Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നോബൽ സമ്മാനം കിട്ടാത്തതിന് ബാബ രാംദേവിന് കടുത്ത നിരാശ; തൊലി കറുത്തതു കൊണ്ടാണ് പുരസ്‌കാരം കിട്ടാത്തതെന്ന് വിവാദ സന്യാസി; ചരിത്രം അറിയാത്ത യോഗാചാര്യനെ ട്രോൾ ചെയ്ത് സോഷ്യൽ മീഡിയ

നോബൽ സമ്മാനം കിട്ടാത്തതിന് ബാബ രാംദേവിന് കടുത്ത നിരാശ; തൊലി കറുത്തതു കൊണ്ടാണ് പുരസ്‌കാരം കിട്ടാത്തതെന്ന് വിവാദ സന്യാസി; ചരിത്രം അറിയാത്ത യോഗാചാര്യനെ ട്രോൾ ചെയ്ത് സോഷ്യൽ മീഡിയ

ഉത്തരാഖണ്ഡ്: താൻ കറുത്തവനായതിനാലാണ് നൊബേൽ സമ്മാനം നിഷേധിക്കുന്നതെന്ന് യോഗ ഗുരു ബാബ രാംദേവ്. റാഞ്ചിയിൽ യോഗയുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ഏറ്റെടുത്ത് ചർച്ചയാക്കുകയാണ് സോഷ്യൽ മിഡിയ. നോബൽ സമ്മാനത്തിന്റെ ചരിത്രം അറിയാത്ത രാംദേവിന് കടുത്ത വിമർശനമാണ് ലഭിക്കുന്നത്.

തൊലിയുടെ നിറത്തിന്റെ അടിസ്ഥാനത്തിലല്ല നൊബേൽ സമ്മാനം തീരുമാനിക്കുന്നതെങ്കിൽ തനിക്ക് ഇതിനകം നൊബേൽ സമ്മാനം ലഭിക്കുമായിരുന്നെന്നും രാംദേവ് പറഞ്ഞു. യോഗയ്ക്ക് നൽകിയ സംഭാവനകൾ മാനിച്ച് തനിക്ക് നൊബേൽ സമ്മാനം ലഭിക്കേണ്ടതാണെന്നാണ് ബാബ രാംദേവിന്റെ അവകാശവാദം. എന്നാൽ കറുത്തവനായതിനാൽ തന്നെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യോഗയിലൂടെ നിരവധി ക്യാൻസർ രോഗികളെ താൻ സുഖപ്പെടുത്തി. ഇതൊക്കെ വെള്ളക്കാരൻ ചെയ്തിരുന്നെങ്കിൽ അദ്ദേഹത്തിന് നൊബേൽ ലഭിക്കുമായിരുന്നെന്നും ബാബ രാംദേവ് പറഞ്ഞു.

ജാർഖണ്ഡ് മുഖ്യമന്ത്രി അടക്കമുള്ളവർ വേദിയിൽ ഇരിക്കവെയാണ് ബാബ രാംദേവിന്റെ അവകാശവാദം. ഇതാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തതും ചർച്ചയാക്കിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP