Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തെ ഏറ്റവും മികച്ച നഗരം വിയന്ന; മോശം ബാഗ്ദാദ്; ഇന്ത്യൻ നഗരങ്ങളിൽ ഭേദം ഹൈദരാബാദ്; 230 നഗരങ്ങളിൽ ഒടുവിൽ എങ്കിലും ഇടം പിടിച്ചത് ഇന്ത്യയിലെ ഏഴു നഗരങ്ങൾ മാത്രം

ലോകത്തെ ഏറ്റവും മികച്ച നഗരം വിയന്ന; മോശം ബാഗ്ദാദ്; ഇന്ത്യൻ നഗരങ്ങളിൽ ഭേദം ഹൈദരാബാദ്; 230 നഗരങ്ങളിൽ ഒടുവിൽ എങ്കിലും ഇടം പിടിച്ചത് ഇന്ത്യയിലെ ഏഴു നഗരങ്ങൾ മാത്രം

ന്യൂഡൽഹി: ഉദ്യാന നഗരമായ ബംഗളൂരുവിനേയും വാണിജ്യ നഗരമായ മുംബൈയേയും പിന്തള്ളി ഇന്ത്യയിലെ മികച്ച നഗരമെന്ന ഖ്യാതി ഹൈദരാബാദ് സ്വന്തമാക്കി. അന്താരാഷ്ട തലത്തിൽ നടത്തിയ ഒരു സർവേയിലാണ് മികച്ച 230 നഗരങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ഹൈദരാബാദ് 138-ാം സ്ഥാനം കൈവരിച്ചത്. കൺസൾട്ടൻസി സ്ഥാപനമായ മെർസറിന്റെ ക്വാളിറ്റി ഓഫ് ലിവിങ് റിപ്പോർട്ട് -2015ലാണ് ഹൈദരാബാദിനെ കൂടാതെ പൂന (145), ബംഗളൂരു (146), ചെന്നൈ (151), മുംബൈ (152), ന്യൂഡൽഹി (154), കൊൽക്കത്ത എന്നിവ കൂടി ഉൾപ്പെട്ടിരിക്കുന്നത്.

ലോകത്തെ ഏറ്റവും മികച്ച നഗരമായി റിപ്പോർട്ട് പറയുന്നത് വിയന്നയാണ്. തുടർച്ചയായി രണ്ടാം തവണ വിയന്ന ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ്. ബാഗ്ദാദിനെയാണ് ഏറ്റവും മോശം സിറ്റിയായി തെരഞ്ഞെടുത്തിരിക്കുന്നത്. ബാഗ്ദാദിനൊപ്പം സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് ബാംഗ്വി ലിസ്റ്റിൽ അവസാനം ഇടംപിടിച്ചിരിക്കുന്നത്.

അതേസമയം ശ്രീലങ്കയുടെ തലസ്ഥാനമായ കൊളമ്പോ ലിസ്റ്റിൽ ഹൈദരാബാദിന് മേൽ ഇടം പിടിച്ചിട്ടുണ്ട്. 132-ാം സ്ഥാനം. ബംഗ്ലാദേശിലെ ധാക്കയ്ക്ക് 211-ാം സ്ഥാനവും പാക്കിസ്ഥാനിലെ ഇസ്ലാമബാദ്, ലാഹോർ, കറാച്ചി എന്നിവിടങ്ങൾ യഥാക്രമം 191, 199, 202 സ്ഥാനങ്ങളിലുണ്ട്.

രാഷ്ട്രീയവും സാമൂഹികവുമായി പരിതസ്ഥിതികൾ, മെഡിക്കൽ, ഹെൽത്ത് കെയർ, പബ്ലിക് സർവീസ്, റിക്രിയേഷൻ സൗകര്യങ്ങൾ, പ്രകൃതിപരിസ്ഥിതി തുടങ്ങിയവയാണ് മെച്ചപ്പെട്ട നഗരത്തെ തെരഞ്ഞെടുക്കുന്നതിന് അടിസ്ഥാനകാര്യങ്ങളായി പരിഗണിച്ചിട്ടുള്ളത്. മുംബൈയിലും ഡൽഹിയിലും അടുത്ത കാലത്തായി ജനസാന്ദ്രതയിൽ അനിയന്ത്രിതമായ തോതിലാണ് വർധന ഉണ്ടായിട്ടുള്ളതെന്നും ശുദ്ധ ജല ക്ഷാമം, അന്തരീക്ഷ മലിനീകരണം, ഗതാഗതക്കുരുക്ക് എന്നിവ വർധിച്ചുവരികയാണെന്നും സർവേ നടത്തിയ സ്ഥാപനം കണ്ടെത്തി. അതേസമയം ഹൈദരാബാദ് സൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ മെച്ചപ്പെട്ടു വരികയാണെന്നും ഇന്റർനാഷണൽ സ്‌കൂളുകൾ, അന്താരാഷ്ട വിമാനത്താവളങ്ങൾ എന്നീ സൗകര്യങ്ങൾ ഗണ്യമായ തോതിൽ വർധിച്ചുവെന്നും മെർസർ വെളിപ്പെടുത്തുന്നു. പബ്ലിക് സർവീസിന്റെ കാര്യത്തിൽ ഇന്ത്യയിലെ മറ്റേതു നഗരത്തേയും വെല്ലുന്ന സൗകര്യങ്ങളാണ് ഹൈദരാബാദിനുള്ളതെന്നും മെർസർ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP