Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭർത്താവിനും ഭാര്യയ്ക്കും എയ്ഡ്‌സെന്ന് റിപ്പോർട്ട്; യുവാവും യുവതിയും പരസ്പരം ചേർത്ത് കെട്ടിപ്പിടിച്ച് തൂങ്ങിമരിച്ചു; ലഖ്‌നൗവിൽനിന്നും ഒരു ദുരന്തകഥ

ഭർത്താവിനും ഭാര്യയ്ക്കും എയ്ഡ്‌സെന്ന് റിപ്പോർട്ട്; യുവാവും യുവതിയും പരസ്പരം ചേർത്ത് കെട്ടിപ്പിടിച്ച് തൂങ്ങിമരിച്ചു; ലഖ്‌നൗവിൽനിന്നും ഒരു ദുരന്തകഥ

ച്ച്.ഐ.വി.ബാധിതരാണെന്ന് തെളിഞ്ഞതിന്റെ രണ്ടാംനാൾ ഭർത്താവും ഭാര്യയും ലഖ്‌നൗവിൽ പരസ്പരം ചേർത്ത് കെട്ടിയശേഷം തൂങ്ങിമരിച്ചു. പ്രീതിനഗറിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ദമ്പതിമാർക്ക് പത്തുമാസം പ്രായമുള്ള കുഞ്ഞുണ്ട്. പ്രായമായ മാതാപിതാക്കളും ഇവരോടൊപ്പമായിരുന്നു താമസം.

ഒറ്റക്കുരുങ്ങിൽ തൂങ്ങിയാണ് ഇരുവരും ജീവനൊടുക്കിയത്. പൊലീസെത്തി മൃതദേഹങ്ങൾ വേർപെടുത്താൻതന്നെ ഏറെ പണിപ്പെടേണ്ടിവന്നു. പുലർച്ചെ രണ്ടുമണിയോടെ കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽകേട്ട് യുവാവിന്റെ അച്ഛൻ മുറിയിലെത്തി നോക്കുമ്പോഴാണ് ഇരുവരും തൂങ്ങിയ വിവരം അറിയുന്നത്. പരിഭ്രാന്തരായ മാതാപിതാക്കൾ അയൽക്കാരെ വിളിച്ചുവരുത്തി. അയൽക്കാരാണ് പൊലീസിന് വിവരം അറിയിച്ചത്.

ശനിയാഴ്ചയാണ് ഇവർ എച്ച്.ഐ.വി. പോസിറ്റീവാണെന്ന വിവരം അറിയുന്നത്. അതുമുതൽക്ക് ഇരുവരും കടുത്ത വിഷമത്തിലായിരുന്നു. അലിഗഞ്ജ് പൊലീസാണ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചത്. ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും രോഗവിവരമറിഞ്ഞതിന്റെ നൈരാശ്യമാകാം ജീവനൊടുക്കാൻ കാരണമെന്നും അലിഗഞ്ജ് പൊലീസ് സർക്കിൾ ഓഫീസർ മീനാക്ഷി ഗുപ്ത പറഞ്ഞു.

ഡൽഹിയിൽ സ്വകാര്യകമ്പനിയിൽ ജോലി ചെയ്യുന്ന യുവാവ് ഒന്നരവർഷം മുമ്പാണ് വിവാഹിതനായത്. ഡിസംബറിൽ ഇയാളെ ഉത്തരാഖണ്ഡിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ സുഖമില്ലാതിരുന്നതിനാൽ ജോലിക്ക് പോയില്ല. ശരീരത്തിലാകെ പാടുകൾ വന്നതോടെയാണ് ആശുപത്രിയിൽ പോകാൻ തയ്യാറായത്. എനനമാർച്ച് ഒന്നിന് ഉത്തരാഖണ്ഡിൽ ജോലിക്ക് ചേരാനായിരുന്നു പ്ലാൻ. എന്നാൽ, ചികിത്സകളൊന്നും ഫലിക്കാതെ വന്നതോടെ ഡോക്ടർമാകർ എച്ച്.ഐ.വി. പരിശോധിക്കാൻ ആവശ്യപ്പെട്ടു.

ഇതേത്തുടർന്നാണ് ഇരുവരും പരിശോധനയ്ക്ക് തയ്യാറായത്.. ശനിയാഴ്ച റിസൽട്ട് വന്നപ്പോൾ ഇരുവരും എച്ച്.ഐ.വി. പോസിറ്റീവാണെന്ന് തെളിഞ്ഞു. കൂടുതൽ വിദഗ്ധ പരിശോധന നടത്താമെന്ന് മാതാപിതാക്കൾ ഇരുവരെയും ആശ്വസിപ്പിച്ചിരുന്നു. എന്നാൽ, കടുത്ത മനോവിഷമത്തോടെ ശനിയും ഞായറും തള്ളിനീക്കിയ ദമ്പതിമാർ, തിങ്കളാഴ്ച പുലർച്ചെ ജീവനൊടുക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP