Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡേരയിൽ വച്ച് സ്ത്രീകളാരും പീഡനത്തിന് ഇരയായിട്ടില്ല; ഒരു കത്തിന്റെ അടിസ്ഥാനത്തിൽ ആരെയെങ്കിലും കുറ്റക്കാരനെന്നു പറയാൻ സാധിക്കുമോ? അച്ഛന് മകളെ സ്പർശിച്ചു കൂടെ? മകൾ അച്ഛനെ സ്നേഹിക്കില്ലേ? ഗുർമീത് റാം റഹീമുമായി അവിഹിതമെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ഹണിപ്രീത് ക്യമാറയ്ക്ക് മുന്നിൽ; വിവാദ സ്വാമിയുടെ വളർത്തു മകൾ കീഴടങ്ങുമെന്നും സൂചന

ഡേരയിൽ വച്ച് സ്ത്രീകളാരും പീഡനത്തിന് ഇരയായിട്ടില്ല; ഒരു കത്തിന്റെ അടിസ്ഥാനത്തിൽ ആരെയെങ്കിലും കുറ്റക്കാരനെന്നു പറയാൻ സാധിക്കുമോ? അച്ഛന് മകളെ സ്പർശിച്ചു കൂടെ? മകൾ അച്ഛനെ സ്നേഹിക്കില്ലേ? ഗുർമീത് റാം റഹീമുമായി അവിഹിതമെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ഹണിപ്രീത് ക്യമാറയ്ക്ക് മുന്നിൽ; വിവാദ സ്വാമിയുടെ വളർത്തു മകൾ കീഴടങ്ങുമെന്നും സൂചന

ന്യൂഡൽഹി: അച്ഛനും മകളും തമ്മിലുള്ള ബന്ധമായിരുന്നു ഡേരാ സച്ഛാ സൗദാ തലവൻ ഗുർമീത് റാം റഹീം സിങ്ങുമായി ഉണ്ടായിരുന്നതെന്ന് ഹണിപ്രീത് ഇൻസാൻ. ഇന്ത്യാ ടുഡേക്കു നൽകിയ അഭിമുഖത്തിലാണ് ഹണിപ്രീത് ഇക്കാര്യം വ്യക്തമാക്കിയത്. ഗുർമീത് നിരപരാധിയാണെന്നും അവർ പറഞ്ഞു. ഒളിവിലുള്ള ഹണിപ്രീതിന് വേണ്ടി പൊലീസ് തെരച്ചിൽ നടത്തുകയാണ്. അതിനിടെയാണ് അഭിമുഖം പുറത്തുവന്നത്. ഗുർമീതിനെ ബലാത്സംഗക്കേസിൽ ശിക്ഷിച്ചതിനെ തുടർന്നുണ്ടായ കലാപം ആസൂത്രണം ചെയ്തത് ഹണിപ്രീതിന്റെ നേതൃത്വത്തിലാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഗുർമീതിന്റെ ശിക്ഷാവിധി പ്രഖ്യാപനത്തിനു ശേഷം ഹണിപ്രീത് അപ്രത്യക്ഷയായിരുന്നു.

ഹണിപ്രീതും ഗുർമീതുമായി അവിഹത ബന്ധമുണ്ടെന്ന് ഹണിപ്രീതിന്റെ ഭർത്താവ് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ക്യാമറയ്ക്ക് മുമ്പിലെത്തി നിലപാട് വിശദീകരിക്കുന്നത്. ബലാത്സംഗക്കേസിൽ കുറ്റവാളിയാണെന്നു കണ്ടെത്തിയതിനെ തുടർന്ന് നിലവിൽ ജയിലിലാണ് ഗുർമീത്. അച്ഛനും മകളും തമ്മിലുള്ള പരിശുദ്ധമായ ബന്ധത്തെ എങ്ങനെയാണ് മറ്റുള്ളവർക്ക് ചോദ്യം ചെയ്യാൻ സാധിക്കുകയെന്നും ഹണിപ്രീത് ആരാഞ്ഞു. അച്ഛന് മകളെ സ്പർശിച്ചു കൂടെ? മകൾ അച്ഛനെ സ്നേഹിക്കില്ലേ?- ഹണിപ്രീത് അഭിമുഖത്തിൽ ചോദിച്ചു.

സിനിമാതാരമാകാനാണോ ഗുർമീതിനെ സമീപിച്ചതെന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു ഹണിപ്രീതിന്റെ ഉത്തരം. നടിയാകാൻ ആഗ്രഹിച്ചിരുന്നില്ലെന്നും ക്യാമറയ്ക്കു പിന്നിൽനിൽക്കാനായിരുന്നു താത്പര്യമെന്നും ഹണിപ്രീത് പറഞ്ഞു.ഡേരയിൽ വച്ച് സ്ത്രീകളാരും പീഡനത്തിന് ഇരയായിട്ടില്ല. ഒരു കത്തിന്റെ അടിസ്ഥാനത്തിൽ ആരെയെങ്കിലും കുറ്റക്കാരനെന്നു പറയാൻ സാധിക്കുമോ?
എന്റെ പിതാവിനും എനിക്കും നീതിന്യായ വ്യവസ്ഥയിൽ പൂർണവിശ്വാസമുണ്ടെന്നും അവർ പറഞ്ഞു.

കീഴടങ്ങുമോ എന്ന ചോദ്യത്തിന് നിയമോപദേശത്തിനു ശേഷം തീരുമാനിക്കുമെന്നായിരുന്നു മറുപടി. 36 ദിവസമായി ഒളിവിലാണ് ഹണിപ്രീത്. കീഴടങ്ങുന്നതിന് മുന്നോടിയായാണ് ഹണിപ്രീത് അഭിമുഖം നൽകിയതെന്ന് സൂചനയുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP