Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് ജീപ്പിൽ കയറ്റി കൊണ്ടു പോകുന്നതിനെതിരെ മുറുമുറുപ്പ്; മുറിയിലെ സൗകര്യങ്ങൾ പോരെന്ന് പരാതി; മേക്ക് അപ്പ് ഒക്കെ പോയി മൂന്ന് ദിവസം കൊണ്ട് രൂപം ആകെ മാറി ശശികല; ജയലളിതക്കൊപ്പം തടവിൽ കഴിഞ്ഞിരുന്നപ്പോൾ പ്രതീക്ഷിച്ച സുഖങ്ങൾ ഒക്കെ നിഷേധിക്കപ്പെട്ടതോടെ ശശികല കടുത്ത അതൃപ്തിയിൽ

പൊലീസ് ജീപ്പിൽ കയറ്റി കൊണ്ടു പോകുന്നതിനെതിരെ മുറുമുറുപ്പ്; മുറിയിലെ സൗകര്യങ്ങൾ പോരെന്ന് പരാതി; മേക്ക് അപ്പ് ഒക്കെ പോയി മൂന്ന് ദിവസം കൊണ്ട് രൂപം ആകെ മാറി ശശികല; ജയലളിതക്കൊപ്പം തടവിൽ കഴിഞ്ഞിരുന്നപ്പോൾ പ്രതീക്ഷിച്ച സുഖങ്ങൾ ഒക്കെ നിഷേധിക്കപ്പെട്ടതോടെ ശശികല കടുത്ത അതൃപ്തിയിൽ

ബംഗളൂരു: അനധികൃത സ്വത്തുസമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ടുമെന്ന് ശശികലയ്ക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് കൂടിയാണ് എത്രയും വേഗം തമിഴ്‌നാട് മുഖ്യമന്ത്രിയാകാൻ ശശികല ശ്രമിച്ചത്. എന്നാൽ എവിടെയോ പിഴവ് പറ്റ്. ഇതോടെ അതിവേഗം പരപ്പന ജയിലിലുമെത്തി. ഇവിടെ ശശികലയ്ക്ക് ഒന്നിനോടും താൽപ്പരമില്ല. തടവിലാക്കപ്പെട്ട വി.കെ. ശശികല അസ്വസ്ഥയാണെന്ന് തന്നെയാണ് റിപ്പോർട്ട്. ജയിൽ ജീവിതവുമായി പൊരുത്തപ്പെട്ടു പോകുന്നതിന് അവർക്കു സാധിക്കുന്നില്ലെന്നു ജയിൽ അധികൃതരെ ഉദ്ധരിച്ച് ദേശീയമാദ്ധ്യമമായ മിറർ റിപ്പോർട്ടു ചെയ്തു. ജയിലിൽ വിവിഐപി പരിഗണന കിട്ടാത്തതാണ് ഇതിന് കാരണം.

സാധാരണ കള്ളന്മാരെപ്പോലെ അല്ല താനെന്നും അതിനാൽ പൊലീസ് ജീപ്പിൽ യാത്രചെയ്യാൻ സാധിക്കില്ലെന്നും ശശികല പറഞ്ഞു. ജയിലിലെ സെല്ലിൽ വേണമെങ്കിൽ ഞാൻ കഴിയാം. എന്നാൽ ക്രിമിനലിനെ പോലെ വെറുമൊരു പൊലീസ് ജീപ്പിൽ യാത്രചെയ്യാൻ എനിക്കു സാധിക്കില്ല. അതിനു പകരം എത്ര ദൂരം വേണമെങ്കിലും നടക്കാൻ തയാറാണെന്നും ശശികല പറഞ്ഞു. ജയലളിതയ്‌ക്കൊപ്പം ജയിലിൽ കഴിഞ്ഞ സമയത്തെപോലുള്ള സൗകര്യങ്ങൾ ലഭിക്കുമെന്നായിരിക്കാം ശശികല കരുതിയിരുന്നതെന്ന് അധികൃതർ പറയുന്നു.

ജയിലിൽ ആയിരുന്ന സമയത്ത് ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നു. കൂടാതെ അവർക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതിനാൽ എ ക്ലാസ് സൗകര്യങ്ങളും അനുവദിച്ചിരുന്നു. അന്നു കൂടെയുണ്ടായിരുന്ന ശശികലയും ഇത്തരം സുഖസൗകര്യങ്ങൾ അനുഭവിച്ചിരുന്നു. എന്നാൽ വിഐപി പരിഗണന കോടതി നിരസിച്ചതിനാൽ ശശികലയ്ക്ക് ഇവയൊന്നും ലഭിച്ചിട്ടില്ല. ഇതാണ് പ്രകോപനത്തിനും പ്രശ്‌നങ്ങൾക്കും കാരണം.

സഹോദരി ഇളവരശിക്കൊപ്പാണ് സെല്ലിൽ ശശികല കഴിയുന്നത്. ജയിലിലെ ആദ്യ ദിനം രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്നു. സഹോദരിയോടും വല്ലപ്പോഴും മാത്രമാണ് സംസാരം. മറ്റ് ആരോടും സംസാരമില്ല. തമിഴ്‌നാട്ടിലെ സ്ഥിതിഗതികളെ കുറിച്ചും ആരോടും ഒന്നും ചോദിക്കുന്നില്ല. ജയിലിലുള്ള തമിഴ്‌നാട്ടുകാർ ശശികലയോട് സംസാരിക്കാൻ താൽപ്പര്യം കാട്ടുന്നുണ്ട്. എന്നാൽ അവർ സെല്ലിൽ നിന്ന് പുറത്തുവരാൻ പോലും തയ്യാറാകുന്നില്ല.

മെഴുകുതിരി നിർമ്മാണവും ചന്ദനത്തിരി നിർമ്മാണവുമാണ് ശശികലയ്ക്ക് ജയിലിൽ ജോലി. ദിവസവേതനം 50 രൂപ. പ്രത്യേക സെൽ അനുവദിച്ചിട്ടില്ലാത്തതിനാൽ മറ്റു രണ്ടു പ്രതികൾ സെല്ലിലുണ്ടാവും. മൂന്നു സാരി അനുവദിച്ചിട്ടുണ്ട്. പ്രത്യേകമുറിയും മറ്റു നിരവധി ആവശ്യങ്ങളുമുന്നയിച്ചിരുന്നെങ്കിലും അവയൊന്നും അംഗീകരിച്ചിട്ടില്ല. ബന്ധുവും കൂട്ടുപ്രതിയുമായ ജെ. ഇളവരശി, വി.എൻ. സുധാകരൻ എന്നിവരും പാരപ്പന അഗ്രഹാര ജയിലിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP