രതിഷേധവുമായി കോൺഗ്രസ്

പ്രളയക്കെടുതിയില്‍പ്പെട്ട കശ്മീർ ജനതയെ സഹായിക്കാൻ ആവശ്യപ്പെട്ട വൈസ് ചാൻസലർക്ക് മർദനം; രാഷ്ട്രപിതാവിന്റേതുൾപ്പെടെ സർവകലാശാല ഓഫീസിൽ സൂക്ഷിച്ചിരുന്ന പ്രതിമകളും ഹിന്ദു സംഘടനകൾ തകർത്തു; പ്രതിഷേധവുമായി കോൺഗ്രസ്

ഉജ്ജെയിൻ: കശ്മീരിനെ സഹായിക്കാൻ ആവശ്യപ്പെട്ടതിന് വൈസ് ചാൻസലർക്ക് ഹിന്ദു സംഘടനകളുടെ മർദനം. മധ്യപ്രദേശിലെ വിക്രം സർവകലാശാല വൈസ് ചാൻസലർ ജവഹർലാൽ കൗളിനെയാണ് വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗദൾ പ്രവർത്തകർ ഓഫീസിൽ കയറി ആക്രമിച്ചത്.

പ്രളയക്കെടുതിയിൽ അകപ്പെട്ട കശ്മീരിലെ ജനങ്ങളെ സഹായിക്കണമെന്ന് പറഞ്ഞതിനാണ് വൈസ് ചാൻസലറെ ക്രൂരമായി മർദിച്ചത്. വൈസ് ചാൻസലറുടെ ഓഫീസിൽ അതിക്രമിച്ചെത്തിയ സംഘം ഉപകരണങ്ങളും നശിപ്പിച്ചു. മഹാത്മാഗാന്ധിയുടേതുൾപ്പെടെ പ്രതിമകളും അക്രമികൾ അടിച്ചുതകർത്തു.

ഉത്തരാഖണ്ഡിലും ഗുജറാത്തിലും പ്രളയമുണ്ടാകുമ്പോൾ സഹായിക്കാൻ ആവശ്യപ്പെടാതെ കശ്മീരിൽ മാത്രം സഹായിക്കാൻ ആഹ്വാനം നൽകിയെന്നാരോപിച്ചാണ് ആക്രമണം നടത്തിയത്.

കശ്മീരിലെ ജനങ്ങളെ സഹായിക്കാൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ വൈസ് ചാൻസലർ സർവകലാശാല വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. മധ്യപ്രദേശിൽ പഠിക്കുന്ന കശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ് നൽകണമെന്നും വൈസ് ചാൻസലർ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായാണ് വിഎച്ച്പി-ബജ്‌റംഗ്ദൾ പ്രവർത്തകർ സർവകലാശാല ഓഫീസ് ആക്രമിച്ചത്.

ആക്രമണത്തിൽ പരിക്കേറ്റ വൈസ് ചാൻസലറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സർവകലാശാല അധികൃതർ നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ആരെയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. പിറന്നാൾ ആഘോഷത്തിനു പകരം കശ്മീർ ജനതയെ സഹായിക്കാൻ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായികൾ തന്നെ ഇത്തരത്തിൽ പെരുമാറുന്നത് ബിജെപിയുടെ ഇരട്ടത്താപ്പ് തുറന്നുകാണിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് പറഞ്ഞു. ട്വിറ്ററിലാണ് ദിഗ്‌വിജയ് സിങ്ങിന്റെ പ്രസ്താവന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP