Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എനിക്ക് ഫാഷൻ ഡിസൈനർമാരില്ല; തന്റെ കുർത്തകൾ ഡിസൈൻ ചെയ്യുന്നത് താൻ തന്നെ: വിദ്യാർത്ഥികളുടെ ചോദ്യത്തിന് മറുപടിയായി ഫാഷൻ രഹസ്യം വെളിപ്പെടുത്തി മോദി

എനിക്ക് ഫാഷൻ ഡിസൈനർമാരില്ല; തന്റെ കുർത്തകൾ ഡിസൈൻ ചെയ്യുന്നത് താൻ തന്നെ: വിദ്യാർത്ഥികളുടെ ചോദ്യത്തിന് മറുപടിയായി ഫാഷൻ രഹസ്യം വെളിപ്പെടുത്തി മോദി

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിലെ സ്റ്റൈൽ മന്നൻ കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ കുർത്തയും വാച്ചും എല്ലാം അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്നെ ഏറെശ്രദ്ധ നേടിയിരുന്നു. മോദിക്ക് വസ്ത്രങ്ങൾ ആരാണ് ഡിസൈൻ ചെയ്യുന്നതെന്ന ചോദ്യങ്ങളും പലതവണ ഉയരുകയുണ്ടായി. ചിലപ്പോൾ ഇത് വിവാദങ്ങൾക്കും വഴിമാറി. എന്നാൽ ഇപ്പോൾ തന്റെ ഫാദഷൻ വസ്ത്രങ്ങളുടെ രഹസ്യം വെളിപ്പെടുത്തിയിരിക്കയാണ് ഇന്ത്യൻ പ്രധാനമന്ത്രി മോദി.

തനിക്ക് ഫാഷൻ ഡിസൈനറില്ലെന്നും താൻ വളരെ ലളിതമായ വസ്ത്രങ്ങളാണ് ധരിക്കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു. അദ്ധ്യാപക ദിനത്തിന് മുന്നോടിയായി ഡൽഹിയിലെ സ്‌കൂൾ വിദ്യാർത്ഥികളുമായി സംസാരിക്കവെ വ്യത്യസ്തമായ വസ്ത്രധാരണത്തെപ്പറ്റി ചോദിച്ച വിദ്യാർത്ഥിക്ക് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മോദിയെ ഇന്ത്യൻ വസ്ത്രധാരണത്തിന്റെ ബ്രാന്റ് അംബാസഡറെന്നാണ് വിദ്യാർത്ഥി വിശേഷിപ്പിച്ചത്. മോദി കുർത്തകൾക്ക് വലിയ പ്രചാരം നേടിയിട്ടുണ്ടെന്നും അതേപ്പറ്റിയുള്ള അഭിപ്രായം എന്താണെന്നുമായിരുന്നു വിദ്യാർത്ഥിയുടെ ചോദ്യം.

'ഞാൻ പാവപ്പെട്ട കുടുംബത്തിൽ നിന്നാണ് വരുന്നത്. ഗുജറാത്തിലെ കാലാവസ്ഥ അത്രയ്ക്ക് തണുപ്പുള്ളതല്ല. അതിനാൽ ഞാൻ കുർത്തയും പൈജാമയും ധരിക്കും. ഞാനാണ് എന്റെ വസ്ത്രങ്ങൾ നനയ്ക്കുന്നത്. നീളൻ കൈകളുള്ള വസ്ത്രങ്ങൾ വൃത്തിയാക്കാൻ ഏറെ സമയം എടുക്കും. അതിനാൽ ഞാനവയുടെ നീളം കുറച്ച് സ്ലീവ്‌ലെസ് കുർത്തയാക്കി. അതെന്റെ ജോലി എളുപ്പമുള്ളതാക്കിയതോടെയാണ് പിന്നീടും ചെറിയ കൈയുള്ള വസ്ത്രം ഞാൻ ധരിച്ചത്.' എന്ന് മോദി പുഞ്ചിരിയോടെ പറഞ്ഞു.

എല്ലായ്‌പ്പോഴും വൃത്തിയായിരിക്കാൻ താൻ ശ്രദ്ധിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് വസ്ത്രങ്ങൾ തേയ്ക്കാൻ പണമില്ലായിരുന്നു. അതിനാൽ ഞാൻ കുടത്തിൽ കൽക്കരിയിട്ടാണ് എന്റെ കുർത്ത തേച്ചിരുന്നത്. തന്റെ കാൻവാസ് ഷൂസ് വെളുപ്പിക്കാൻ താൻ സ്‌കൂളിലെ ക്ലാസിന് ശേഷം ചോക്ക് ഉപയോഗിച്ചിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP