Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭീകരർക്കു വേണ്ടി ഗ്രാമം വളഞ്ഞതോടെ സൈനികർക്ക് നേരെ കല്ലേറും സംഘർഷവും; സൈന്യത്തിന്റെ വെടിവയ്പിൽ പതിനേഴുകാരൻ ഉൾപ്പെടെ അഞ്ച് ഗ്രാമീണർ കൊല്ലപ്പെട്ടു; കശ്മീരിൽ സംഘർഷാവസ്ഥ; കലാപം പടരാതിരിക്കാൻ ഇന്റർനെറ്റും മൊബൈലും നിർത്തിവച്ചു; സംഘർഷം പൊട്ടിപ്പുറപ്പെട്ടത് സർവകലാശാലാ പ്രൊഫസർ ഉൾപ്പെടെ അഞ്ച് ഹിസ്ബുൾ ഭീകരരെ സൈന്യം വധിച്ചതിന് പിന്നാലെ

ഭീകരർക്കു വേണ്ടി ഗ്രാമം വളഞ്ഞതോടെ സൈനികർക്ക് നേരെ കല്ലേറും സംഘർഷവും; സൈന്യത്തിന്റെ വെടിവയ്പിൽ പതിനേഴുകാരൻ ഉൾപ്പെടെ അഞ്ച് ഗ്രാമീണർ കൊല്ലപ്പെട്ടു; കശ്മീരിൽ സംഘർഷാവസ്ഥ; കലാപം പടരാതിരിക്കാൻ ഇന്റർനെറ്റും മൊബൈലും നിർത്തിവച്ചു; സംഘർഷം പൊട്ടിപ്പുറപ്പെട്ടത് സർവകലാശാലാ പ്രൊഫസർ ഉൾപ്പെടെ അഞ്ച് ഹിസ്ബുൾ ഭീകരരെ സൈന്യം വധിച്ചതിന് പിന്നാലെ

ശ്രീനഗർ: അഞ്ച് ഹിസ്ബുൾ ഭീകരരെ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ സൈന്യം വധിച്ചതിന് പിന്നാലെ കശ്മീരിൽ സംഘർഷാവസ്ഥ. ഭീകരർക്ക് വേണ്ടി തിരച്ചിൽ തുടരുന്നതിനിടെ സൈനികർക്ക് നേരെ കല്ലേറുണ്ടാവുകയും ഗ്രാമീണരുമായി ഏറ്റുമുട്ടലിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന് സൈന്യം നടത്തിയ വെടിവയ്പിൽ വെടിവയ്‌പ്പിൽ 17കാരനുൾപ്പടെ അഞ്ച് നാട്ടുകാർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു.

സൈന്യത്തിന് നേരെ കല്ലെറിഞ്ഞതോടെയാണ് വെടിവയ്‌പ്പുണ്ടായതെന്നാണ് വിവരം. ഭീകരരോടൊപ്പം ചേർന്ന് പ്രവർത്തിച്ച സർവകലാശാലാ പ്രൊഫസർ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ഇയാൾ മുമ്പ് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഹിസ്ബുൾ കമാൻഡർ ബുർഹാൻ വാണിയുടെ അടുത്ത അനുയായിയെ സന്ദർശിക്കുന്നതിനിടെയാണ് പ്രൊഫസർ കൊല്ലപ്പെടുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് പ്രൊഫസർ ഇവർക്കൊപ്പം ചേർന്നതെന്ന വിവരമാണ് പുറത്തുവരുന്നത്.

കൊല്ലപ്പെട്ട ഭീകരരിൽ ഹിസ്ബുൽ മുജാഹിദ്ദീന്റെ മുതിർന്ന കമാൻഡർ സദ്ദാം പാഡറും ഉൾപ്പെട്ടിട്ടുണ്ട്. പ്രഫസർ മുഹമ്മദ് റാഫി ഭട്ടിന് പുറമെ തൗസീഫ് ഷെയ്ഖ്, ആദിൽ മാലിക്, ബിലാൽ എന്നിവരാണു കൊല്ലപ്പെട്ട ബാക്കി നാലു പേർ. എല്ലാവരും തെക്കൻ കശ്മീരിൽ നിന്നുള്ളവരാണ്. കശ്മീർ സർവകലാശാലയിലെ അസി. പ്രഫസരായ മുഹമ്മദ് റാഫി ഭട്ടിനെ വെള്ളിയാഴ്ച വൈകിട്ട് മൂന്നര മുതൽ കാണാനില്ലായിരുന്നു. അന്നാണു ഭട്ട് ഭീകരസംഘത്തിനൊപ്പം ചേർന്നതെന്നാണു വിവരം.

ഭട്ടിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച പകൽ പൊലീസിനു കുടുംബം പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ ശനിയാഴ്ച വൈകിട്ടോടെ ബാഡിഗാമിൽ സുരക്ഷാസേന ഭീകര സംഘത്തെ വളയുകയായിരുന്നു. ഭട്ടിന്റെ കുടുംബാംഗങ്ങളെ സ്ഥലത്തെത്തിച്ച് അനുനയിപ്പിക്കാനുള്ള ശ്രമവും പൊലീസ് നടത്തിയെങ്കിലും വിജയിച്ചില്ല. സർവകലാശാലയിലും ഭട്ടിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധമുയർന്നു. ഇതിനുപിന്നാലെയാണു ഭീകരസംഘത്തിൽ ഭട്ടും ഉൾപ്പെട്ടെന്ന വിവരം പുറത്തുവരുന്നതും കൊല്ലപ്പെടുന്നതും. ഇതിന് പിന്നാലെ ഭീകരരുമായി ഏറ്റുമുട്ടലുണ്ടായ സ്ഥലത്തേക്കു ജനങ്ങൾ പ്രതിഷേധവുമായി എത്തിയതോടെയാണ് സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത്.

കശ്മീരിൽ പലയിടത്തും ഇതിന് പിന്നാലെ സംഘർഷം വ്യാപിക്കുകയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. കലാപം പടരാതിരിക്കാൻ വിവിധ പ്രദേശങ്ങളിൽ മൊബൈൽ-ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഷോപ്പിയാനിൽ അഞ്ച് ഹിസ്ബുൾ ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിലായിരുന്നു സൈനിക നടപടി. ഇതേ തുടർന്നാണ് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തത്. സംഘർഷത്തിലും കല്ലേറിലും നിരവധി സൈനികർക്കും പരിക്കേറ്റിട്ടുണ്ട്.

കാശ്മീർ സർവകലാശാലയിലെ സോഷ്യോളജി വിഭാഗം അസി. പ്രൊഫസർ മുഹമ്മദ് റാഫി ഭട്ട് അടക്കം 5 ഹിസ്ബുൾ മുജാഹിദീൻ ഭീകരരെയാണ് സൈന്യം വിധിച്ചത്. അഞ്ച് പേരുടെ മൃതദേഹവും കണ്ടെടുത്തതായി സൈന്യം അറിയിച്ചു. പ്രൊഫസറെ ഏതാനും ദിവസമായി കാണാതായിരുന്നു. ഇയാൾ ഭീകര സംഘടനയിൽ ചേർന്നന്ന സൂചനകളും സൈന്യവും പൊലീസും പുറത്തുവിട്ടിരുന്നു. കഴിഞ്ഞ വർഷം സൈന്യം വധിച്ച ഹിസ്ബുൾ മുജാഹിദീൻ നേതാവ് ബുർഹാൻ വാനിയുടെ അടുത്ത അനുയായിയെ സന്ദർശിക്കാനും അവർക്കൊപ്പം ചേരാനുമാണ് ഭട്ട് വീടുവിട്ട് പോയതെന്ന വിവരമാണ് പൊലീസ് പുറത്തുവിട്ടത്. പ്രൊഫ. ഭട്ട് ഏറെക്കാലമായി ഭീകര സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

ഗന്ദർബലിൽ നിന്ന് ഭട്ടിന്റെ രക്ഷിതാക്കളെ സ്ഥലത്തെത്തിച്ച് കീഴടങ്ങാൻ സമ്മർദ്ദം ചെലുത്തിയെങ്കിലും വഴങ്ങിയില്ല. പ്രൊഫസർ ഭട്ട് ഹിസ്ബുൾ കമാൻഡർ സദ്ദാം പാടറിനെ സന്ദർശിക്കാനെത്തിയപ്പോഴാണ് സൈന്യത്തിന്റെ ആക്രമണമെന്നാണ് നിഗമനം. ഇതേക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഭീകരുടെ ഒളിവിടം വളഞ്ഞുള്ള സൈനിക നീക്കം. ഇതിനെ തുടർന്നാണ് ഏറെനേരം നീണ്ട ഏറ്റുമുട്ടലിന് ശേഷം അഞ്ച് ഭീകരരേയും സൈന്യം വധിച്ചത്.

ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസും സൈന്യവും ഷോപ്പിയാനിലെ ബാദിഗം ഗ്രാമം വളയുകയായിരുന്നു. കീഴടങ്ങാൻ അവസരം നൽകിയെങ്കിലും ഭീകരർ വെടിവച്ചതോടെ സൈന്യം പ്രത്യാക്രമണം തുടങ്ങി. ഈ സൈനിക ഓപ്പറേഷനിൽ ഒരു സൈനികനും പൊലീസ് ഓഫിസർക്കും പരിക്കേറ്റിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP