Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബലാത്സംഗം മൂടിവച്ചേക്കൂ; ബലാത്സംഗിയെ ഇര അഞ്ചുതവണ അടിക്കട്ടെ: ഭൂരഹിത കർഷകന്റെ മകളോട് ഒരു പഞ്ചായത്ത് പ്രവർത്തിച്ച വിധം

ബലാത്സംഗം മൂടിവച്ചേക്കൂ; ബലാത്സംഗിയെ ഇര അഞ്ചുതവണ അടിക്കട്ടെ: ഭൂരഹിത കർഷകന്റെ മകളോട് ഒരു പഞ്ചായത്ത് പ്രവർത്തിച്ച വിധം

ബലാത്സംഗം ചെയ്തയാൾക്കെതിരെ പൊലീസിൽ പരാതിപ്പെടാൻ പാടില്ലെന്നും അങ്ങനെ ചെയ്താൽ സാമൂഹ്യഭ്രഷ്ട് കല്പിക്കുമെന്നും പഞ്ചായത്തുവക ഭീഷണി. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തിനു മീതേയാണ് ഉത്തർപ്രദേശിലെ ബിജനൂർ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് ഈ തീരുമാനം അടിച്ചേല്പിച്ചത്. ചെയ്ത കുറ്റത്തിന് പ്രതികാരമായി ബലാത്സംഗിയെ അഞ്ചുതവണ അടിച്ചുകൊള്ളാൻ ഇരയായ പെൺകുട്ടിക്ക് അനുവാദവും നൽകിയിട്ടുണ്ട്, ഗ്രാമ പഞ്ചായത്ത്.

ചന്ദക് ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് പതിനാലുകാരിയായ പെൺകുട്ടി ബലാൽക്കാരത്തിന് ഇരയായത്. വിവരം മാതാപിതാക്കളെ അറിയിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നും കുറ്റവാളി ഭീഷണിപ്പെടുത്തി. ബുധനാഴ്ച ഇതേയാൾ ഇതേ പെൺകുട്ടിയെ വീണ്ടും അപമാനിക്കാൻ ശ്രമിച്ചതോടെയാണ്, അവൾ അച്ഛനമ്മമാരെ വിവരം അറിയിക്കുന്നത്. അതോടെ വേട്ടക്കാരനെതിരെ പരാതി നൽകാൻ പെൺകുട്ടിയും കുടുംബവും മാണ്ട്‌വാർ പൊലീസ് സ്റ്റേഷനിലെത്തി. പീഡകന്റെ കുടുംബവും പഞ്ചായത്ത് അംഗങ്ങളും തൊട്ടുപിന്നാലെ സ്റ്റേഷനിലെത്തുകയും കേസ് എടുക്കുന്നതിൽ നിന്ന് പൊലീസിനെ വിലക്കുകയും ചെയ്തു. തുടർന്ന് പഞ്ചായത്ത് കൂടി പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ട് പ്രഥമവിവര റിപ്പോർട്ട് പോലും രജിസ്റ്റർ ചെയ്യാതെ പെൺകുട്ടിയെയും കുടുംബത്തെയും പൊലീസ് പറഞ്ഞുവിട്ടു.

വ്യാഴാഴ്ച ചേർന്ന പഞ്ചായത്ത് യോഗം പാസാക്കിയ പ്രമേയം അനുസരിച്ച് പെൺകുട്ടി കുറ്റവാളിക്കെതിരെ പരാതി ഉന്നയിക്കാൻ പാടില്ല. പകരം അയാളെ അഞ്ചുതവണ അടിക്കാം. പൊലീസിൽ പരാതിപ്പെട്ടാൽ അവരെ കുടുംബത്തോടെ സാമൂഹ്യഭ്രഷ്ടരാക്കും. ഭൂരഹിത കർഷകനായ പെൺകുട്ടിയുടെ പിതാവിന് പഞ്ചായത്തിന്റെ തീരുമാനം അംഗീകരിക്കുകയല്ലാതെ വഴിയുണ്ടായിരുന്നില്ല. ആരോപണവിധേയന്റെ കുടുംബക്കാർ വലിയ സ്വാധീനമുള്ളവരാണ്. പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ഇടപെട്ടതിനാൽ കേസ് എടുക്കാൻ പൊലീസും തയ്യാറായിട്ടില്ല.

എന്നാൽ ഇരയായ പെൺകുട്ടിയിൽ നിന്നോ അവരുടെ കുടുംബക്കാരിൽ നിന്നോ തനിക്ക്‌ ഇതേവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ആയതിനാൽ ആരോപണവിധേയനെതിരെയോ പഞ്ചായത്ത് അംഗങ്ങൾക്കെതിരെയും നിയമനടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും മാണ്ഡ്‌വാർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ഓംപാൽ സിങ് പറഞ്ഞു. എന്തുകൊണ്ടാണ് പരാതി രേഖപ്പെടുത്താതിരുന്നതെന്നും പഞ്ചായത്ത് അംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കാതെയിരുന്നതെന്നും വിശദീകരിക്കാൻ എസ്എച്ച്ഒയോട് ആവശ്യപ്പെട്ടതായി ബിജനൂർ (റൂറൽ) എഎസ്‌പി രാധേ ശ്യാം പറഞ്ഞു.

ഇരയായെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താനായി ഒരു പൊലീസ് സംഘത്തെ ചാന്ദക് ഗ്രാമത്തിലേക്ക്‌ അയച്ചിട്ടുണ്ട്. പരാതി കിട്ടിയാലുടൻ ആരോപിതനെതിരെ പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യുമെന്നും എഎസ്‌പി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP