Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബലാത്സംഗം ചെയ്യുമെന്ന് എബിവിപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് കാർഗിൽ യുദ്ധത്തിലെ ധീര രക്തസാക്ഷിയുടെ മകൾ; 'സ്റ്റുഡന്റ്സ് എഗൈൻസ്റ്റ് എബിവിപി' ക്യാമ്പെയിന് തുടക്കമിട്ട വിദ്യാർത്ഥിനി ഗുർമെഹർ കൗർ ജീവൽ ഭീതിയിൽ

ബലാത്സംഗം ചെയ്യുമെന്ന് എബിവിപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് കാർഗിൽ യുദ്ധത്തിലെ ധീര രക്തസാക്ഷിയുടെ മകൾ; 'സ്റ്റുഡന്റ്സ് എഗൈൻസ്റ്റ് എബിവിപി' ക്യാമ്പെയിന് തുടക്കമിട്ട വിദ്യാർത്ഥിനി ഗുർമെഹർ കൗർ ജീവൽ ഭീതിയിൽ

ന്യൂഡൽഹി: ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി എബിവിപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി 'സ്റ്റുഡന്റ്സ് എഗൈൻസ്റ്റ് എബിവിപി' കാമ്പയിന് തുടക്കമിട്ട കാർഗിൽ രക്തസാക്ഷിയായ ധീരജവാന്റെ മകൾ. ഓൺലൈൻ ക്യാമ്പെയിന് തുടക്കമിട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിലും അല്ലാതെയും തനിക്കെതിരെ ഭീഷണി ശക്തമായിരിക്കുകയാണെന്ന് ഗുർമെഹർ കൗർ പറഞ്ഞു. തന്നെ ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും അവർ പറയുന്നുവെന്നും ഭീഷണി സന്ദേശങ്ങൾ ലഭിച്ചുവെന്നും കൗർ പറഞ്ഞു.

ഭീഷണി അധികവും വരുന്നത് സോഷ്യൽ മീഡിയയലൂടെയാണ്. ചിലർ തന്നെ ദേശവിരുദ്ധയെന്ന് വിളിച്ചു. തന്നെ ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞ് രാഹുൽ എന്നൊരാൾ വിളിച്ചു. എന്തുകൊണ്ട് അയാൾ അങ്ങനെ ചിന്തിക്കുന്നു എന്ന് വിശദീകരിച്ചു. വളരെ ഭീതികമാണിതെന്നും കൗർ കൂട്ടിച്ചേർത്തു. എൻഡി ടിവിയോടെയാണ് കൗറിന്റെ വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തൽ ഇതിനോടകം തന്നെ ചർച്ചയായിട്ടുണ്ട്.

ജെഎൻയു വിദ്യാർത്ഥികളായ ഉമർ ഖാലിദിനേയും ഷെഹ്ലയേയും രാംജാസ് കോളെജിൽ എബിവിപി വിലക്കിയതിനെതിരെ സർവകലാശാലയിൽ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണ നൽകിയായിരുന്നു ഗുർമെഹർ ക്യാമ്പെയിന് തുടക്കമിട്ടത്. താൻ ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥിയാണ്, പക്ഷേ എബിവിപിയെ ഭയക്കുന്നില്ല എന്ന് എഴുതിയ പേപ്പർ കൈകളിൽ പിടിച്ചുള്ള ഒരു ചിത്രം ഫേസ്‌ബുക്കിൽ പ്രൊഫൈൽ ചിത്രമാക്കിയായിരുന്നു കൗർ പ്രതിഷേധിച്ചത്.

എബിവിപിയുടെ ആക്രമണം തങ്ങളിൽ ആശങ്കയുളവാക്കുന്നുവെന്ന് ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിൽ ഗുർമെഹർ വ്യക്തമാക്കിയിരുന്നു. എബിവിപിയുടേത് പ്രതിഷേധക്കാർക്കെതിരായുള്ള ആക്രമണമല്ല, മറിച്ച് ജനാധിപത്യത്തിനെതിരെയുള്ള കൊലവിളിയാണ്. നിങ്ങളെറിയുന്ന കല്ലുകൾ തങ്ങളുടെ ദേഹത്ത് മുറിവേൽപ്പിക്കുമായിരിക്കും, പക്ഷേ തങ്ങളുടെ ആശയങ്ങളെ തകർക്കാൻ അതിന് കഴിയില്ലെന്നും ഗുർമെഹർ കുറിച്ചു.

വെള്ളക്കടലാസിൽ എഴുതിയ പ്രതിഷേധക്കുറിപ്പുമായി നിൽക്കുന്ന കൗറിന്റെ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ''ഞാൻ ഡൽഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയാണ്. ഞാൻ എബിവിപിയെ ഭയക്കുന്നില്ല. ഞാൻ ഒറ്റയ്ക്കല്ല. ഇന്ത്യയിലെ എല്ലാ വിദ്യാർത്ഥികളും എനിക്കൊപ്പുണ്ട്.'' എബിവിപിക്ക് എതിരായ വിദ്യാർത്ഥികൂട്ടായ്മയെന്ന ഹാഷ് ടാഗിലാണ് ഗുർമെഹർ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.  ഗുർമെഹറിന്റെ പോസ്റ്റ് ഇതിനകം സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്ത് വൈറലാക്കി. ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥിയും കാർഗിൽ രക്തസാക്ഷി മൻഗീപ് സിങിന്റെ മകളുമാണ് ഗുർമെഹർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP