Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാതാപിതാക്കളെ കാണണമെന്ന് ആവശ്യപ്പെട്ടു; പെൺമക്കളോടൊപ്പം ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തി

മാതാപിതാക്കളെ കാണണമെന്ന് ആവശ്യപ്പെട്ടു; പെൺമക്കളോടൊപ്പം ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തി

ജയ്പൂർ: മാതാപിതാക്കളെ കാണണമെന്ന് ആവശ്യപ്പെട്ട ഭാര്യയെ ഭർത്താവ് കോടാലിക്ക് വെട്ടികൊലപ്പെടുത്തി. രാജസ്ഥാനിലെ ഖേർഖഡ ഗ്രാമത്തിലാണ് സംഭവം. പെൺമക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന 45കാരിയെയാണ് ഭർത്താവ് ചെയിൻ സിങ് കോടാലി ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തിയത്.

വീട്ടുകാരെ കാണാൻ പോകുന്നതിനെ ചൊല്ലിയും ദമ്പതികൾ തമ്മിൽ തർക്കം നടന്നിരുന്നു. പിന്നീട് ഉറങ്ങാൻ പോയ യുവതിയെ ചെയിൻ സിങ് വെട്ടികൊലപെടുത്തുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഇസ്‌ലാം അലി പറഞ്ഞു.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ചെയിൻ സിങ് ഒളിവിലാണ്. ഇയാൾക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP