Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പകലന്തിയോളം പണിയെടുത്താലും ആട്ടും തുപ്പും മാത്രം മിച്ചം! മതിയായ ശമ്പളം കിട്ടുന്നില്ലെന്ന വീട്ടുജോലിക്കാരുടെ പരാതിക്ക് പരിഹാരമാകുന്നു; തുല്യജോലിക്ക് തുല്യവേതനവും വാർദ്ധക്യകാല പെൻഷനും സ്ത്രീകൾക്ക് പ്രസവാവധിയും; കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ നയത്തിൽ യൂണിയനുണ്ടാക്കാനുള്ള അവകാശവും

പകലന്തിയോളം പണിയെടുത്താലും ആട്ടും തുപ്പും മാത്രം മിച്ചം! മതിയായ ശമ്പളം കിട്ടുന്നില്ലെന്ന വീട്ടുജോലിക്കാരുടെ പരാതിക്ക് പരിഹാരമാകുന്നു; തുല്യജോലിക്ക് തുല്യവേതനവും വാർദ്ധക്യകാല പെൻഷനും സ്ത്രീകൾക്ക് പ്രസവാവധിയും; കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ നയത്തിൽ യൂണിയനുണ്ടാക്കാനുള്ള അവകാശവും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:അന്യരുടെ വീട്ടിൽ പകലന്തിയോളം പണിയെടുത്താലും മതിയായ വേതനം കിട്ടുന്നില്ലെന്ന വീട്ടുജോലിക്കാരുടെ പരാതിക്ക് പരിഹാരമാകുന്നു. ഇവർക്കായി നിശ്ചിത വേതനവും തുല്യജോലിക്കു തുല്യവേതനവും വാർധക്യകാല പെൻഷനും സ്ത്രീകൾക്കു പ്രസവാവധിയും നൽകാൻ വ്യവസ്ഥ കൊണ്ടുവരുന്നു. വീട്ടുജോലിക്കാർക്കായി കേന്ദ്രസർക്കാർ കൊണ്ടുവരുന്ന പുതിയ നയത്തിൽ ഉൾക്കൊള്ളിക്കുന്ന വിഷയങ്ങൾ കേന്ദ്ര തൊഴിൽ മന്ത്രാലയം പുറത്തുവിട്ടു.

മറ്റു വിവിധ മേഖലകളിലെ തൊഴിലാളികൾക്കു ലഭിക്കുന്ന അവകാശങ്ങളും സാമൂഹികക്ഷേമ പരിപാടികളും വീട്ടു ജോലിക്കാർക്കും ലഭ്യമാക്കുകയാണു ലക്ഷ്യം. കൃത്യമായ കണക്കെടുപ്പു നടത്തിയിട്ടില്ലെങ്കിലും രാജ്യത്ത് ഏതാണ്ടു 45 ലക്ഷം വീട്ടുജോലിക്കാരുണ്ടെന്നാണു കണക്കാക്കുന്നത്.

രാജ്യാന്തര തൊഴിൽ സംഘടനയുടെ 189 ാമതു കൺവൻഷൻ വീട്ടുജോലിക്കാർക്കും എല്ലാ തൊഴിലവകാശങ്ങളും ഉറപ്പുനൽകുന്നുവെങ്കിലും രാജ്യത്തു ഇതുവരെ അതുനടപ്പായിട്ടില്ല. പൊതുജനങ്ങൾക്കു പുതിയ നയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിക്കാം.

വീട്ടുജോലിക്കാരെ തൊഴിലാളികൾ എന്ന നിർവചനത്തിൽ കൊണ്ടുവരും. സംസ്ഥാന സർക്കാരിന്റെ തൊഴിൽ വകുപ്പിൽ തൊഴിലാളികളായി രജിസ്റ്റർ ചെയ്യാനും സൗകര്യമുണ്ടാക്കും. വീട്ടുജോലിക്കാർക്കു സ്വന്തം യൂണിയൻ ഉണ്ടാക്കാം. മറ്റു യൂണിയനുകളും അസോസിയേഷനുകളുമായി കൂട്ടുചേരാം. നൈപുണ്യ പരിശീലനം നൽകും. വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾക്കു റജിസ്‌ട്രേഷൻ നിർബന്ധമാക്കും.തർക്കങ്ങൾ പരിഹരിക്കാൻ സമിതികൾ രൂപവൽക്കരിക്കും.മിനിമം കൂലി, ആരോഗ്യ ഇൻഷുറൻസ്, പെൻഷൻ, വാർധക്യകാല പെൻഷൻ തുടങ്ങിയവ ഏർപ്പെടുത്തും. സ്ത്രീ ജീവനക്കാർക്കു പ്രസവാവധിയും ഉണ്ടായിരിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP