Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഞ്ചസാര മില്ലിൽ നിന്നും രാസ വസ്തുക്കൾ ഒഴുകിയത് ബിയാസ് നദിയിലേക്ക്; പഞ്ചാബിൽ നൂറുകണക്കിന് മത്സ്യങ്ങൾ അടക്കം ജലജീവികൾ ചത്ത് പൊങ്ങുന്നു

പഞ്ചസാര മില്ലിൽ നിന്നും രാസ വസ്തുക്കൾ ഒഴുകിയത് ബിയാസ് നദിയിലേക്ക്; പഞ്ചാബിൽ നൂറുകണക്കിന് മത്സ്യങ്ങൾ അടക്കം ജലജീവികൾ ചത്ത് പൊങ്ങുന്നു

പഞ്ചാബ്: പഞ്ചസാര മില്ലിൽ നിന്നുള്ള രാസവസ്തുക്കൾ നദിയിലേക്ക് ഒഴുക്കിയതിനെ തുടർന്ന് ബിയാസ് നദിയിൽ നിരവധി മത്സ്യങ്ങൾ ചത്തു പൊങ്ങുന്നു. വ്യാഴാഴ്ച നൂറ് കണക്കിന് മത്സ്യങ്ങളും ജലജീവികളുമാണ് ചത്ത് പൊങ്ങിയത്. ചഞ്ചസാര മില്ലിൽ നിന്നും നദിയിലേക്ക് ഒഴുകിയ രാസദ്രാവകമാണ് നദിയിലെ ജലത്തെ വിഷമയമാക്കിയത്.

ഗുദുരാസ് പൂർ ജില്ലയിലെ ഛദ്ദ ഷുഗർ ഇൻഡസ്ട്രീസ് ആണ് രാസദ്രാവകം നദിയിൽ ഒഴുക്കിയത്. എന്നാൽ ഇത് അറിയാതെ സംഭവിച്ചതാണെന്നാണ് കമ്പനിയുടെ വിശദീകരണം. നേരം വെളുത്തപ്പോൾ ജനങ്ങൾ നദീ ജലം ചുവന്ന നിറത്തിലായി കാണപ്പെടുകയും നൂറു കണക്കിന് ചത്ത മീനുകൾ ഒഴുകി നടക്കുന്നതും നദി തീരത്ത് ചത്ത മീനുകൾ കൂടി കിടക്കുന്നതും കണ്ടെത്തുകയായിരുന്നു. അമൃത്സർ, കപൂർത്തല, ടാൺ ടരൺ എന്നിവിടങ്ങളിലാണ് മീനുകൾ ചത്തു പൊങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP