Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജിവയ്ക്കുന്നത് തീർത്തും സ്വകാര്യമായ ആവശ്യങ്ങൾക്ക് വേണ്ടി; മുൻപും രാജിക്ക് തുനിഞ്ഞിരുന്നു; തുടരാൻ ആവശ്യപ്പെട്ടത് പ്രധാനമന്ത്രിയാണെന്ന് നജീബ് ജങ്

രാജിവയ്ക്കുന്നത് തീർത്തും സ്വകാര്യമായ ആവശ്യങ്ങൾക്ക് വേണ്ടി; മുൻപും രാജിക്ക് തുനിഞ്ഞിരുന്നു; തുടരാൻ ആവശ്യപ്പെട്ടത് പ്രധാനമന്ത്രിയാണെന്ന് നജീബ് ജങ്

ന്യൂഡൽഹി: ഡൽഹി ലഫ്റ്റനന്റ് ഗവർണർ സ്ഥാനത്തുനിന്ന് നേരത്തെ രണ്ടു പ്രാവശ്യം രാജിവയ്ക്കാൻ തുനിഞ്ഞിരുന്നുവെന്ന് നജീബ് ജങ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരാൻ ആവശ്യപ്പെടുകയായിരുന്നു. സ്വകാര്യമായ ആവശ്യങ്ങൾ മൂലമാണ് ഇത്തവണ രാജിവയ്ക്കുന്നത്. ഇതിനുപിന്നിൽ രാഷ്ട്രീയമൊന്നുമില്ല. നേരത്തെയെടുത്ത തീരുമാനം മാത്രമാണിതെന്നും ജങ് പറഞ്ഞു. സമർദത്തെ തുടർന്നാണ് ജങ് രാജിവച്ചതെന്ന ആരോപണമുയർന്നിരുന്നു.

എന്റെ അമ്മയ്ക്ക് 95 വയസ്സുണ്ട്. അവർക്കും കുടുംബത്തിനും ഇനി കൂടുതൽ സമയം നൽകണം. ഈ ജോലിയിൽ അവധിയെടുക്കാൻ സാധിക്കില്ല. 2014 മേയിൽ മോദി സർക്കാർ അധികാരത്തിലെത്തിയപ്പോൾ തന്നെ രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ തുടരാനാണ് മോദി ആവശ്യപ്പെട്ടത്. മൂന്നു വർഷത്തിനുശേഷം മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. എന്നാൽ തുടരാൻ തന്നെ അദ്ദേഹം നിർദ്ദേശിച്ചു. ഇപ്പോഴും തുടരാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. എന്നാൽ സ്വകാര്യതയെ മാനിച്ച് ഇത്തവണ ഞാൻ ഈ സ്ഥാനത്തുനിന്നു മാറിയേ തീരൂ. ഭരണഘടനയ്ക്ക് അനുസൃതമായാണ് എന്റെ ജോലികൾ നിർവഹിച്ചിരുന്നത്. ജങ് പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് ജങ് രാജിവച്ചതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP