Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട രേഖകളിൽ 'സെക്‌സ്' എന്ന വാക്ക് ഉപയോഗിക്കണ്ട; അതിനെക്കുറിച്ചുള്ള ഭാഗം ഒറ്റ വാചകമാക്കി ചുരുക്കണം: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നിർദ്ദേശം ഇങ്ങനെ

ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട രേഖകളിൽ 'സെക്‌സ്' എന്ന വാക്ക് ഉപയോഗിക്കണ്ട; അതിനെക്കുറിച്ചുള്ള ഭാഗം ഒറ്റ വാചകമാക്കി ചുരുക്കണം: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നിർദ്ദേശം ഇങ്ങനെ

ന്യൂഡൽഹി: കൗമാരക്കാർക്കുവേണ്ടിയുള്ള ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട രേഖകളിൽ 'സെക്‌സ്' എന്ന വാക്ക് ഉപയോഗിക്കേണ്ടെന്നു കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം. ഈ വിഷയത്തെക്കുറിച്ചുള്ള ഭാഗം ഒറ്റ വാചകമാക്കി ചുരുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെടുന്നു.

ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിദഗ്ധ സമിതിയുടെ ശുപാർശയിൽ രണ്ടുതവണ 'സെക്ഷ്വൽ' എന്ന വാക്ക് ഉപയോഗിച്ചിരുന്നു. ഈ വാക്ക് നീക്കം ചെയ്ത് ശുപാർശകൾ വെട്ടിച്ചുരുക്കാൻ വിദഗ്ധ സമിതിക്കുമേൽ മാനവവിഭവശേഷി മന്ത്രാലയം സമ്മർദ്ദം ചെലുത്തിയതെന്നു 'ദ ടെലഗ്രാഫ്' റിപ്പോർട്ട് ചെയ്യുന്നു.

ഈ വർഷം മെയിലാണ് വിദഗ്ധ സമിതിയുടെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. സ്മൃതി ഇറാനിയായിരുന്നു അന്നു മാനവവിഭവശേഷി മന്ത്രി. വിദഗ്ധ സമിതിയുടെ ഒറിജിനൽ റിപ്പോർട്ടിന്റെ അരപേജിലേറെയും പരാമർശിച്ചിരുന്നതു ലൈംഗികവിദ്യാഭ്യാസത്തെക്കുറിച്ചാണ്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങൾക്കെതിരെയുള്ള പ്രചരണമായിരുന്നു ഇത്. എന്നാൽ അവസാനഘട്ട ചർച്ചകളിൽ മാനവവിഭവശേഷി മന്ത്രാലയം ഇതിനെതിരെ രംഗത്തുവരികയായിരുന്നെന്നാണ് റിപ്പോർട്ടു വ്യക്തമാക്കുന്നത്.

'സെക്സ് അല്ലെങ്കിൽ സെക്ഷ്വൽ എന്നിങ്ങനെയുള്ള വാക്കുകൾ ഉപയോഗിക്കരുത്. അതിനെക്കുറിച്ചുള്ള ഭാഗം ഒറ്റ വാചകമാക്കി ചുരുക്കണം.' എന്നാണ് മാനവവിഭവശേഷി മന്ത്രാലയം നിർദേശിച്ചത്. കൗമാരക്കാരുടെ ആരോഗ്യ പ്രശ്നങ്ങൾ പ്രത്യേകിച്ച് പ്രത്യുല്പാദന, ലൈംഗിക ആരോഗ്യപ്രശ്നങ്ങൾ പരിശോധിക്കേണ്ടതുണ്ട് എന്നായിരുന്നു ഒറിജിനൽ റിപ്പോർട്ടിലെ ഒരു വാക്യം. ഈ വാചകം മാറ്റി സാംസ്‌കാരികപരമായി സെൻസിറ്റീവായായ മേഖലകളിൽ കൃത്യമായ വിവരങ്ങളുടെ അപര്യാപ്തതയുണ്ട്' എന്നു ചേർക്കുകയാണുണ്ടായത്.

റിപ്പോർട്ട് തയ്യാറാക്കിയതു മുൻ ക്യാബിനറ്റ് സെക്രട്ടറി ടി.എസ്.ആർ സുബ്രഹ്മണ്യൻ അധ്യക്ഷനായ കമ്മിറ്റിയായിരുന്നു. സെക്ഷ്വൽ എന്ന വാക്ക് ചില ആളുകൾക്ക് പ്രശ്നമാകുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞതായി കമ്മിറ്റിയിലെ പാനൽ അംഗം സ്ഥിരീകരിച്ചുവെന്നം ടെലഗ്രാഫ് വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP