Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എ പി ജെ അബ്ദുൾകലാം ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെന്ന് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം; അടിസ്ഥാന രഹിതമെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കി മുൻ രാഷ്ട്രപതി

എ പി ജെ അബ്ദുൾകലാം ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെന്ന് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം; അടിസ്ഥാന രഹിതമെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കി മുൻ രാഷ്ട്രപതി

ന്യൂഡൽഹി: ലോകമെമ്പാടും ആരാധകരുള്ള മുൻ ഇന്ത്യൻ രാഷ്ട്രപതിയും പ്രമുഖ ശാസത്രജ്ഞനുമായി എ പി ജെ അബ്ദുൾകലാം രോഗബാധിതനായി ഗുരുതരാവസ്ഥയിലെന്ന് സോഷ്യൽ മീഡിയയിൽ വ്യാജപ്രചരണം. ഏതാനും ദിവസങ്ങളായി നടക്കുന്ന വ്യാജപ്രചരണം ശക്തമായതോടെ പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി എപിജെ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് തന്റെ ആരോഗ്യത്തെ കരുരിച്ചുള്ള സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് മുൻരാഷ്ട്രപതി വ്യക്തമാക്കിയത്.

ദീപാവലി ആശംസയോടൊപ്പം ട്വിറ്ററിലൂടെയാണ് കലാം ഇക്കാര്യം വ്യക്തമാക്കിയത്. കലാം ന്യൂഡൽഹിയിലെ ഒരു ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണെന്ന് കഴിഞ്ഞ ദിവസം സോഷ്യൽ നെറ്റ്‌വർക്കുകളിൽ വാർത്ത പ്രചരിച്ചിരുന്നു. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും മുൻകൂട്ടി തീരുമാനിച്ച പരിപാടികളിൽ പങ്കെടുക്കുമെന്നും കലാം അറിയിച്ചു.

ഡൽഹി പത്താം നമ്പർ രാജാജി മാർഗിലെ വസതിയിൽ കുറച്ചു ദിവസമായി ഇല്ലാതിരുന്നതിനാലാവാം അഭ്യൂഹങ്ങൾ പ്രചരിച്ചതെന്ന് കലാമിന്റെ അടുത്ത സുഹൃത്തും പ്രശസ്ത കോളമിസ്റ്റുമായ ഡോ. എം. അനന്തകൃഷ്ണൻ റഞ്ഞു. മെട്രോപൊളിറ്റൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ 110ാം വാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ ബംഗ്‌ളാദേശ് തലസ്ഥാനമായ ധാക്കയിലായിരുന്നു കലാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP